»   » അവാര്‍ഡ് പ്രതീക്ഷിക്കുന്നില്ല, പക്ഷെ ഫഹദ് ഫാസില്‍ പ്രതീക്ഷിക്കുന്ന മറ്റൊന്നുണ്ട്! കിട്ടുമോ അത്?

അവാര്‍ഡ് പ്രതീക്ഷിക്കുന്നില്ല, പക്ഷെ ഫഹദ് ഫാസില്‍ പ്രതീക്ഷിക്കുന്ന മറ്റൊന്നുണ്ട്! കിട്ടുമോ അത്?

Posted By:
Subscribe to Filmibeat Malayalam

താര പദവിക്കപ്പുറം മികച്ച നടന്‍ എന്ന പദവി നേടിയ നടനാണ് ഫഹദ് ഫാസില്‍. ആദ്യ ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയും വിമര്‍ശന ശരങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വരികയും ചെയ്ത് സിനിമയില്‍ നിന്നും പിന്‍വാങ്ങിയ ഫഹദ് മടങ്ങി വരവില്‍ തന്റെ വിമര്‍ശകരെ പോലും ഞെട്ടിച്ചു.

കാളിദാസ്, മമ്മൂട്ടിക്കും പ്രണവിനും വെല്ലുവിളിയാകും? പുതുവര്‍ഷത്തില്‍ താര പുത്രന്മാര്‍ നേര്‍ക്കുനേര്‍

ഇത് ചെയ്ത മാന്യന്മാരോട് ഒന്നും പറയാനില്ല, സോഷ്യല്‍ മീഡിയക്ക് വേണ്ടി അന്തസ് കളയാനില്ല!

വാരിവലിച്ച സിനിമകള്‍ ചെയ്യാതെ വ്യത്യസ്തമായ സിനിമകള്‍ ചെയ്യുന്നതിലാണ് ഫഹദ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇടക്കാലത്ത് തുടര്‍ പരാജയങ്ങള്‍ നേരിട്ടപ്പോള്‍ സിനിമകള്‍ തെരഞ്ഞടുക്കുന്നതില്‍ അല്‍പം കൂടെ സൂക്ഷ്മത പുലര്‍ത്തി. തന്റെ നിലപാടുകള്‍ തുറന്ന് പറയുന്നതിലും ഫഹദ് പിന്നോക്കം പോയിട്ടില്ല.

അവാര്‍ഡ് പ്രതീക്ഷിക്കുന്നില്ല

തന്റെ സിനിമകള്‍ കണ്ട് അതിനേക്കുറിച്ച് വിമര്‍ശിക്കുന്നതും പരാമര്‍ശിക്കുന്നതും ഒക്കെ തനിക്ക് താല്‍പര്യമുള്ള വിഷയങ്ങളാണ്. താന്‍ ഒരിക്കലും അവാര്‍ഡ് പ്രതീക്ഷിക്കുന്ന ആളല്ലെന്നും അങ്ങനെ സിനിമ ചെയ്യാന്‍ തനിക്ക് അറിയില്ലെന്നും ഫഹദ് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.

തന്റെ പ്ലാറ്റ്‌ഫോം അതല്ല

മനഃപ്പൂര്‍വമല്ലാതെ അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകും. ഇനിയും അത് സംഭവിക്കുമോ എന്ന് തനിക്ക് അറിയില്ല. തന്റെ ഒരു പ്ലാറ്റ്‌ഫോം അതല്ലെന്നും ഫഹദ് പറയുന്നു. നല്ല സിനിമകള്‍ ചെയ്യാനുള്ള സ്‌പേസ് എന്നിമിവിടെ കിട്ടിയാല്‍ മതി. ചെയ്യാന്‍ പറ്റുന്ന കാലത്തോളം അത് ചെയ്യാന്‍ സാധിക്കുന്ന ഒരു അവസരം മതിയെന്നും താരം പറയുന്നു.

ഫാന്‍സ് അസോസിയേഷന്‍ വേണ്ട

തനിക്ക് ഫാന്‍സ് അസോസിയേഷന്‍ വേണ്ട എന്ന് പറയാന്‍ ധൈര്യം കാണിച്ച മലയാളത്തിലെ ഏക നടനാണ് ഫഹദ് ഫാസില്‍. ഫാന്‍സ് അസോസിയേഷന്‍ വേണ്ടേ എന്ന ചോദ്യത്തിന് പിള്ളാര് പഠിക്കട്ടെ എന്ന ഫഹദിന്റെ മറുപടി ഏറെ അഭിനന്ദനങ്ങളും കൈയ്യടികളും താരത്തിന് നേടിക്കൊടുത്തു.

കാര്‍ബണ്‍

മുന്നറിയിപ്പ് എന്ന ചിത്രത്തിന് ശേഷം ഛായാഗ്രഹകന്‍ വേണു സംവിധാനം ചെയ്യുന്ന കാര്‍ബണ്‍ ആണ് ഫഹദിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. മംമ്ത മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. പൊയട്രി ഫിലിം ഹൗസിന്റെ ബാനറില്‍ സിബി തോട്ടുപുറവും നേവിസ് സേവിയറും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ജനുവരിയില്‍ തിയറ്ററിലെത്തും.

അന്‍വര്‍ റഷീദ് ചിത്രം

ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന ചിത്രത്തിലും ഫഹദാണ് നായകന്‍. അമല്‍ നീരദാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. അമല്‍ നീരദും അന്‍വര്‍ റഷീദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Fahadh Faasil about his film career and awards.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam