»   » ഇത്രയ്ക്ക് സിംപിളായിരുന്നോ ആക്ടർ ഫഹദ് ഫാസിൽ, ലുങ്കിയും ബനിയനുമിട്ട് ഒരോണാഘോഷം!!, കാണൂ

ഇത്രയ്ക്ക് സിംപിളായിരുന്നോ ആക്ടർ ഫഹദ് ഫാസിൽ, ലുങ്കിയും ബനിയനുമിട്ട് ഒരോണാഘോഷം!!, കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam
ഇത്ര സിംപിളാണോ ഫഹദ്? | Filmibeat Malayalam

വ്യക്തി ജീവിതത്തിൽ താൻ വളരെ സാധാരണക്കാരനാണെന്ന് ഫഹദ് ഫാസിൽ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷെ ഇത്രയ്ക്ക് സിംപിളാണെന്ന് കരുതിയില്ല. ഇത്തവണത്തെ ഫഹദിൻറെ ഓണാഘോഷം കണ്ടാൽ ആരും പറഞ്ഞുപോകും.

ഫഹദിന് വീണ്ടും പിഴയ്ക്കുന്നു, റോള്‍ മോഡല്‍ വരുത്തിവച്ചത് കോടികളുടെ നഷ്ടം!!

കാർബൺ എന്ന ചിത്രത്തിൻറെ ലൊക്കേഷനിലായിരുന്നു ഇത്തവണ ഫഹദ് ഫാസിലിൻറെ ഓണാഘാഷം. ഒരു ലുങ്കിലും ബനിയനുമിട്ട്, വളരെ സിംപിളായി ഫഹദ് ഫാസിൽ ഓണ സദ്യ ഉണ്ണുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

fahadh-faasil

അണിയറപ്രവർത്തകർക്കൊപ്പമൊക്കെ ഒന്നിച്ചിരുന്ന് ഉണ്ടാണ് ഫഹദ് ഫാസിൽ ഓണമാഘോഷിച്ചത്. സാധാരണ ഇത്തരം വിശേഷ ദിവസങ്ങളിൽ ഫഹദിനൊപ്പം ഭാര്യ നസ്റിയയും എത്താറുണ്ട്. എന്നാൽ ഇത്തവണ നസ്റിയയെ കൂടെ കണ്ടില്ല.

മുന്നറിയിപ്പ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം വേണു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാർബൺ. സിബി തോട്ടുമ്പുറവും നിവാസ് സേവിയറും ചേർന്ന് നിർമിയ്ക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

English summary
Fahadh Faasil Onam celebration at Carbon location

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam