»   » മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെയല്ല, ഏപ്രിലില്‍ ഫഹദും ദുല്‍ഖറും നിവിനും തമ്മില്ലാണ് യുദ്ധം!

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെയല്ല, ഏപ്രിലില്‍ ഫഹദും ദുല്‍ഖറും നിവിനും തമ്മില്ലാണ് യുദ്ധം!

By: Rohini
Subscribe to Filmibeat Malayalam

സൂപ്പര്‍സ്റ്റാറുകളുടെ സിനിമകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് ആരാധകരെ സംബന്ധിച്ച് ഒരു ആഘോഷമാണ്. കഴിഞ്ഞ നവമിയ്ക്ക് പുലിമുരുകനും തോപ്പില്‍ ജോപ്പനും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ പ്രേക്ഷകര്‍ക്ക് ആവേശമായി. ആ യുദ്ധത്തില്‍ ജയിച്ചത് മോഹന്‍ലാലാണ്.

എന്റെ സുഹൃത്തുക്കളെ താഴ്ത്തുന്നവരോട് ഒരു സ്‌നേഹവുമില്ല, കരയിപ്പിച്ച ട്രോളന്മാരോട് ടൊവിനോ പറയുന്നു


ഇനി യുവതാരങ്ങളുടെ ഊഴമാണ്. വിഷു ആഘോഷത്തിന്റെ ഭാഗമായി ഒത്തിരി ചിത്രങ്ങള്‍ ഏപ്രില്‍ മാസത്തില്‍ റിലീസിന് തയ്യാറെടുക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം നിവിന്‍ പോളിയും ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും തമ്മിലുള്ള മത്സരമാണ്. ഏതൊക്കെയാണ് ചിത്രങ്ങള്‍ എന്ന് നോക്കാം...


നിവിന്റെ സഖാവ്

നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് സഖാവ്. ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തതുമുല്‍ ആരാധകര്‍ ത്രില്ലടിച്ചിരിയ്ക്കുകയാണ്. ഗായത്രി സുരേഷും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാര്‍.


ദുല്‍ഖറിന്റെ സിഐഎ

ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ദുല്‍ഖര്‍ സല്‍മാന്റെ കോമ്രേഡ് ഇന്‍ അമേരിക്ക (സിഐഎ) എന്ന ചിത്രത്തിനായി കാത്തിരിയ്ക്കുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരും പോസ്റ്ററുമെല്ലാം പ്രതീക്ഷ നിലനിര്‍ത്തുന്നതാണ്. നവാഗതയായ കാര്‍ത്തിക മുരളിയാണ് ചിത്രത്തിലെ നായിക. ഈ സിനിമയും കമ്യൂണിസ്റ്റ് പശ്ചാത്തലത്തിലാണെന്ന പ്രത്യകതയുണ്ട്.


ഫഹദിന്റെ റോള്‍ മോഡല്‍

സിനിമയില്‍ വളരെ സെലക്ടീവായ ഫഹദിന്റെ പുതിയ ചിത്രമാണ് റോള്‍ മോഡല്‍. 2016 ല്‍ റിലീസ് ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദിന്റെ ഒരു സിനിമ പോലും റിലീസ് ചെയ്തിട്ടില്ല. റാഫി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യും. നമിത പ്രമോദാണ് ചിത്രത്തിലെ നായിക.


ഈ യുവതാര യുദ്ധം

മലയാളത്തിലെ മുന്‍നിര യുവതാരങ്ങളാണ് ഫഹദ് ഫാസിലും നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനും. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന് വേണ്ടി മൂവരും മുന്‍പ് ഒന്നിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും താരയുദ്ധത്തെക്കാള്‍ ആവേശത്തോടെയാണ് ഈ യുവതാരപോരിന് വേണ്ടി ഇപ്പോള്‍ ആരാധകര്‍ കാത്തിരിയ്ക്കുന്നത്.


English summary
Fahadh, Dulquer and Nivin set to lock horns this April
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam