»   » വ്യാജന്‍മാര്‍ വിലസുന്നു, ഉണ്ണി മുകുന്ദന് വീണ്ടും പണി കിട്ടി, മനസ്സു മടുത്തെന്ന് താരം !!

വ്യാജന്‍മാര്‍ വിലസുന്നു, ഉണ്ണി മുകുന്ദന് വീണ്ടും പണി കിട്ടി, മനസ്സു മടുത്തെന്ന് താരം !!

By: Nihara
Subscribe to Filmibeat Malayalam

യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദന്‍. മലയാള സിനിമയിലെ ഈ യുവതാരത്തിന് നിരവധി ആരാധകരുമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും പണി കിട്ടിയിരിക്കുകയാണ് ഈ താരത്തിന്. താരത്തിന്റെ പേരില്‍ തുടങ്ങിയ വ്യാജ പേജിലൂടെയാണ് ഇത്തവണ പണി കിട്ടിയിട്ടുള്ളത്.

ഉണ്ണി മുകുന്ദന്റെ വ്യാജ ഫേസ് ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയതിന് ശേഷം പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.

വ്യാജ പ്രൊഫൈലുണ്ടാക്കി, ചാറ്റ് ചെയ്തു

ഉണ്ണി മുകുന്ദന്റെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയതിന് ശേഷം പെണ്‍കുട്ടിയോട് മോശമായി ചാറ്റ് ചെയ്തതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി നമ്പര്‍ തേടിപ്പിടിച്ച് യഥാര്‍ത്ഥ താരത്തെ വിളിച്ച് സംഗതി അറിയിച്ചത്.

പെണ്‍കുട്ടിക്ക് സംശയം തോന്നിയത്

ആദ്യമൊക്കെ വളരെ മാന്യമായാണ് ചാറ്റ് ചെയ്തിരുന്നത്. സിനിമകളെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ വ്യക്തമായ മറുപടിയായിരുന്നു പെണ്‍കുട്ടിക്ക് ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ സംശയത്തിന് ഇടയൊന്നും തോന്നിയില്ല.

ഭാഷ മാറിയതോടെ സംശയം വര്‍ധിച്ചു

തുടക്കത്തിലെ ഭാഷയായിരുന്നില്ല പിന്നീടുള്ള ചാറ്റില്‍ കണ്ടത്. അപ്പോഴാണ് പെണ്‍കുട്ടിക്ക് സംശയം തോന്നിത്തുടങ്ങിയതും. സുഹൃത്ത് വഴി താരത്തിന്റെ ഫോണ്‍ നമ്പര്‍ തേടിപ്പിടിച്ചതിനു ശേഷം പെണ്‍കുട്ടി തന്നെയാണ് കാര്യങ്ങള്‍ താരത്തെ അറിയിച്ചത്.

സൈബര്‍ സെല്ലില്‍ പരാതി നല്‍കി

ചാറ്റ് ചെയ്തത് വ്യാജ പ്രൊഫൈലിലൂടെയാണെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്ന് സൈബര്‍ സെല്ലിന് പരാതി നല്‍കുകയും ചെയ്തു. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.

കൂടുതല്‍ വ്യാജനുണ്ടാകുന്നത് തന്റെ പേരിലാണ്

താരങ്ങളില്‍ ഏറ്റവും കൂടുതല്‍ വ്യാജനുണ്ടാകുന്നത് തന്‍രെ പേരിലാണെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഒരു മാസം ആയിരത്തോളം വ്യാജ വാര്‍ത്തകളാണ് തനിക്കെതിരെ വരുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

വ്യാജന്‍മാരെ പിന്തുടരുത്

ഫേസ് ബുക്കില്‍ തന്റെ ശരിയായ പേജുണ്ട്. അതറിയാതെ വ്യാജ പ്രൊഫൈലാണ് പലരും പിന്തുടരുന്നതെന്നും താരം പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരങ്ങള്‍ക്ക് പിന്നാലെയാണ് വ്യാജന്‍മാര്‍ പണി നല്‍കുന്നതും.

English summary
Another fake account of Unni Mukundan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam