twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൊട്ടക്കണ്ണന്‍റെ മാവേറാണ്, ദേശീയ അവാര്‍ഡിനെക്കുറിച്ച് ഫഹദിന്‍റെ പ്രതികരണം, കാണൂ!

    |

    Recommended Video

    പ്രതികരണവുമായി ഫഹദ് ഫാസിൽ | filmibeat Malayalam

    ഫാസില്‍ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് മകനായ ഫഹദ് സിനിമയില്‍ തുടക്കം കുറിച്ചത്. അഭിനയിക്കാനറിയില്ലെന്ന രൂക്ഷവിമര്‍ശനമായിരുന്നു താരത്തിന് ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും വന്‍പരാജയം ഏറ്റുവാങ്ങിയ ചിത്രം കൂടിയായിരുന്നു ഇത്. എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും താരം സിനിമയിലേക്ക് തിരിച്ചെത്തി. അഞ്ച് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ത്തൊരുക്കിയ കേരളകഫേയിലൂടെയാണ് ഫഹദ് തിരിച്ചെത്തിയത്. പിന്നീടിങ്ങോട്ട് ഒട്ടേറെ ചിത്രങ്ങള്‍. ഇന്ന് മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമായി മാറിയിരിക്കുകയാണ് ഫഹദ്.

    തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചിത്രം, പാര്‍വതിക്ക് പ്രത്യേക പരാമര്‍ശംതൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചിത്രം, പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം

    ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം തന്റെ സിനിമകളെന്ന കാര്യത്തില്‍ ഫഹദിന് നിര്‍ബന്ധമുണ്ട്. തുടക്കത്തിലെ ചിത്രങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ബാക്കി സിനിമകളിലെല്ലാം ഈ വ്യത്യസ്തത പ്രകടമാണ്. ഏത് തരം കഥാപാത്രത്തെയും അനായാസേന അവതരിപ്പിക്കാന്‍ കഴിയുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്.. സംസ്ഥാന പുരസ്‌കാരമുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഫഹദിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ഇത്തവണത്തെ മികച്ച സഹനടനുള്ള പുരസ്‌കാരം താരത്തിനാണ്. ഇതേക്കുറിച്ചറിഞ്ഞപ്പോഴുള്ള ഫഹദിന്റെ പ്രതികരണത്തെക്കുറിച്ചറിയാന്‍ വായിക്കൂ.

    ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍, മലയാളത്തിന് പ്രതീക്ഷയേറുന്നു, ആരൊക്കെ നേടും!ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍, മലയാളത്തിന് പ്രതീക്ഷയേറുന്നു, ആരൊക്കെ നേടും!

    മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ്

    മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ്

    ഇത്തവണത്തെ ദേശീയ അവാര്‍ഡിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ തന്നെ നടക്കുന്നുണ്ടായിരുന്നു. ഫഹദ് ഫാസിലിന് പുരസ്‌കാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറിയിരുന്നു. പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ പഹദ് തന്നെയാണ് മികച്ച സഹനടനെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അധികം താമസിയാതെ തന്നെ ജൂറി അധ്യക്ഷനായ ശേഖര്‍ കപൂറും ഇക്കാര്യം സ്ഥിരീകരിച്ചു. ഇതോടെയാണ് പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരും സന്തോഷത്തിലായത്. പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ഫഹദ് അവാര്‍ഡ് വിവരത്തെക്കുറിച്ച് അറിഞ്ഞത്. മികച്ച സഹനടനുള്ള അവാര്‍ഡിന് പുറമെ തിരക്കഥാകൃത്ത്, മികച്ച സിനിമ തുടങ്ങിയ അവാര്‍ഡും ഈ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

    സ്വീകരിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു

    സ്വീകരിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു

    കള്ളന്റെ വേഷത്തില്‍ അസാമാന്യ അഭിനയമാണ് ഫഹദ് കാഴ്ച വെച്ചത്. ഈ സിനിമയെ പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്ന ആശങ്ക തന്നെ അലട്ടിയിരുന്നു. തന്റെ ടേസ്റ്റിലുള്ള സിനിമകള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പടുമോയെന്നായിരുന്നു ആശങ്ക. ആ സിനിമയ്ക്ക് അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തനിക്ക് പുരസ്‌കാരം ലഭിക്കുമെന്ന് കരതിയിരുന്നില്ലെന്ന് താരം പറയുന്നു.

    മലയാളത്തിലായതുകൊണ്ട് ലഭിച്ച ഭാഗ്യം

    മലയാളത്തിലായതുകൊണ്ട് ലഭിച്ച ഭാഗ്യം

    മലയാളത്തിലായതുകൊണ്ടാണ് ഇത്തരത്തില്‍ മികച്ച സിനിമ ചെയ്യാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചത്. ഇക്കാര്യത്തില്‍ മലയാളികളോട് നന്ദി പറയുന്നുവെനവ്‌ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള സിനിമകളെ പ്രേക്ഷകര്‍ സ്വീകരിക്കുമ്പോള്‍ വളരെയധികം സന്തോഷമുണ്ടെന്നും താരം പറയുന്നു. അവാര്‍ഡിന് വേണ്ടിയല്ല താന്‍ അഭിനയിക്കുന്നതെന്നും ഫഹദ് വ്യക്തമാക്കുന്നു.

    സ്വന്തമായി ട്രോളി

    സ്വന്തമായി ട്രോളി

    പൊട്ടക്കണ്ണന്റെ മാവിലേറായാണ് താന്‍ ഈ പുരസ്‌കാരത്തെ കാണുന്നതെന്ന് പറഞ്ഞ് സ്വന്തമായൊന്നു ട്രോളുകയും ചെയ്തു. കരിയറില്‍ ഇതുവരെ അവരിപ്പിച്ചതില്‍ വച്ചേറ്റവും ബുദ്ധിമുട്ടുള്ള കഥാപാത്രമായിരുന്നു തൊണ്ടിമുതലിലേതെന്നും താരം വ്യക്തമാക്കുന്നു. കൂടെയുള്ളവരുടെ പിന്തുണ കൊണ്ട് കൂടിയാണ് ആ കഥാപാത്രത്തെ അത്ര മനോഹരമാക്കാന്‍ കഴിഞ്ഞത്.

    വിമര്‍ശകരുടെ വായടിപ്പിച്ചു

    വിമര്‍ശകരുടെ വായടിപ്പിച്ചു

    അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ വിമര്‍ശകരുടെ വായടിപ്പിക്കുന്ന മറുപടി നല്‍കി തിളങ്ങി നില്‍ക്കുന്ന ഫഹദിനെയായിരുന്നു പിന്നീടങ്ങോട്ട് കണ്ടത്. ആവര്‍ത്തന വിരസതയില്ലാതെ ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ കഥാപാത്രവുമായി മുന്നേറുകയായിരുന്നു താരം. തന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാറേണ്ടിയിരുന്ന സിനിമ എട്ടുനിലയില്‍പൊട്ടിയപ്പോഴും സംയമനത്തോടെ നില്‍ക്കുകയായിരുന്നു താരം. അര്‍ഹിക്കുന്ന വിജയം തന്നെത്തേടിയെത്തുമെന്നുള്ള വിശ്വാസമായിരുന്നു ഇതിന് പിന്നില്‍.

    എക്കാലത്തെയും മികച്ച ചിത്രങ്ങള്‍

    എക്കാലത്തെയും മികച്ച ചിത്രങ്ങള്‍

    ചില സിനിമകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ഒരേ സമയം മൂന്ന് ചിത്രങ്ങള്‍ മുപ്പത് കോടി നേട്ടമുണ്ടാക്കിയ കാഴ്ചയും ഫഹദ് സമ്മാനിച്ചു. ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, മഹേഷിന്റെ പ്രതികാരം ഈ മൂന്ന് ചിത്രങ്ങള്‍ മികച്ച വിജയമാണ് സമ്മാനിച്ചത്. ദേശീയ പുരസ്കാരവും താരത്തിനെ തേടിയെത്തിയിരിക്കുകയാണ് ഇപ്പോള്‍.

    English summary
    Fahadh Fasil's reaction after award declaration
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X