»   » മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്റെ കലക്ഷന്‍ കള്ള കണക്കുകളോ.. ആര്യ പറയുന്നത് കേള്‍ക്കൂ..

മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്റെ കലക്ഷന്‍ കള്ള കണക്കുകളോ.. ആര്യ പറയുന്നത് കേള്‍ക്കൂ..

Posted By: Rohini
Subscribe to Filmibeat Malayalam

ബാഹുബലിയുടെ കുത്തൊഴുക്കിലും കേരളത്തിലെ ചില തിയേറ്ററുകളിലെല്ലാം ഇപ്പോഴും മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ വിജയകരമായി തന്നെ പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റായി ഉയര്‍ന്നുകൊണ്ടിരിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ഹനീഫ് അദേനിയാണ്.

വിജയം ആവര്‍ത്തിക്കാനാവാതെ മോഹന്‍ലാല്‍, ഇടയില്‍ കാലിടറി ദിലീപ്, നേട്ടം മെഗാസ്റ്റാറിന് !!


കലികാല പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രത്തെ കുടുംബ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. എന്നാല്‍ ചിത്രത്തിന്റെ പേരില്‍ വരുന്ന കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ കള്ളകണക്കാണെന്ന് ചിലര്‍ പ്രചരിപ്പിയ്ക്കുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ നിര്‍മാതാക്കളില്‍ ഒരാളും, ചിത്രത്തിലെ കഥാപാത്രങ്ങളിലൊരാളുമായ ആര്യ.


മോഹന്‍ലാലിനെയും മമ്മൂട്ടിയുടെയും റെക്കോഡ് തെറിപ്പിച്ച് ബാഹുബലി, ഇനി എന്തൊക്കെ തകരുമോ ആവോ?


ആഗസ്റ്റ് സിനിമാസ് നിര്‍മാണം

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ആര്യ, പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്നാണ് ദ ഗ്രേറ്റ് ഫാദര്‍ നിര്‍മിച്ചിരിയ്ക്കുന്നത്. തങ്ങള്‍ക്ക് ലഭിയ്ക്കുന്ന വിവരങ്ങള്‍ പ്രകാരം ചിത്രം ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണെന്ന് ആര്യ പറയുന്നു.


ഫസ്റ്റ് ഡേ റെക്കോഡ്

മലയാള സിനിമകളില്‍ ആദ്യ ദിവസം ഏറ്റവും കൂടുതല്‍ കലക്ഷന്‍ (4.31 കോടി) നേടിയ ചിത്രമെന്ന റെക്കോഡും, മലയാളത്തില്‍ ആദ്യ ദിവസം ഏറ്റവും കൂടുതല്‍ സ്‌ക്രീനില്‍ പ്രദര്‍ശനം നടത്തിയ റെക്കോഡും ദ ഗ്രേറ്റ് ഫാദറിന് തന്നെയാണ്. ബാഹുബലി അഞ്ചര കോടി നേടിയെങ്കിലും അത് മലയാള സിനിമയല്ല!


ആഗസ്റ്റ് സിനിമാസ് ഹാപ്പി

കുടുംബ പ്രേക്ഷകര്‍ ഇപ്പോഴും ദ ഗ്രേറ്റ് ഫാദര്‍ കാണാന്‍ എത്തുന്നു. മമ്മൂട്ടിയുടെ കരിയറില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും വലിയ ബ്രേക്കാണ് ചിത്രം. ദ ഗ്രേറ്റ് ഫാദറിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ വ്യക്തിപരമായി സന്തോഷമുണ്ടെന്നും, ആഗസ്റ്റ് സിനിമാ കമ്പിനി ഹാപ്പി ആണെന്നും ആര്യ പറയുന്നു.


ചിത്രത്തിലെ കഥാപാത്രം

നിര്‍മാതാവ് മാത്രമല്ല, ദ ഗ്രേറ്റ് ഫാദറില്‍ ഒരു പ്രധാന കഥാപാത്രത്തെയും ആര്യ അവതരിപ്പിച്ചിട്ടുണ്ട്. ആഡ്രൂസ് ഈപ്പന്‍ എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ആര്യ എത്തിയത്. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞ സന്തോഷവും ആര്യ പങ്കുവച്ചു.കാമുകന്‍ ചതിച്ചു, യുവതി ചെയ്തത് ഞെട്ടിക്കും!! വിവാഹവേദിയില്‍ വച്ച് വരനെ... പോലീസ് കേസെടുത്തു


English summary
Fake collection reports for The Great Father? Producer Arya opens up

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam