»   » പ്രണയവും ഈഗോയും ചേരുന്ന കാര്‍ട്ടൂണില്‍ ഫഹദ്

പ്രണയവും ഈഗോയും ചേരുന്ന കാര്‍ട്ടൂണില്‍ ഫഹദ്

Posted By:
Subscribe to Filmibeat Malayalam

സംവിധായകന്‍ ഷഹീദ് അറഫാത്ത് ഒരുക്കുന്ന കാര്‍ട്ടൂണില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു. പ്രണയിക്കുന്ന രണ്ടുപേര്‍ക്കിടിയില്‍ ഈഗോ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പ്രമേയമാക്കിയുള്ളൊരു കഥയാണ് ചിത്രത്തില്‍ പറയുന്നത്.

സ്വന്തം താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി എല്ലാകാര്യങ്ങലെ സമീപിയ്ക്കുന്ന രണ്ട് പ്രണയികളുടെ ജീവിതത്തില്‍ സംഭവിയ്ക്കുന്ന കാര്യങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. ഒപ്പം സാമൂഹികപ്രശ്‌നങ്ങളും ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്-ചിത്രത്തിന് തിരക്കഥയൊരുക്കുന്ന ലേസര്‍ ഷൈന്‍ പറയുന്നു. അടുത്തകാലങ്ങളില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള ചില കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കഥ തയ്യാറാക്കിയിട്ടുള്ളതെന്നും ഷൈന്‍ പറയുന്നു.

Cartoon

വളരെ സങ്കീര്‍ണമായ ഒരു വിഷയം സമകാലീനശൈലിയില്‍ പറയാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഫഹദ് ഫാസിലിനെ നായകനായി തീരുമാനിച്ചുണ്ടെന്നതല്ലാതെ മറ്റ് താരങ്ങളെയൊന്നും തീരുമാനിച്ചില്ല. കാര്യങ്ങളെല്ലാം തീരുമാനമായശേഷം ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടും- തിരക്കഥാകൃത്ത് പറയുന്നു.

സമീര്‍ താഹീര്‍ ഒരുക്കിയ ചാപ്പാക്കുരിശുപോലെ കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു പക്കാ ന്യൂജനറേഷന്‍ മൂവിയായിരിക്കുമിതെന്നാണ് സൂചനകള്‍. ഇപ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥ, അരുണ്‍ കുമാര്‍ അരവിന്ദിന്റെ വണ്‍ ബൈ ടു എന്നീ ചിത്രങ്ങളിലാണ് ഫഹദ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

English summary
Actor Fahad Fazil has signed up for Shaheed Arafath's film titled Cartoon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam