»   » യുവനടി സനുഷ വാഹനാപകത്തില്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയ, നിയമപരമായി നേരിടാനൊരുങ്ങി താരം

യുവനടി സനുഷ വാഹനാപകത്തില്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയ, നിയമപരമായി നേരിടാനൊരുങ്ങി താരം

Posted By: Nihara
Subscribe to Filmibeat Malayalam

യുവഅഭിനേത്രി സനുഷ മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. തിങ്കളാഴ്ച രാത്രിയാണ് സനുഷ വാഹനാപകടത്തില്‍ മരിച്ചുവെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അപകടത്തില്‍ തകര്‍ന്ന ഇന്നോവ കാറിന്റെ ചിത്രത്തോടൊപ്പമാണ് വാര്‍ത്ത പ്രചരിക്കുന്നത്. മുന്‍പ് നിരവധി കലാകാരന്‍മാരെ സോഷ്യല്‍ മീഡിയ ഇത്തരത്തില്‍ കൊന്നിട്ടുണ്ട്. പ്രമുഖ താരങ്ങളുള്‍പ്പടെയുള്ളവരുടെ വ്യാജമരണവാര്‍ത്ത പ്രചരിച്ചിരുന്നു.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോയി മടങ്ങി വന്നതിനിടയില്‍ നിരവധി ഫോണ്‍ കോളുകളാണ് താരത്തെയും കുടുംബത്തെയും തേടിയെത്തിയത്. മൂകാംബിക യാത്രയ്ക്കിടയില്‍ വല്ല അപകടവും സംഭവിച്ചോ എന്നു ചോദിച്ചായിരുന്നു അന്വേഷണം മുഴുവനും. അപ്പോഴാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.

മൂകാംബിക യാത്രക്കിടയില്‍ വല്ല അപകടവും??

കുടുംബവുമൊത്തുള്ള മൂകാംബിക യാത്രയ്ക്കിടയില്‍ വല്ല അപകടവും സംഭവിച്ചോ എന്നു ചോദിച്ചാണ് കോളുകള്‍ വന്നുതുടങ്ങിയത്. എന്തുകൊണ്ടാണ് അതു ചോദിച്ച് ആള്‍ക്കാര്‍ വിളിച്ചു തുടങ്ങിയതെന്ന് മനസ്സിലായിരുന്നില്ല.

തകര്‍ന്ന ഇന്നോവയോടൊപ്പം വ്യാജ പ്രചരണം

തകര്‍ന്ന ഇന്നോവയുടെ ചിത്രത്തോടൊപ്പമാണ് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. തിങ്കളാഴ്ച രാത്രിയോടെയാണ് സമൂഹ മാധ്യമങ്ങളില്‍ ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചു തുടങ്ങിയത്.

പ്രമുഖരെ കൊന്ന് സോഷ്യല്‍ മീഡിയ

മുന്‍പും നിരവധി സിനിമാ താരങ്ങള്‍ക്കെതിരെ ഇത്തരം വ്യാജവാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടുണ്ട്. ജഗതി ശ്രീകുമാര്‍, മാമുക്കോയ, സലീം കുമാര്‍ എന്നിവരെയൊക്കെ നിരവധി തവണ സോഷ്യല്‍ മീഡിയ കൊന്നിരുന്നു.

നിയമപരമായ നടപടി സ്വീകരിക്കും

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് സനുഷ അറിയിച്ചു. സംഭവത്തെക്കുറിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്‍കും. നിരവധി ഫോണ്‍ കോളുകളാണ് തന്നെയും കുടുംബത്തെയും തേടിവരുന്നത്.

English summary
Fake news about actress Sanusha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam