»   » ട്രാന്‍സ് വൈകും! ഫഹദിന്റെ അമല്‍ നീരദ് ചിത്രം ഓണത്തിന്?

ട്രാന്‍സ് വൈകും! ഫഹദിന്റെ അമല്‍ നീരദ് ചിത്രം ഓണത്തിന്?

Written By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഫഹദ് ഫാസില്‍. ഫാസില്‍ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടന്‍ പിന്നീട് ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തില്‍ തിരിച്ചെത്തിയിരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത കേരളകഫേയിലെ ഒരു ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു ഫഹദ് തിരിച്ചുവരവ് നടത്തിയിരുന്നത്. മൃത്യുഞ്ജയം എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ തിലകന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയ താരങ്ങളും ഫഹദിനൊപ്പം അഭിനയിച്ചിരുന്നു.

സൗഹൃദവും പ്രണയവും യാത്രയും നിറച്ച് ബിടെക്കിലെ ആദ്യ ഗാനം: വീഡിയോ കാണാം

ചാപ്പകുരിശ്, 22 ഫീമെയില്‍ കോട്ടയം എന്നീ ചിത്രങ്ങളാണ് തിരിച്ചുവരവില്‍ ഫഹദിന്റെതായി പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍. ഫഹദ് ഫാാസില്‍ അമല്‍നീരദിനൊപ്പം ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഇയ്യോബിന്റെ പുസ്തകം. വ്യത്യസ്ഥ പശ്ചാത്തലത്തിലും പ്രമേയത്തിലും കഥ പറഞ്ഞൊരു ചിത്രമായിരുന്നു ഇയ്യോബിന്റെ പുസ്തകം. ശ്യാം പുഷ്‌കരനും ഗോപന്‍ ചിദംബരത്തിന്റെയും തിരക്കഥ തന്നെയായിരുന്നു ചിത്രത്തിന്റെ കരുത്ത്.

fahadh

ഫഹദും അമല്‍ നീരദും തന്നെയായിരുന്നു ഇയ്യോബിന്റെ പുസ്തകം നിര്‍മ്മിച്ചിരുന്നത്. ഫഹദ് അലോഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ നടന്‍ ജയസൂര്യയായിരുന്നു വില്ലന്‍ വേഷത്തിലെത്തിയിരുന്നത്. അലോഷിയുടെ പിതാവ് ഇയ്യോബായി ലാലും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തിയിരുന്നു. മികച്ച സംവിധായകന്റെതടക്കം അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങളായിരുന്നു ഇയ്യോബിന്റെ പുസ്തകം നേടിയിരുന്നത്.

fahadh

ഇയ്യോബിന്റെ പുസ്തകത്തിനു ശേഷം വീണ്ടുമൊരു ചിത്രത്തിനായി ഫഹദും അമല്‍ നീരദും ഒന്നിക്കുകയാണ്. നസ്രിയയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് എതാനും ദിവസങ്ങള്‍ക്കു മുന്‍പ് വാഗമണില്‍ തുടങ്ങിയതായി അറിയുന്നു. എപ്രില്‍ അവസാനം ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും.ചിത്രത്തില്‍ മായാനദിയിലൂടെ പ്രക്ഷകര്‍ക്ക് സുപരിചിതയായ ഐശ്വര്യ ലക്ഷ്മിയാണ് നായികയാവുന്നത്.

fahadh

അമല്‍ നീരദ് പ്രൊഡക്ഷന്‍സിനൊപ്പം ചേര്‍ന്നാണ് നസ്രിയ ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിനൊപ്പം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സും ഫഹദിന്റെതായി അണിയറില്‍ ഒരുങ്ങുന്ന ചിത്രമാണ്. ഓണത്തിനായിരുന്നു ട്രാന്‍സിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിത്രം വീണ്ടും വൈകുമെന്നാണ് അറിയുന്നത്.ഫഹദിന്റെ അമല്‍നീരദിനൊപ്പമുളള ചിത്രമായിരിക്കും ഓണത്തിന് റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

സായി പല്ലവിയല്ല: ശിവയുടെ അടുത്ത ചിത്രത്തില്‍ നായികയാവുന്നത് ഈ നടിയാണ്! കാണാം

വേളി കാഴ്ചകളുമായി നീരജ് മാധവിന്റെ വിവാഹ വീഡിയോ ടീസര്‍ പുറത്ത്! കാണാം

English summary
fahadh faasil-amal neeradh movie likely to hit theaters onam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X