»   » ''ഫഹദിന്റെ നിഷ്‌ക്കളങ്കത കണ്ടാണ് ചിത്രത്തില്‍ നായകനാക്കിയത്'' !!

''ഫഹദിന്റെ നിഷ്‌ക്കളങ്കത കണ്ടാണ് ചിത്രത്തില്‍ നായകനാക്കിയത്'' !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

മലയാളത്തിലെ യുവനായകന്‍ ഫഫദ് ഫാസിലിന് സംവിധായകന്‍ ജി.മാര്‍ത്താണ്ഡന്റെ വക നല്ല സര്‍ട്ടിഫിക്കറ്റ്. ഫഹദിന്റെ നിഷ്‌ക്കളങ്കത കണ്ടാണ് തന്റെ അടുത്ത ചിത്രത്തില്‍ നായകനാക്കിയതെന്നാണ് സംവിധായകന്‍ പറയുന്നത്.

മഹേഷിന്റെ പ്രതികാരത്തിലെയും ഒരു ഇന്ത്യന്‍ പ്രണയകഥയിലെയുമെല്ലാം കഥാപാത്രങ്ങള്‍ക്ക് ആ നിഷ്‌ക്കളങ്കതയുണ്ടെന്നു മാര്‍ത്താണ്ഡന്‍ പറയുന്നു. യുവതാരത്തെ കുറിച്ച് സംവിധായകന്‍ പറയുന്നതു കേള്‍ക്കൂ...

മാര്‍ത്താണ്ഡന്‍ പറയുന്നത്

ഫഹദിന്റെ ജന്മനായുളള നിഷ്‌ക്കളങ്കതയാണ് എന്നെ ആകര്‍ഷിച്ചത്. അത്തരത്തിലുളള ഒരു കഥാപാത്രത്തെയാണ് തന്റെ പുതിയ ചിത്രത്തിലേയ്ക്ക് തിരഞ്ഞുകൊണ്ടിരുന്നതെന്നാണ് മാര്‍ത്താണ്ഡന്‍ പറയുന്നത്.

മഹേഷിന്റെ പ്രതികാരം

ഫഹദ് പ്രധാന റോളിലെത്തിയ ഒരു ഇന്ത്യന്‍ പ്രണയകഥ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിലെ ഫഹദിന്റെ നിഷ്‌ക്കളങ്ക ഭാവം തന്നെ ആകര്‍ഷിച്ചിരുന്നെന്നും സംവിധായകന്‍ പറയുന്നു

ഗ്രാമീണ കഥാപാത്രം

പുതിയ ചിത്രത്തില്‍ ഗ്രാമീണനായ യുവാവിന്റെ വേഷമാണ് ഫഹദിന്. തനി കണ്ണൂര്‍ ശൈലിയിലുളള സംസാരമാണ് കഥാപാത്രത്തിന്.

പേരിടാത്ത ചിത്രം

പുതിയചിത്രത്തിനിനിയും പേരിട്ടില്ലെന്നും മാര്‍ത്താണ്ഡന്‍ പറഞ്ഞു. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ നായികയടക്കമുളള കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല.

പാവാട

പാവാട (2016), ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്(2013) ,അച്ഛാ ദിന്‍( (2015) എന്നിവയാണ് മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.

English summary
the talented actor is all set to team up with film-maker Marthandan, for his next venture. Recently, Marthandan revealed why he chose Fahadh for the lead role in his film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam