twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദിനു വച്ചത് ദുല്‍ക്കറിന്‌

    By Nirmal Balakrishnan
    |

    ആദ്യം ഫഹദ് ഫാസില്‍. പിന്നെ തെലുങ്കിലെ റാം ചരണ്‍ തേജ.. ഏറ്റവും ഒടുവില്‍ ദുല്‍ക്കര്‍ സല്‍മാനിലേക്ക്. ചില സിനിമകള്‍ അങ്ങനെയാണ്. മറ്റുള്ളവരെ മുന്നില്‍ കണ്ടായിരിക്കും സിനിമയുടെ കഥ എഴുതുക. എന്നാല്‍ അവതരിപ്പിക്കുക മറ്റൊരാളും. മമ്മൂട്ടിക്കായി എഴുതിയ ചിത്രങ്ങള്‍ അദ്ദേഹം കൈയൊഴിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച് ഹിറ്റാക്കിയിട്ടുണ്ട്. അതേപോലെ തിരിച്ചും സംഭവിച്ചിട്ടുണ്ട്. അത്തരമൊരു ഭാഗ്യമാണ് മണിരത്‌നത്തിന്റെ ഓ.കെ. കണ്‍മണിയില്‍ ദുല്‍ക്കറിനു ലഭിച്ചിരിക്കുന്നത്.

    ഫഹദ് ഫാസില്‍ മലയാളത്തില്‍ ഹിറ്റ് മാത്രം സമ്മാനിക്കുന്ന നായകനായി തിളങ്ങുന്ന കാലത്താണ് ഒ.കെ. കണ്‍മണിയുടെ ചെയ്യാന്‍ മണിരത്‌നം തീരുമാനിക്കുന്നത്. അദ്ദേഹത്തിന്റെ ചില മുന്‍ ചിത്രങ്ങള്‍ പരാജയപ്പെട്ടതിനാല്‍ ഫഹദ് ആ ചിത്രം ഏറ്റെടുത്തില്ല. ഏതൊരു യുവതാരവും ആഗ്രഹിക്കുന്നതാണ് മണിരത്‌നത്തിന്റെയൊരു കഥയില്‍ നായകനാകാന്‍.

    OK Kanmani

    എന്നാല്‍ ഫഹദിന് താല്‍പര്യം മലയാളത്തിലെ ചില ന്യൂജനറേഷന്‍ സംവിധായകരെയായിരുന്നു. അങ്ങനെ അദ്ദേഹം കൈയൊഴിഞ്ഞപ്പോള്‍ സംവിധായകന്‍ തെലുങ്കിലെ റാംചരണ്‍ തേജയെ കണ്ടു. തെലുങ്കിലെ സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ മകനാണ് തേജ. കഥ കേട്ടപ്പോള്‍ തേജയുടെ തെലുങ്ക് ആക്ഷന്‍ സിനിമ പോലെയല്ല ഇതിലെ പ്രണയകഥ. അതിനു ജീവിതവുമായി ബന്ധമുണ്ടായിരുന്നു. തെലുങ്കില്‍ അങ്ങനെയല്ലല്ലോ. അതോടെ തേജയും പിന്‍മാറി. അങ്ങനെയാണ് അടുത്ത ചാന്‍സ് ദുല്‍ക്കറിനെ തേടിയെത്തുന്നത്.

    ജുനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന 100 ഡെയ്‌സ് ലവ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു ദുല്‍ക്കര്‍. മണിരത്‌നത്തെ വന്നുകാണാന്‍ അദ്ദേഹത്തിന്റെ ഓഫിസില്‍ നിന്നു വന്നപ്പോള്‍ ദുല്‍ക്കര്‍ ഞെട്ടി. ഉടന്‍ തന്നെ പിതാവ് മമ്മൂട്ടിയെ വിളിച്ചു. മമ്മൂട്ടിക്കും സന്തോഷം. അദ്ദേഹവും ഒത്തിരി കാത്തിരുന്ന ശേഷമാണ് മണിരത്‌നത്തിന്റെ ദളപതിയില്‍ അഭിനയിച്ചത്. ആ പ്രതിഭയെ മമ്മൂട്ടിയും തിരിച്ചറിഞ്ഞതാണല്ലോ. പിന്നെ ദുല്‍ക്കര്‍ സുഹൃത്തായ ജുനൂസിനോടു പറഞ്ഞു. അദ്ദേഹം നിര്‍മാതാവുമായി സംസാരിച്ച് തന്റെ സിനിമയുടെ ഡേറ്റ് മാറ്റി നല്‍കാന്‍ തയാറായി. കഴിഞ്ഞ ഡിസംബറില്‍ പൂര്‍ത്തിയാക്കേണ്ട 100 ഡെയ്‌സ് ദുല്‍ക്കറിനു വേണ്ടി മാറ്റിവച്ചു. 100 ദിവസത്തെ ഡേറ്റാണ് മണിരത്‌നം ചോദിച്ചത്. അങ്ങനെ ദുല്‍ക്കര്‍ മണിരത്‌നത്തിന്റെ ഓ കാതല്‍ കണ്‍മണിയില്‍ നായകനായി.

    ഈ ഏപ്രില്‍ 10ന് ചിത്രം തിയറ്ററിലെത്തുകയാണ്. ജുനൂസ് സംവിധാനം ചെയ്ത 100 ഡെയ്‌സ് നല്ല അഭിപ്രായത്തോടെ ഓടുന്ന സമയത്താണ് ഓകെ കണ്‍മണിയും എത്തുന്നത്. തമിഴ്‌നാട്ടില്‍ ക മല്‍ഹാസന്റെ ഉത്തമവില്ലനുമായി മല്‍സരിച്ചാണ് ചിത്രം എത്തുന്നത്. കേരളത്തില്‍ പിതാവിന്റെ ഭാസ്‌കര്‍ ദ് റാസ്‌കല്‍, മോഹന്‍ലാലിന്റെ എന്നും എപ്പോഴും എന്നിവയോടും മല്‍സരിക്കും. ഇനി ചിത്രം വിജയിച്ചാലും പരാജയപ്പെട്ടാലും മണിരത്‌നത്തിന്റെ ചിത്രത്തില്‍ നായകനായാല്‍ കിട്ടുന്ന മൈലേജ് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. മാധവന്‍ എന്ന നടനെ തെന്നിന്ത്യയുടെ ഇഷ്ടതാരമാക്കിയത് മണിരത്‌നത്തിന്റെ അലൈപായുതേ എന്ന പ്രണയ ചിത്രമാണ്. അതുപോലെയൊരൂ ചിത്രമാണ് ഒകെ കണ്‍മണിയും. ദുല്‍ക്കറിന്റെ ഭാഗ്യം എന്നല്ലാതെ....

    English summary
    Fahad was the first choice for OK Kanmani
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X