»   » ഇന്ത്യന്‍ പ്രണയ കഥയിലെ ഫഹദിന്റെ ആ ഓട്ടത്തിന് പിന്നില്‍ ഒരു കഥയുണ്ട്, എന്താണെന്നറിയോ ?

ഇന്ത്യന്‍ പ്രണയ കഥയിലെ ഫഹദിന്റെ ആ ഓട്ടത്തിന് പിന്നില്‍ ഒരു കഥയുണ്ട്, എന്താണെന്നറിയോ ?

By: Rohini
Subscribe to Filmibeat Malayalam

ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന ചിത്രത്തില്‍ ഏറ്റവും ഹിറ്റായത് ഒരു ഗാനരംഗത്ത് ഫഹദ് ഫാസില്‍ തിരിഞ്ഞോടുന്ന രംഗമാണ്. ചില രാഷ്ട്രീയ നേതാക്കളുടെ രീതികളും, പെരുമാറ്റങ്ങളും എടുത്തുകാട്ടുന്ന ഓട്ടമായിരുന്നു അത്.

മമ്മൂട്ടിയ്ക്കിപ്പോഴും രണ്ടരക്കോടി, മോഹന്‍ലാല്‍ കൂട്ടിക്കൂട്ടി പോകുന്നു, 2017 ലെ താരങ്ങളുടെ പ്രതിഫലം


സോഷ്യല്‍ മീഡിയയിലെ ട്രോള്‍ ബോക്‌സിലും ഫഹദിന്റെ ഈ ഓട്ടം ഹിറ്റാണ്. ഒരു കൈ നെഞ്ചത്തും മറ്റേ കൈ ശക്തിയില്‍ വീശിയും ഓടുന്ന ഈ ഓട്ടത്തിന് പിന്നില്‍ ഒരു കഥയുണ്ട് എന്ന് ഫഹദ് ഫാസില്‍ പറയുന്നു.


ഇതാണ് ഓട്ടം

ഇതാണ് ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ ആ ഓട്ടം. അണികള്‍ക്ക് കരുത്തേകി മുന്നില്‍ നയിക്കുന്ന നേതാവ്, പ്രശ്‌നം വന്നാല്‍ നേരിടുന്നത് ഇങ്ങനെയാണ് എന്ന ആക്ഷേപഹാസ്യമായിരുന്നു ഈ രംഗത്ത് സത്യന്‍ അന്തിക്കാട് വരച്ചുകാട്ടിയത്. അത് വളരെ തന്മയത്വത്തോടെ ഫഹദ് ഫാസില്‍ അവതരിപ്പിച്ചു.


ഓട്ടത്തിന് പിന്നിലെ കഥ

ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഒരിക്കല്‍ നെടുമുടി വേണു സെറ്റില്‍ വന്നിരുന്നു. നെടുമുടിയും ഫാസിലും കോളേജില്‍ ഒരുമിച്ച് പഠിച്ചതായിരുന്നു. അന്നത്തെ ഫാസിലിന്റെ ഓട്ടത്തെ കുറിച്ച് നെടുമുടി വേണുവാണ് ഫഹദിനോട് പറഞ്ഞത്. കോളേജില്‍ സമരമൊക്കെ വരുമ്പോള്‍ കീശയിലുള്ള കാശ് തെറിച്ചോ പോകാതിരിക്കാന്‍ കൈ നെഞ്ചത്ത് വച്ച്, ഒരു കൈ വീശി ഫാസില്‍ ഓടുമത്രെ


ഞാനത് അനുഗരിച്ചു

വേണുച്ചേട്ടന്‍ പറഞ്ഞത് വച്ച് വാപ്പയെ അനുകരിക്കാന്‍ ശ്രമിച്ചതാണ് താന്‍ ആ രംഗത്ത് എന്ന് ഫഹദ് ഫാസില്‍ പറയുന്നു. അയമനം സിദ്ധാര്‍ത്ഥ് എന്ന രസകരമായ രാഷ്ട്രീയ നേതാവായിട്ടാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ എത്തിയത്.


ഒരു ഇന്ത്യന്‍ പ്രണയകഥ

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ഒരു ഇന്ത്യന്‍ പ്രണയ കഥ. അമല പോളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അച്ഛനെയും അമ്മയെയും അന്വേഷിച്ച് എത്തുന്ന ഒരു പെണ്‍കുട്ടിയുടെയും അവളെ സ്‌നേഹിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെയും കഥയാണ് ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന ചിത്രം.
English summary
Fahadh Faasil about the behind story of Oru Indian Pranayakadha
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam