twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ കരിയര്‍ അദ്ദേഹത്തിനുളള സമര്‍പ്പണം! ഇര്‍ഫാന്‍ ഖാനെക്കുറിച്ച് ഫഹദ് ഫാസില്‍

    By Prashant V R
    |

    ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ വിടവാങ്ങല്‍ സിനിമാ പ്രേമികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരിലൊരാളായ അദ്ദേഹം ഹോളിവുഡിലും അഭിനയിച്ചിരുന്നു. നാച്ചുറല്‍ ആക്ടിങ്ങിലൂടെയാണ് ഇര്‍ഫാന്‍ ഖാന്‍ എല്ലാവരുടെയും പ്രിയങ്കരനായി മാറിയത്. ബോളിവുഡിലെ ഖാന്‍ ത്രയങ്ങളേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന പ്രകടനം അദ്ദേഹം മിക്ക സിനിമകളിലും കാഴ്ചവെച്ചിരുന്നു. ഇര്‍ഫാന്‍ ഖാന് ആദരാഞജലികള്‍ അര്‍പ്പിച്ച് തെന്നിന്ത്യന്‍ സിനിമാ ലോകവും ബോളിവുഡ് താരങ്ങളുമെല്ലാം എത്തിയിരുന്നു.

    ഇര്‍ഫാന്‍ ഖാന്റെ വിടവാങ്ങല്‍ സിനിമാ ലോകയ്ക്ക് തീരാനഷ്ടമാണ് ഉണ്ടാക്കിയതെന്നാണ് അധികപേരും അഭിപ്രായപ്പെട്ടിരുന്നത്. ഇര്‍ഫാനെക്കുറിച്ച് ഫഹദ് ഫാസിലിന്റെതായി വന്ന കുറിപ്പ് ശ്രദ്ധേയമായി മാറിയിരുന്നു. അദ്ദേഹം തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം വെളിപ്പെടുത്തികൊണ്ടാണ് ഫഹദ് എത്തിയത്. പഠനം പാതിവഴിയില്‍ നിര്‍ത്തി ഒരു നടനാകാന്‍ ഇറങ്ങിത്തിരിച്ചതിന് പ്രചോദനം ഇര്‍ഫാന്‍ ഖാനാണെന്ന് തന്റെ കുറിപ്പില്‍ ഫഹദ് പറയുന്നു.

    ഫഹദ് ഫാസിലിന്റെ വാക്കുകളിലേക്ക്

    ഫഹദ് ഫാസിലിന്റെ വാക്കുകളിലേക്ക്: ഒരുപാട് ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. സത്യമായും ഏത് വര്‍ഷമാണെന്ന് കൃത്യമായി ഓര്‍മ്മയില്ല. എന്റെ അമേരിക്കയിലെ പഠനകാലം. ക്യാംപസിനുളളിലായിരുന്നു താമസം. അതുകൊണ്ട് തന്നെ അന്ന് ഇന്ത്യന്‍ സിനിമകള്‍ കാണാന്‍ ഉളള സാധ്യതകളുണ്ടായിരുന്നില്ല. അതിനാല്‍ എന്റെ സുഹൃത്ത് നികുഞ്ചും ഞാനും എല്ലാ ആഴ്ചയും ക്യാംപസിനടുത്തുളള പാക്കിസ്ഥാനി ഗ്രോസറിയില്‍ പോയി ഇന്ത്യന്‍ സിനിമകളുടെ ഡിവിഡി വാടകയ്ക്ക് വാങ്ങുമായിരുന്നു.

    ഒരിക്കല്‍ ആ കടയിലെ

    ഒരിക്കല്‍ ആ കടയിലെ ഖാലിദ് ഭായി ഞങ്ങള്‍ക്കൊരു സിനിമ നിര്‍ദ്ദേശിച്ചു. യു ഹോതാ തോ ക്യാ ഹോതാ എന്ന സിനിമ. നസറുദ്ദീന്‍ ഷാ സംവിധാനം ചെയ്ത സിനിമ എന്ന നിലയിലാണ് ഞാന്‍ ആ സിനിമയെ ആദ്യം ശ്രദ്ധിക്കുന്നത്. അങ്ങനെ ഡിവിഡി മേടിച്ചു. സിനിമ തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ സലിം രാജാബലി എന്ന കഥാപാത്രം വന്നു. ആരാണിയാള്‍? ഞാന്‍ നികുഞ്ചിനോട് ചോദിച്ചു. കാരണം തീക്ഷ്ണത നിറഞ്ഞതും സ്‌റ്റൈലിഷ് ആയതുമായ അഭിനേതാക്കള്‍ ഉണ്ട്. എന്നാല്‍ ഇതാദ്യമായാണ് യാഥാര്‍ത്ഥ്യത്തോടെ അഭിനയിക്കുന്ന നടനെ ഓണ്‍സ്‌ക്രീനില്‍ കാണുന്നത്. അയാളുടെ പേരായിരുന്നു ഇര്‍ഫാന്‍ ഖാന്‍.

    ഞാന്‍ വളരെ വൈകിയായിരിക്കും

    ഞാന്‍ വളരെ വൈകിയായിരിക്കും അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്. എന്നാല്‍ ലോകത്തിന് കണ്ടുപിടിക്കാന്‍ അധികം സമയം വേണ്ടിയിരുന്നില്ല. ഝുംപാ ലാഹിരിയുടെ നെയിംസേക്ക് സിനിമയായപ്പോള്‍ അതിലെ അശോകിന്റെ വേഷം അവതരിപ്പിക്കുന്നത് ഇര്‍ഫാനാണെന്നറിഞ്ഞ് എല്ലാവരും അത്ഭുതപ്പെട്ടു, ജനപ്രിയമായ ഒരു പാട്ട് പോലെ ആയിരുന്നു ഇര്‍ഫാന്റെ വളര്‍ച്ച. എല്ലാവരും അത് അനുഭവിച്ചറിയുകയായിരുന്നു.

    ഞാന്‍ അദ്ദേഹത്തിന്റെ

    ഞാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ അഭിനയത്തില്‍ മുഴുകിപ്പോയതിനാല്‍ പലപ്പോഴും സിനിമയുടെ കഥ പോലും ശ്രദ്ധിക്കാന്‍ ഞാന്‍ മറന്നുപോകും. സത്യത്തില്‍ ഇര്‍ഫാന്‍ ഖാന്‍ സ്‌ക്രീനില്‍ ഉളളിടത്തോളം സമയം സിനിമയുടെ കഥ എനിക്ക് അത്ര പ്രധാനമായിരുന്നില്ല. സിനിമാഭിനയം ആയാസ രഹിതമാണെന്ന് അദ്ദേഹം തോന്നിപ്പിച്ചു. പക്ഷേ ഞാന്‍ വിഡ്ഢി ആവുകയായിരുന്നു. ഇര്‍ഫാന്‍ ഖാനെ കണ്ടെത്തിയതോടെ എന്‍ഞ്ചിനയറിംഗ് പഠനം പാതി നിര്‍ത്തി. സിനിമയില്‍ അഭിനയിക്കാന്‍ ഞാന്‍ ഇന്ത്യയിലേക്ക് തിരിച്ചു.

    കഴിഞ്ഞ 10 വര്‍ഷമായി

    കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ അതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇര്‍ഫാനെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. എന്നാല്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത പലരുമായും ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്. വിശാല്‍ ഭരദ്വാജിനെ കണ്ടപ്പോള്‍ ആദ്യം സംസാരിച്ചത് മക്ബൂല്‍ സിനിമയെക്കുറിച്ചായിരുന്നു. എന്റെ പ്രിയ സുഹൃത്ത് ദുല്‍ഖര്‍ ഇര്‍ഫാനൊപ്പം സ്വന്തം നാട്ടില്‍ ഒരു സിനിമ ചെയ്തപ്പോഴും എനിക്ക് നേരിട്ട് കാണാന്‍ സാധിച്ചില്ല.

    സിനിമാത്തിരക്കുകളാണ്

    സിനിമാത്തിരക്കുകളാണ് അതിന് കാരണമായത്. അദ്ദേഹത്തിനൊരു ഹസ്തദാനം നല്‍കാന്‍ കഴിയാത്തതില്‍ എനിക്ക് ഖേദമുണ്ട്. ഒരിക്കലെങ്കിലും ബോംബൈയില്‍ പോയി അദ്ദേഹത്തെ കാണേണ്ടതായിരുന്നു. പകരം വെക്കാനില്ലാത്ത കലാകാരനെയാണ് രാജ്യത്തിന് നഷ്ടമായത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നഷ്ടത്തെക്കുറിച്ച് എനിക്ക് സങ്കല്‍പ്പിക്കാന്‍ മാത്രമേ കഴിയൂ. അദ്ദേഹത്തിന്റെ വേര്‍പ്പാടില്‍ ശൂന്യത അനുഭവപ്പെടുന്ന തിരക്കഥാകൃത്തുകളെയും സംവിധായകരെയുംകുറിച്ച് ഖേദം തോന്നുന്നു.

    നമുക്ക് അദ്ദേഹത്തെ വേണ്ട

    നമുക്ക് അദ്ദേഹത്തെ വേണ്ട പോലെ ലഭിച്ചില്ല. എന്റെ ഭാര്യ റൂമിലേക്ക് ഓടിയെത്തി ഈ വാര്‍ത്ത പറയുമ്പോള്‍ അത് കേട്ട് ഞെട്ടിപ്പോയെന്ന് പറയുന്നത് നുണയാകും, കാരണം ഞാന്‍ ചെയ്തുകൊണ്ടിരുന്നത് അതുപോലെ തന്നെ ഞാന്‍ തുടര്‍ന്നുകൊണ്ടിരുന്നു. പക്ഷേ ഈ ദിവസം മുഴുവന്‍ ഞാന്‍ അദ്ദേഹത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു,

    Recommended Video

    All You Want To Know About Irrfan Khan | FilmiBeat Malayalam
    ജീവിതത്തില്‍ എന്നും

    ജീവിതത്തില്‍ എന്നും ഓര്‍മ്മയിലുണ്ടായിരുന്ന ഒരാളാണ് നഷ്ടമായത്. എന്നും ഞാന്‍ അദ്ദേഹത്തോടെ കടപ്പെട്ടവനാണ്. എന്റെ കരിയര്‍ ഞാന്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുകയാണ്. അന്ന് ആ ഡിവിഡി എടുത്ത് ആ നടനെ കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ഇവിടെ എത്തുമായിരുന്നില്ല. അദ്ദേഹം എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. നന്ദി സര്‍. ഫഹദ് ഫാസില്‍ കുറിച്ചു.

    Read more about: irfan khan fahadh faasil
    English summary
    Fahadh Faasil's Emotional Note About Irrfan Khan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X