»   » തമിഴിലടക്കം ഫഹദ് ഫാസില്‍ നായകനായി അഭിനയിക്കുന്നത് ഒന്നിലധികം സിനിമകളില്‍!

തമിഴിലടക്കം ഫഹദ് ഫാസില്‍ നായകനായി അഭിനയിക്കുന്നത് ഒന്നിലധികം സിനിമകളില്‍!

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ മറ്റൊരു ഗ്ലാമര്‍ പരവേശം നല്‍കിയ താരമാണ് ഫഹദ് ഫാസില്‍. മഹേഷിന്റെ പ്രതികാരത്തിലുടെ മികച്ച പ്രകടനം കാഴ്ച വെച്ച ഫഹദ് തെണ്ടിമുതലും ദൃക്‌സാക്ഷികളും എന്ന സിനിമയിലായിരുന്നു അവസാനം അഭിനയിച്ചിരുന്നത്. ആഗസ്റ്റ് 8 ന് പിറന്നാള്‍ ആഘോഷിക്കുകയാണ് താരം.

ഒടുവില്‍ പ്രണയം തളിരിട്ടു!പ്രിയാമണിയുടെ വിവാഹം ഈ മാസം 23 ന്,ബംഗ്ലൂരില്‍ നടക്കുന്ന വിവാഹം ഇങ്ങനെയാണ്!

ഇപ്പോള്‍ തമിഴിലടക്കം അഞ്ച് സിനിമകളിലാണ് ഫഹദ് ഫാസില്‍ അഭിനയിക്കുന്നത്. പിറന്നാള്‍ സമ്മാനമായി പുതിയ സിനിമയുടെ പോസ്റ്ററും പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ ഫഹദ് നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

ട്രാന്‍സ്

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന ചിത്രത്തിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അടുത്ത വര്‍ഷമാണ് സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

കാര്‍ബണ്‍

ഫഹദിന്റെ ഫാസില്‍ നായകനായി അഭിനയിക്കുന്ന മറ്റൊരു സിനിമയാണ് കാര്‍ബണ്‍. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ലെങ്കിലും ഒരു ത്രില്ലര്‍ സിനിമയാണെന്നാണ് പറയുന്നത്.

വേലൈക്കാരന്‍

ഫഹദ് ഫാസില്‍ ആദ്യമായി തമിഴിലഭിനയിക്കുന്ന സിനിമയാണ് വേലൈക്കാരന്‍. ശിവകാര്‍ത്തികേയന്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. സെപ്റ്റംബര്‍ അവസാത്തോട് കൂടി സിനിമ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.

അനീതി കടയ്ക്കല്‍

ഫഹദ് തമിഴില്‍ തന്നെ അഭിനയിക്കുന്ന മറ്റൊരു ചിത്രമാണ് അനീതി കടയ്ക്കല്‍. തിയാഗരാജ് കുമാരാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും ഫഹദുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആണെങ്കിലും ഇല്ലെങ്കിലും


ഫഹദ് അഭിനയിക്കാന്‍ ഒരുങ്ങുന്ന സിനിമകളിലൊന്നാണ് ആണെങ്കിലും ഇല്ലെങ്കിലും. ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം സണ്ണി വെയ്‌നും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

English summary
Fahadh Faasil Birthday Special: 5 Upcoming Movies Of The Actor To Watch Out For!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X