»   »  മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ തകര്‍ക്കാന്‍ ശ്രമം; എസ് പിയ്ക്ക് പരാതി നല്‍കി

മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ തകര്‍ക്കാന്‍ ശ്രമം; എസ് പിയ്ക്ക് പരാതി നല്‍കി

Posted By: Rohini
Subscribe to Filmibeat Malayalam

പുലിമുരുകനൊപ്പം റിലീസ് ചെയ്ത മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. അതിനിടയില്‍ ചിത്രത്തെ ഡിഗ്രേഡ് ചെയ്ത് തകര്‍ക്കാന്‍ ശ്രമിയ്ക്കുന്നതായി ആരോപണം.

തോപ്പില്‍ ജോപ്പന്‍ ഉടന്‍ മിനിസ്‌ക്രീനില്‍; വാര്‍ത്ത സത്യമോ?


സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ചിത്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെ നേരത്തെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നിര്‍മാതാവ് എസ് പിയ്ക്ക് പരാതി നല്‍കിയിരിയ്ക്കുന്നു.


നിയമ നടപടി

സോഷ്യല്‍ മീഡിയയിലൂടെ സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിയ്ക്കുമെന്ന് നിര്‍മാതാവ് നൗഷാദ് ആലത്തീര്‍ പറഞ്ഞു. എസ് പി യ്ക്ക് പരാതി നല്‍കിയതായി അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.


വ്യാജ പ്രചരണം

സിനിമ ഉടന്‍ മിനിസ്‌ക്രീനില്‍ എത്തും എന്ന തരത്തില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചിരിപ്പിച്ചിരുന്നു. ഈ വ്യാജ പ്രചരണം സിനിമയുടെ വരുമാനം കുറയ്ക്കുന്നതായി നിര്‍മാതാവ് പരാതിപ്പെടുന്നു. ഇത്തരത്തിലുള്ള പ്രചരണം കാണുന്നതോടെ സ്ത്രീകള്‍ അടക്കമുള്ള കുടുംബ പ്രേക്ഷകര്‍ തിയേറ്ററില്‍ നിന്നു വിട്ടു നില്‍ക്കുന്നു


ക്രിസ്മസിന് ശേഷം മാത്രം

സൂര്യ ടിവിയ്ക്കാണ് തോപ്പില്‍ ജോപ്പന്റെ സാറ്റലൈറ്റ് അവകാശം നല്‍കിയിരിയ്ക്കുന്നത്. ക്രിസ്മസിന് ശേഷം മാത്രമേ ചിത്രം സൂര്യ ടിവിയില്‍ വരികയുള്ളൂ എന്ന് നൗഷാദ് അറിയിച്ചു.


മികച്ച വിജയം

എട്ട് കോടിയോളം രൂപ ചെലവിട്ട് നിര്‍മിച്ച ചിത്രം മികച്ച വിജയം നേടി എന്നും മുടക്ക് മുതല്‍ ലഭിച്ചു എന്നു നിര്‍മാതാവ് അവകാശപ്പെടുന്നു.മമ്മുക്കയുടെ ഫോട്ടോസിനായി

English summary
Fake news against Thoppil Joppan; Producer filed Complaint to SP

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam