»   » പ്രതികാരത്തിടയില്‍ ഫഹദിന് പരിക്ക്

പ്രതികാരത്തിടയില്‍ ഫഹദിന് പരിക്ക്

Posted By:
Subscribe to Filmibeat Malayalam

അങ്ങനെ പ്രതികാരം തീര്‍ക്കാന്‍ വേണ്ടിയെന്നുമല്ല സുജിത്ത് ഫഹദിനെ അടിച്ചത്, അടിച്ചു പോയി. അടി തടുക്കാന്‍ മറന്ന നായകന്‍ അത് വാങ്ങുകയും ചെയ്തു. ദിലാഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടയലാണ് ഫഹദിനു പരിക്കേറ്റത്.

ഇടുക്കിയില്‍ ചിത്രീകരിക്കുന്ന ഒരു ആക്ഷന്‍ രംഗത്തിന്റെ ഇടയിലായിരുന്നു അപകടം. സഹനടനായ സുജിത്ത് അടിച്ചത് ഫഹദ് തടുക്കാന്‍ മറക്കുകയായിരുന്നു. കാലിനാണ് പരിക്കേറ്റത. ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും വിശ്രമിക്കാന്‍ ഫഹദ് തയ്യാറായില്ല.


fahad

പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍ ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. അനുശ്രീയാണ് നായിക വേഷം ചെയ്യുന്നത്. നഴ്‌സിന്റെ വേഷത്തിലാണ് അനുശ്രീ എത്തുന്നത്.


സംവിധാനത്തില്‍ നിന്നും ആഷിക് അബു നിര്‍മ്മാണത്തിലേക്ക് കടക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആഷികിന്റെ ഒരിഎം മൂവീസ് ആണ് നിര്‍മ്മാണം. അജയന്‍ ചാലിശ്ശേരി, ബിജിപാല്‍ എന്നിവരും ചിത്രത്തില്‍ ഒന്നിക്കുന്നുണ്ട്.

English summary
Fahadh Faasil injured on the location Maheshinte Prathikaram

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam