»   » തേപ്പ് പെട്ടി പോലെ വന്ന് ഫഹദിനെ നല്ല അസ്സലായി നമിത പ്രമോദ് തേച്ചു... വീഡിയോ കാണൂ

തേപ്പ് പെട്ടി പോലെ വന്ന് ഫഹദിനെ നല്ല അസ്സലായി നമിത പ്രമോദ് തേച്ചു... വീഡിയോ കാണൂ

By: Rohini
Subscribe to Filmibeat Malayalam

ഫഹദ് ഫാസില്‍ നമിത പ്രമോദ് എന്നിവരെ കേന്ദ്ര കഥാപാത്രളാക്കി റാഫി സംവിധാനം ചെയ്യുന്ന റോള്‍ മോഡല്‍ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. തീര്‍ച്ചയായും ഈ പാട്ട് 'തേപ്പ്' കിട്ടിയ യുവാക്കള്‍ക്ക് ഇഷ്ടപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട.

എനിക്കൊരു ഡിഗ്രിയില്ല, സിനിമയില്ലെങ്കില്‍ തനിക്ക് ചെയ്യാന്‍ മറ്റൊരു ജോലിയില്ല എന്ന് ഫഹദ് ഫാസില്‍

പ്രണയിച്ച് വഞ്ചിക്കുന്നതിന് തേപ്പ് എന്നും, വഞ്ചിച്ചിട്ട് പോകുന്നവരെ തേപ്പുകാരി എന്നും വിളിക്കുന്നത് ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ സ്‌റ്റൈലാണ്. അത്തരത്തിലുള്ള ന്യൂ ജനറേഷല്‍ വാക്കുകളും പ്രയോഗങ്ങളും ഉപയോഗിച്ചാണ് പാട്ട് ഒരുക്കിയിരിയ്ക്കുന്നത്.

'നസ്‌റിയ ഗര്‍ഭിണി'; ദുല്‍ഖറിനും ആസിഫിനും നിവിനും പിന്നാലെ ഫഹദ് ഫാസിലും!!

പാട്ടിന് പിന്നില്‍

'തേച്ചില്ലേ പെണ്ണേ.. തേച്ചില്ലേ പെണ്ണേ...' എന്ന് തുടങ്ങുന്ന പാട്ടിന് ഈണം നല്‍കിയിരിയ്ക്കുന്നത് ഗോപി സുന്ദറാണ്. ഗോപി സുന്ദറും നീരജ് സുരേഷും ചേര്‍ന്ന് പാടിയിരിയ്ക്കുന്ന പാട്ടിന്റെ വരികള്‍ ബികെ ഹരിനാരായണന്റേതാണ്.

ഹാസ്യം നിറഞ്ഞ അവതരണം

ബീച്ചിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഗാനരംഗത്ത് ഫഹദ് ഫാസിലിനും നമിത പ്രമോദിനുമൊപ്പം വിനയ് ഫോര്‍ട്ട്, വിനായകന്‍, ഷറഫുദ്ദീന്‍ എന്നിവരും എത്തുന്നു. ഫഹദിന്റെ നൃത്ത രംഗങ്ങളും ഹാസ്യ രംഗങ്ങളും ആകര്‍ഷണമാണ്.

വ്യത്യസ്തമായിരിയ്ക്കും

വെറും കോമഡി മാത്രമായിരിയ്ക്കില്ല, പ്രണയ കഥയും റോള്‍ മോഡലിലുണ്ടാവും എന്നതിന് സൂചനയാണ് ഈ പാട്ട്. നമിതയുടെ വ്യത്യസ്ത ഗെറ്റപ്പ് ആകര്‍ഷണമാണ്. ഒരിടവേളയ്ക്ക് ശേഷം ഫഹദ് ഫാസില്‍ ഹാസ്യ കഥാപാത്രവുമായി എത്തുകയാണ് വീണ്ടും

ഫഹദ് ഫാസില്‍

ആദ്യമായിട്ടാണ് ഫഹദ് റാഫി ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗൗതം എന്നാണ് കഥാപാത്രത്തിന്റെ പേര്. ജീവിതത്തില്‍ വളരെ അധികം അച്ചടക്കം സൂക്ഷിക്കുന്ന കഥാപാത്രമാണ് ഗൗതം.

മറ്റ് കഥാപാത്രങ്ങള്‍

നമിത, ഫഹദ്, ഷറഫുദ്ദീന്‍, വിനായകന്‍, വിനയ് ഫോര്‍ട്ട് എന്നിവരെ കൂടാതെ സൃന്ദ അഷബ്, രണ്‍ജി പണിക്കര്‍, നന്ദു പൊതുവാള്‍, സുരാജ് വെഞ്ഞാറമൂട്,സീത, തുടങ്ങയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.

ഇനി പാട്ട് കാണൂ

ഇനി തേപ്പുകാരികള്‍ക്കായി ഡെഡിക്കേറ്റ് ചെയ്ത റോള്‍ മോഡലിലെ 'തേച്ചില്ലേ പെണ്ണേ തേച്ചില്ലേ...' എന്ന് തുടങ്ങുന്ന പാട്ട് കണ്ടുകൊണ്ട് കേള്‍ക്കാം.. ചിത്രത്തിന്റെ മൂഡ് ഏതാണെന്ന് ഈ പാട്ടിലൂടെ വ്യക്തമാകും.

English summary
Fahadh Faasil's Role Models: First Video Song Is Out
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam