twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇയോബിന്റെ പുസ്തകത്തില്‍ ഇഷ

    By Aswathi
    |

    ഇയോബിന്റെ പുസ്‌കത്തിലൂടെ വീണ്ടും ബോളിവുഡ് നടി ഇഷ ഷെര്‍വാണി മലയാളത്തിലെത്തുന്നു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് ഇഷയുടെ നായകന്‍. നേരത്തെ അമല്‍ നീരദുള്‍പ്പടെ അഞ്ച് സംവിധായകരൊരുക്കിയ അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലൂടെ ഫഹദിന്റെ തന്നെ നായികയായാണ് ഇഷ ഷെര്‍വാണി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.

    ബൈബിളിലെ പഴയ നിയമത്തിലെ ഒരു അദ്ധ്യായത്തിന്റെ പേരാണ് ഇയോബിന്റെ പുസ്തകം. ഇതിനെ ആസ്പദമാക്കിയുള്ള ഒരു ചരിത്രകഥയാണ് അമല്‍ നീരദ് ഒരുക്കുന്നത്. ഇഷയെയും ഫഹദ് ഫാസിലിനെയും കൂടാതെ ലെന, ലാല്‍, ജയസൂര്യ, പത്മപ്രിയ, റീനു മാത്യൂസ് തുടങ്ങിയ മുന്‍നിര താരങ്ങളെല്ലാമുണ്ട്. തന്റെ ചിത്രത്തില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രധാന്യമാണെന്ന് അമല്‍ പറയുന്നു.

    എങ്കിലും അന്യ നാട്ടില്‍ നിന്ന് ഒരിക്കല്‍ കൂടെ നമ്മുടെ നാട്ടില്‍ വന്നിട്ടും മലയാളികള്‍ക്ക് ഇഷ ഷെര്‍വാണിയെ കുറിച്ചറിയില്ല എന്ന് പറഞ്ഞാല്‍ മോശമല്ലേ..ഗുജറാത്തില്‍ ജനിച്ച് ഒറീസയിലും ദില്ലിയിലും വൃന്ദാവനിലും ബാംഗ്ലൂരും തിരുവനന്തപുരത്തുമെല്ലാമായി ചുറ്റുന്ന ഈ നായികയെ കുറിച്ചറിയേണ്ടേ..

    ഗുജറാത്തില്‍ ജനനം

    ഇയോബിന്റെ പുസ്തകത്തില്‍ ഇഷ

    ഗുജറാത്തലായിരുന്നു ഇഷയുടെ ജനനം. പിന്നീട് അഹമ്മദാബാദിലേക്ക് മാറി. പിന്നീട് ഒരു സഞ്ചാര ജീവിതം പോലെയാണ്. ദില്ലി, ഒറീസ, വൃന്ദാവന്‍, ബാംഗ്ലൂര്‍, തിരുവനന്തപും എന്നീ സ്ഥലങ്ങളിലായാണ് നടിയുടെ ജീവിതമിപ്പോള്‍

    നൃത്തമാണ് മേഖല

    ഇയോബിന്റെ പുസ്തകത്തില്‍ ഇഷ

    നൃത്തം കഴിഞ്ഞിട്ടേ അഭിനയമുള്ളു. ഒരു കന്റെമ്പററി ഡാന്‍സറാണ് ഇഷ ഷെര്‍വാണി എന്ന അഭിനേത്രി. കളരിപ്പയറ്റും, കഥക്, ഛൗ ഡാന്‍സ് എന്നിവയെല്ലാം കൈയ്യിലുണ്ട്.

    കേരളത്തില്‍

    ഇയോബിന്റെ പുസ്തകത്തില്‍ ഇഷ

    ഇഷയുടെ സ്‌കൂള്‍ ജീവിതം രണ്ട് വര്‍ഷം കേരളത്തിലായിരുന്നു. ഇഷയ്ക്ക് 13-14 വയസ്സുള്ളപ്പോള്‍, രക്ഷിതാക്കള്‍ ജോലിസമ്പന്ധമായ ചില ആവശ്യങ്ങള്‍ക്ക് തിരുവനന്തപുരത്തായിരുന്നു താമസം.

    സിനമയിലേക്ക്

    ഇയോബിന്റെ പുസ്തകത്തില്‍ ഇഷ

    സുഭാഷ് ഘോഷ് തന്റെ പുതിയ ചിത്രത്തില്‍ ഒരറു നര്‍ത്തകിയെ തേടിയെത്തിയപ്പോഴാണ് ഇഷയെ കണ്ടെത്തുന്നത്. അങ്ങനെ കിസാന എന്ന ചിത്രത്തിലൂടെ ഇഷ വെള്ളിത്തിരയില്‍ അറങ്ങേറ്റം കുറിച്ചു

    ബോളിവുഡില്‍ തിളങ്ങി

    ഇയോബിന്റെ പുസ്തകത്തില്‍ ഇഷ

    ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ ബോളിവുഡ് ചിത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ ഇഷയ്ക്ക് സാധിച്ചു. ദര്‍വാസ ബാന്ദ് രാഖോ, റോക്കി, ഗുഡ് ബോയ് ബാഡ് ബോയ്, യു മി ഔര്‍ ഹും, ലക്കി ബൈ ചാന്‍സ്, തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു

    തമിഴില്‍

    ഇയോബിന്റെ പുസ്തകത്തില്‍ ഇഷ

    സൂര്യ നായകനായ മാട്രാന്‍ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലൂടെ ഇഷ തമിഴില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് തമിഴിലും ബോളിവുഡിലുമായി ചിത്രീകരിച്ച ഡേവിഡിലും അഭിനയിച്ചു

     മലയാളത്തില്‍

    ഇയോബിന്റെ പുസ്തകത്തില്‍ ഇഷ

    അഞ്ച് സംവിധായകര്‍ ചേര്‍ന്നൊരുക്കിയ അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലൂടെയാണ് ഇഷ മലയാളക്കരയില്‍ എത്തുന്നത്.

    English summary
    Fahadh Faasil and Isha Sharvani, both of whom were part of the Amal Neerad's earlier project, the anthology Anchu Sundarikal, will play the lead couple. This will be the second period film for Fahadh, after Amen.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X