»   » ആ അക്കൗണ്ട് തന്റേതല്ല, ആരും കബളിപ്പിക്കപ്പെടരുതെന്ന് ഫഹദ് ഫാസില്‍ !!

ആ അക്കൗണ്ട് തന്റേതല്ല, ആരും കബളിപ്പിക്കപ്പെടരുതെന്ന് ഫഹദ് ഫാസില്‍ !!

By: Nihara
Subscribe to Filmibeat Malayalam

സിനിമാതാരങ്ങളുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് അക്കൗണ്ടുകള്‍ പ്രചരിക്കുന്നത് വ്യാപകമാവുന്നു. ഉണ്ണി മുകുന്ദന് പുറമേ ഫഹദ് ഫാസിലാണ് ഇപ്പോള്‍ ഇത്തരത്തില്‍ വ്യാജ ഫേക്ക് അക്കൗണ്ടിനെക്കുറിച്ച് പരാതി നല്‍കിയിട്ടുള്ളത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് ഫഹദ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്.

തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് കുറച്ചുകാലമായി സജീവമാണെന്നും താനാണെന്ന് തെറ്റിദ്ധരിച്ച് എത്തുന്നവരെ ഈ അക്കൗണ്ട് വഴി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും ഫഹദ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വ്യാജ അക്കൗണ്ട് മാസങ്ങളായി ആക്ടീവാണെന്നും ഫഹദ് പറയുന്നു.

Fahad

റാഫിയുടെ റോള്‍ മോഡല്‍സ്, ദിലീഷ് പോത്തന്റെ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്നിവയാണ് പുറത്തെത്താനുള്ള ഫഹദ് ചിത്രങ്ങള്‍. റാഫി തന്നെ തിരക്കഥയൊരുക്കുന്ന റോള്‍ മോഡല്‍സില്‍ വിനായകന്‍, ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
English summary
Fahad Fasils compliant about fake facebook profile in his name.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam