twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടേക്കിനിടെ ചിരിയടക്കാനാവാതെ ഫഹദ് ഫാസില്‍! ട്രാന്‍സിന്റെ മേക്കിംഗ് വീഡിയോ

    By Midhun Raj
    |

    ഫഹദ് ഫാസിലിന്റെതായി അടുത്തിടെ തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് ട്രാന്‍സ്. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ട്രാന്‍സിലെ ഫഹദിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്. സിനിമയില്‍ ജോഷ്വാ കാള്‍ട്ടന്‍ എന്ന പാസ്റ്ററായുളള ഫഹദിന്റെ പ്രകടനം ശ്രദ്ധേയമായി മാറിയിരുന്നു.ട്രാന്‍സിലെ ഫഹദും സൗബിനും ധര്‍മ്മജനും തമ്മിലുളള ഒരു കോംപിനേഷന്‍ സീനിന്റെ മേക്കിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

    trance

    ഫഹദ് അവതരിപ്പിച്ച പാസ്റ്ററെ പരീക്ഷിക്കാന്‍ എത്തുന്നതായിരുന്നു സൗബിന്റെയും ധര്‍മ്മജന്റെയും കഥാപാത്രങ്ങള്‍. ഒറ്റ ടേക്കില്‍ മനോഹരമായി തന്നെ മൂന്നു പേരും തങ്ങളുടെ ഭാഗം അവതരിപ്പിച്ചിക്കുകയാണ്. എന്നാല്‍ സീന്‍ കഴിഞ്ഞ ശേഷം ചിരി സഹിക്കാനാവാതെ പൊട്ടിച്ചിരിക്കുന്ന ഫഹദിനെയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. ഉസ്താദ് ഹോട്ടല്‍ കഴിഞ്ഞ് ഏട്ടു വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഫീച്ചര്‍ ഫിലിം കൂടിയായിരുന്നു ട്രാന്‍സ്.

    ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷമാണ് ഫഹദും നസ്രിയയും ട്രാന്‍സില്‍ വീണ്ടും ഒന്നിച്ചത്. അമല്‍ നീരദായിരുന്നു സിനിമയ്ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. നാല് ഷെഡ്യൂളുകളിലായി രണ്ടു വര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഗൗതം വാസുദേവ മേനോന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, ജിനു ജോസഫ്,ജോജു ജോര്‍ജ്ജ്, അര്‍ജുന്‍ അശോകന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ആരുഷി മുഡ്ഗല്‍, അശ്വതി മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

    ബിഗ് ബോസ് 2 അവസാനിപ്പിക്കുന്നു? വോട്ടിംഗ് നിര്‍ത്തിവെച്ച് അണിയറ പ്രവര്‍ത്തകര്‍ബിഗ് ബോസ് 2 അവസാനിപ്പിക്കുന്നു? വോട്ടിംഗ് നിര്‍ത്തിവെച്ച് അണിയറ പ്രവര്‍ത്തകര്‍

    നവാഗതനായ വിന്‍സെന്റ് വടക്കനാണ് ട്രാന്‍സിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ജാക്‌സണ്‍ വിജയനും സുശിന്‍ ശ്യാമുമാണ് സംഗീതമൊരുക്കിയത്. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ്ങും റസൂല്‍ പൂക്കൂട്ടി ശബ്ദമിശ്രണവും നിര്‍വ്വഹിച്ചു. പരീക്ഷണ ചിത്രമായിരുന്നു ഫഹദിന്റെ ട്രാന്‍സ്. സിനിമാ പ്രേമികള്‍ വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രം പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

    അഞ്ചു സുന്ദരികളിലെ ആമി എന്ന ഹ്രസ്വ ചിത്രത്തിന് ശേഷം ഫഹദിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കിയ സിനിമ കൂടിയായിരുന്നു ട്രാന്‍സ്. വൃത്യസ്തമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചത്.

    വീഡിയോ

    ജോലി ഉപേക്ഷിക്കുന്ന കാര്യം ആലോചനയിലെന്ന് രജിത്ത്! സാമൂഹൃ സേവനത്തിനായി ഡോക്ടര്‍ജോലി ഉപേക്ഷിക്കുന്ന കാര്യം ആലോചനയിലെന്ന് രജിത്ത്! സാമൂഹൃ സേവനത്തിനായി ഡോക്ടര്‍

    Read more about: fahadh faasil trance
    English summary
    fahadh faasil's trance movie making video
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X