»   » യൂ ട്യുബില്‍ തരംഗമായി ഫഹദ്- പാര്‍വ്വതി ചിത്രം ടേക്ക് ഓഫിന്റെ ട്രെയിലര്‍! വീഡിയോ..

യൂ ട്യുബില്‍ തരംഗമായി ഫഹദ്- പാര്‍വ്വതി ചിത്രം ടേക്ക് ഓഫിന്റെ ട്രെയിലര്‍! വീഡിയോ..

By: Pratheeksha
Subscribe to Filmibeat Malayalam

ഫഹദ് ഫാസില്‍,  കുഞ്ചാക്കോ ബോബന്‍, പാര്‍വ്വതി മേനോന്‍ എന്നിവര്‍ ഒന്നിക്കുന്ന ടേക്ക് ഓഫിന്റെ ട്രെയിലര്‍ യു ട്യൂബില്‍ തരംഗമാവുന്നു. ട്രെയിലര്‍ പുറത്തിറങ്ങി 46 മണിക്കൂറിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം പേരാണ് കണ്ടത്. ഹോളിവുഡ് സിനിമയോട് കിട പിടിക്കുന്ന ട്രെയിലറാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള വിലയിരുത്തല്‍ .

രാജേഷ് പിള്ള ഫിലീംസിനു വേണ്ടി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം 2014 ല്‍ ഇറാക്കില്‍ കുടുങ്ങിപ്പോയ മലയാളി നഴ്‌സുമാരുടെ ജീവിത കഥയാണ് പറയുന്നത്. മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ടേക്ക് ഓഫ്. മഹേഷ് നാരായണനും പി വി ഷാജി കുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.

Read more: ആമിര്‍ ചിത്രം ദംഗലിന്റെ 28 ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍!

takeoff-20-1484911327

മലയാളത്തില്‍ നവതരംഗത്തിന്റെ വക്താവായി തിളങ്ങി നില്‍ക്കവെ മരണത്തിന് കീഴടങ്ങിയ രാജേഷ് പിള്ളയുടെ പ്രൊഡക്ഷന്‍ ഹൗസാണ് ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം ടേക്ക് ഓഫിന്റെ നിര്‍മാണം നിര്‍വ്വഹിക്കുന്നത്. 2014ല്‍ വിമത അക്രമണത്തില്‍ ആശുപത്രിയില്‍ കുടുങ്ങിയ നാല്‍പ്പതിലേറെ നഴ്‌സുമാര്‍ ഇറാക്കില്‍ നിന്നും ഒരു മാസത്തിനു ശേഷമാണു നാട്ടിലെത്തിയത്.

English summary
fahadh parvathy film take off trailer
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam