twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദ് ഫാസിലൊരു വിസ്മയമാണ്! ബോക്‌സോഫീസിനെ വിറപ്പിച്ച് ഞാന്‍ പ്രകാശന്‍ വാരിക്കൂട്ടിയത് കോടികള്‍!

    |

    ഫഹദ് ഫാസിലിനിത് അഭിമാനിക്കാനുള്ള നിമിഷമാണ്. ഫഹദ് നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തുന്ന എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റായി മാറുന്ന കാഴ്ചയാണ് കണ്ട് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷമെത്തിയ കുമ്പളങ്ങി നൈറ്റ്‌സാണ് തിയറ്ററുകളിലും ബോക്‌സോഫീസിലും ഒരുപോലെ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്.

    കുമ്പളങ്ങി നൈറ്റ്‌സിനൊപ്പം ഞാന്‍ പ്രകാശനുമുണ്ട്. കഴിഞ്ഞ ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ 21 നായിരുന്നു ഞാന്‍ പ്രകാശന്‍ റിലീസ് ചെയ്തത്. അമ്പത് ദിവസങ്ങള്‍ അതിമനോഹരമായി പിന്നിട്ട ചിത്രം ബോക്‌സോഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്തിരിക്കുകയാണെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ഞാന്‍ പ്രകാശന്റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

     ഫഹദിന്റെ ഞാന്‍ പ്രകാശന്‍

    ഫഹദിന്റെ ഞാന്‍ പ്രകാശന്‍

    സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന മലയാള സിനിമകളെല്ലാം ഹിറ്റായിരുന്നു. വര്‍ഷങ്ങളോളം ഇരുവരും ഒന്നിക്കാതെ ഇരുന്നപ്പോള്‍ ആരാധകരും നിരാശയിലായിരുന്നു. ഒടുവില്‍ പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ഞാന്‍ പ്രകാശന്‍ എന്ന ചിത്രം റിലീസിനെത്തി. 2018 ഡിസംബര്‍ 21 ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസ് ദിവസം മുതല്‍ കുടുംബ പ്രേക്ഷകരുടെയടക്കം വലിയ പിന്തുണ ലഭിച്ചതോടെ ബോക്‌സോഫീസില്‍ നല്ല സാമ്പത്തിക ലാഭമുണ്ടാക്കാനും ചിത്രത്തിന് കഴിഞ്ഞിരുന്നു.

     55 കോടി രൂപ സ്വന്തം

    55 കോടി രൂപ സ്വന്തം

    ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ഞാന്‍ പ്രകാശന്‍. ആഗോള ബോക്‌സോഫീസില്‍ 55 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിട്ടാണ് ചിത്രം തിയറ്ററുകളില്‍ നിന്നും പ്രദര്‍ശനം അവസാനിപ്പിക്കുന്നത്. പ്രചരണ പ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാലും 7 കോടിയ്ക്ക് താഴെയാണ് സിനിമയുടെ മുടക്ക് മുതല്‍. കുറഞ്ഞ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രമാണെങ്കിലും വലിയ വിജയം കൈവരിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്.

     50 ദിവസം

    50 ദിവസം

    പ്രകാശന്‍ റിലീസിനെത്തിയിട്ട് വിജയകരമായ അമ്പത് ദിവസങ്ങള്‍ പിന്നിട്ടുന്നു. പ്രകാശന്‍ ഇത്രെയാന്നും പ്രതീക്ഷിച്ചതല്ലെന്നും ലോകമെമ്പാടും സദസ്സുകള്‍ നിറച്ച് ഈയിടെ ഏറ്റവും കൂടുതല്‍ മലയാളികള്‍ കണ്ട സിനിമയായി ഞാന്‍ പ്രകാശന്‍ മാറി കഴിഞ്ഞിരിക്കുകയാണെന്നും അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിരുന്നു. അമ്പത് ദിവസം കഴിഞ്ഞപ്പോഴും ഞാന്‍ പ്രകാശന്‍ കാണാന്‍ ആളുകളുടെ വമ്പന്‍ തിരക്കാണെന്നുള്ളതാണ് ശ്രദ്ധേയം.

    ഏറ്റവും പുതിയ റിപ്പോര്‍ട്ട്

    ഏറ്റവും പുതിയ റിപ്പോര്‍ട്ട്

    ഫോറം കേരള പുറത്ത് വിട്ടത് പ്രകാരം ഞാന്‍ പ്രകാശന്റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെയാണ്. 59 ദിവസത്തില്‍ എത്തി നില്‍ക്കുമ്പോള്‍ കേവലം രണ്ട് ഷോ മാത്രമേ സിനിമയ്ക്ക് തിരുവനന്തപുരം പ്ലെക്‌സില്‍ നിന്നും ലഭിച്ചിരുന്നുള്ളു. ഇത് കണക്ക് കൂട്ടുമ്പോള്‍ റിലീസിനെത്തിയ ദിവസം മുതല്‍ 59 ദിവസം കൊണ്ട് 1 കോടി 84 ലക്ഷം സ്വന്തമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം പ്ലെക്‌സില്‍ നിന്നും 2 കോടിയിലേക്ക് എത്താനുള്ള സാധ്യതയുണ്ടായിരുന്നു. വരത്തനായിരുന്നു കഴിഞ്ഞ വര്‍ഷം ഇതുപോലെ ബോക്‌സോഫീസില്‍ തരംഗമായ മറ്റൊരു ഫഹദ് ഫാസില്‍ ചിത്രം.

      കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലും

    കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലും

    തിരുവനന്തപുരം പ്ലെക്‌സില്‍ നേടിയതിനെക്കാള്‍ കുറവാണെങ്കിലും കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലും ഞാന്‍ പ്രകാശന്‍ വിജയമായിരുന്നു. 59 ദിവസത്തില്‍ എത്തുമ്പോള്‍ 1.77 കോടിയാണ് കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഞാന്‍ പ്രകാശന്‍ സ്വന്തമാക്കിയിരിക്കുന്നത്. കേരള ബോക്‌സോഫീസിലെ കണക്കുകള്‍ അണിയറ നിര്‍മാതാക്കള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എങ്കിലും അതും വലിയൊരു തുകയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

    English summary
    Fahadh Faasil movie Njan Prakashan 59 day collection report
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X