»   »  ഫഹദ് ഫാസില്‍ മൂക്കും കുത്തി വീണപ്പോള്‍ ഹിറ്റായ സിനിമ

ഫഹദ് ഫാസില്‍ മൂക്കും കുത്തി വീണപ്പോള്‍ ഹിറ്റായ സിനിമ

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമ ഒരു വിശ്വാസമാണ്. നിമിത്തങ്ങളിലും നിയോഗങ്ങളിലും വിശ്വസിക്കുന്ന സിദ്ധിഖ് - ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് റാംജി റാവും സ്പീക്കിങ്. ഈ സിനിമയ്ക്ക് പിന്നിലും അത്തരമൊരു വിശ്വാസത്തിന്റെ കഥയുണ്ട്.

'മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്.. ഇവരില്ലെങ്കില്‍ സിനിമ വിജയിക്കില്ല എന്നായപ്പോള്‍ സിനിമ വിട്ടു'

സിദ്ധിഖും ലാലും ആദ്യമായി ഒന്നിച്ച് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചത് ഇരുവരുടെയും ഗുരു ഫാസിലും നിര്‍മാതാവ് ഔസേപ്പച്ചനും ചേര്‍ന്നാണ്. ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ക്കായി സിദ്ധിഖും ലാലും ഫാസിലിന്റെ വീട്ടിലെത്തി... തുടര്‍ന്ന് വായിക്കാം ചിത്രങ്ങളിലൂടെ

ജോത്സ്യനെയും കൂട്ടി ഔസേപ്പച്ചന്‍

രണ്ട് പുതുമുഖ സംവിധായകര്‍ സംവിധാനം ചെയ്യുന്ന ചിത്രമല്ലേ. ജോത്സ്യനെ വിളിച്ച് സിനിമയുടെ ഭാവി എന്തായിരിയ്ക്കും എന്നൊന്നും നോക്കികളയാം എന്ന ഉദ്ദേശത്തോടെ ഒരു ജോത്സ്യനെയും വിളിച്ചാണ് ഔസേപ്പച്ചല്‍ എത്തിയത്.

കണ്ട നിമിത്തം

ജോത്സ്യന്‍ കവടി നിരത്തി ഗണിക്കാന്‍ തുടങ്ങി. സിദ്ധിഖിന്റെയും ലാലിന്റെയും നെഞ്ചിടിപ്പ് കൂടി. ആ സമയത്താണ് അകത്ത് നിന്ന് ഫാസിലിന്റെ മക്കള്‍ ഓടിക്കളിച്ച് പുറത്തേക്ക് വന്നത്. വാതിലിന്റെ അടുത്തെത്തിയപ്പോള്‍ ഫഹദ് മൂക്ക് കുത്തി താഴെ വീണു. എഴുന്നേറ്റ് നിന്ന് ഒന്നു ചിരിച്ച് വീണ്ടും കുട്ടി ഓടിക്കളിച്ചു.

ജോത്സ്യന്റെ പ്രവചനം

അത് കണ്ടപ്പോള്‍ ജോത്സ്യന്‍ പറഞ്ഞു. ഇതൊരു ചിരിപ്പടമായിരിക്കും. കേട്ടതും സിദ്ധിഖും ലാലും ഫാസിലും ഔസേപ്പച്ചനും ഞെട്ടി. സിനിമയുടെ കഥ എന്താണെന്ന് ജോത്സനോട് പറഞ്ഞിരുന്നില്ല. എന്നിട്ടും അദ്ദേഹം കൃത്യമായി അത് പറഞ്ഞു. വീണ്ടും ജോത്സ്യന്‍ തുടര്‍ന്നു, ഇത് ചിരിപ്പിച്ച് കൊണ്ട് ഓടുന്ന പടമായിരിക്കും. പക്ഷെ സിനിമ ആദ്യം ഒന്ന് വീഴും. അവിടെ നിന്ന് എഴുന്നേറ്റ് വീണ്ടും ഓടും. നിമിത്തം അതാണ് കാണിക്കുന്നത്.

പറഞ്ഞത് അച്ചട്ടായി

ജോത്സ്യന്റെ പ്രവചനം അക്ഷരംപ്രതി ശരിയാവുകയായിരുന്നു. തിയേറ്ററില്‍ ആദ്യം വീണ റാംജീ റാവു സ്പീക്കിംഗ് പിന്നെ എഴുന്നേറ്റ് ചിരിപ്പിച്ച് ഓടാന്‍ തുടങ്ങി. മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഹാസ്യ ചിത്രങ്ങളിലൊന്നാണ് ഇന്നും റാജി റാവു സ്പീക്കിങ്

ഫഹദ് ഫാസിലിന്റെ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...

English summary
Fahadh Faasil funny story behind the superhit film Ramji Rao Speaking

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam