»   » ഫഹദ് സ്വാതി വീണ്ടും; ചിത്രം നോര്‍ത്ത് 24 കാതം

ഫഹദ് സ്വാതി വീണ്ടും; ചിത്രം നോര്‍ത്ത് 24 കാതം

Posted By:
Subscribe to Filmibeat Malayalam
fahad
സുബ്രഹ്മണ്യപുരം സുന്ദരി സ്വാതി റെഡ്ഡിക്ക് മലയാളം ക്ഷ പിടിച്ച പോലെയാണ്. മലയാളം മാത്രമല്ല, മലയാളത്തിലെ യുവതാരം ഫഹദ് ഫാസിലിനെയും. ആമേന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ഫഹദ് ഫാസിലും സ്വാതി റെഡ്ഡിയും വീണ്ടും ഒരുമിക്കുകയാണ്. അനില്‍ രാധാകൃഷ്ണ മേനോനാണ് ആമേന്‍ ജോഡിയെ വീണ്ടും കൂട്ടിക്കെട്ടുന്നത്. ചിത്രത്തിന് പേര് നോര്‍ത്ത് 24 കാതം.

അനില്‍ രാധാകൃഷ്ണ മേനോന്‍ ആദ്യമായി സംവിധാനെ ചെയ്യുന്ന ചിത്രമാണ് നോര്‍ത്ത് 24 കാതം. പരസ്യചിത്രീകരണ രംഗത്ത് ശ്രദ്ധേയനായ അനില്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കുന്നത്. ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് നോര്‍ത്ത് 24 കാതത്തിന്റെ കഥ പോകുന്നത്.

നോര്‍ത്ത് 24 കാതത്തില്‍ ആന്‍ഡ്രിയ ഫഹദിന്റെ നായികയായി എത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആന്‍ഡ്രിയയ്ക്ക് തിരക്കേറിയതോടെ സംവിധായകന്‍ സ്വാതിയെ തന്റെ കന്നിച്ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ആദ്യമേ തന്നെ സ്വാതി മതി എന്ന് കരുതിയിരുന്നെങ്കിലും ഫഹദ് - ആന്‍ഡ്രിയ കൂട്ടുകെട്ടിനെ പരീക്ഷിക്കാന്‍ ഇടയ്ക്ക് അനിന്‍ ശ്രമിച്ചുനോക്കുകയായിരുന്നു.

നോര്‍ത്ത് 24 കാതത്തില്‍ ഫഹദിനൊപ്പം അഭിനയിക്കുന്ന കാര്യം സ്വാതി റെഡ്ഡിയും സ്ഥിരീകരിച്ചു. വീണ്ടു ഫഹദിനൊപ്പം സ്‌ക്രീനിലെത്താന്‍ കഴിയുന്നതിന്റെ സന്തോഷം സ്വാതി മറച്ചുവെച്ചില്ല. ഷൂട്ടിംഗ് മെയ് മാസം അവസാനം ആരംഭിക്കും.

English summary
Fahadh Fazil and Swathi Reddy to play lead roles in Anil Menon's first movie North 24 Katham.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam