twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാധ്യമങ്ങള്‍ കൊന്ന താരങ്ങള്‍

    By Aswathi
    |

    ചെറിയൊരു കാര്യം കിട്ടിയാല്‍ അത് ഊതിവീര്‍പ്പിക്കാനുള്ള മാധ്യമങ്ങളുടെ കഴിവിനെ പുകഴ്ത്താതെ വയ്യ. അത് ഏറ്റു പിടിക്കാന്‍ സോഷ്യല്‍ മീഡിയകള്‍ കൂടെ ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഇക്കൂട്ടത്തില്‍ മരിക്കാത്ത താരങ്ങളെ കുറിച്ച് മരിച്ചെന്നു പറഞ്ഞ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചതും ഏറെയാണ്.

    ലതാ മങ്കേഷ്‌കര്‍ക്കും കനകയ്ക്കുമെല്ലാം ശേഷം ഇപ്പോള്‍ ഗായന്‍ യോ യോ ഹണി സിംഗ് മരിച്ചെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയകള്‍ ആഘോഷിക്കുന്നത്. ഒടുവില്‍ താന്‍ മരിച്ചിട്ടില്ലെന്ന് പറഞ്ഞ് ഹണി സിംഗ് തന്നെ ട്വിറ്ററിലൂടെ രംഗത്തെത്തി. ഇതു പോലെ മാധ്യമങ്ങള്‍ കൊന്ന ചില താരങ്ങളെ കാണൂ.

    യോ യോ ഹണി സിംഗ്

    മാധ്യമങ്ങള്‍ കൊന്ന താരങ്ങള്‍

    ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജ മരണ വാര്‍ത്തയാണ് ഹണി സിംഗിന്റേത്. കാറപടകത്തില്‍ സിംഗ് മരിച്ചെന്ന വാര്‍ത്തയ്‌ക്കൊപ്പം ആശുപത്രിയില്‍ ഗുരുതരമായി കിടക്കുന്ന ഫോട്ടോയുമുണ്ട്. യാഥാര്‍ത്ഥത്തില്‍ ഈ ഫോട്ടോ ഹണി സിംഗ് അഭിനയിക്കുന്ന ആല്‍ബത്തിലേതാണ്.

    ലതാ മങ്കേഷ്‌കര്‍

    മാധ്യമങ്ങള്‍ കൊന്ന താരങ്ങള്‍

    ഹൃദയാഘാതത്തെ തുടര്‍ന്ന് ലതാ മങ്കേഷ്‌കര്‍ മരണത്തിന് കീഴടങ്ങിയെന്നായിരുന്നു സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ ഞാന്‍ മരിച്ചിട്ടില്ലെന്ന് പറഞ്ഞ് ഇന്ത്യയുടെ വാനമ്പാടി ട്വിറ്ററിലെത്തി

     കനക

    മാധ്യമങ്ങള്‍ കൊന്ന താരങ്ങള്‍

    അര്‍ബുദത്തെ തുടര്‍ന്നുള്ള ചികിത്സയ്ക്ക് ശേഷം ഭേദവതിയായ കനക മരിച്ചെന്നും ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ പത്ര സമ്മേളനം വിളിച്ചുചേര്‍ത്താണ് മരിച്ചിട്ടില്ലെന്ന് ലോകത്തെ അറിയിച്ചത്. അച്ഛനാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതെന്ന് കനകയും പബ്ലിസിറ്റിയ്ക്ക് വേണ്ടി കനക തന്നെയാണ് വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് അച്ഛനും പറഞ്ഞിരുന്നു.

    കൊച്ചിന്‍ ഹനീഫ

    മാധ്യമങ്ങള്‍ കൊന്ന താരങ്ങള്‍

    ഹനീഫ മരിച്ചിട്ടിപ്പോള്‍ വര്‍ഷം നാല് കഴിഞ്ഞു. എന്നാല്‍ അദ്ദേഹം മരിക്കുന്നതിന് മുമ്പ് മരിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു.

    അല്‍ക്ക പൂനെവാര്‍

    മാധ്യമങ്ങള്‍ കൊന്ന താരങ്ങള്‍

    മറാത്തി നടിയായ അല്‍ക്ക പൂനെവാര്‍ തന്നെയാണ് തന്റെ മരണവാര്‍ത്തകളെ കുറിച്ച് പ്രചാരണം നടത്തിയത്. മുംബൈയില്‍ നിന്നും പൂനയിലേക്ക് പോയ നടിയെ കാണാനില്ലെന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്തകള്‍. പിന്നെ മരിച്ചെന്നും വാര്‍ത്ത വന്നു. എന്നാല്‍ കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു അല്‍ക്ക. അതേ സമയം തന്റെ ഈ പ്രവൃത്തികൊണ്ട് മക്കള്‍ക്ക് ദോഷം സംഭവിക്കരുതെന്നുള്ളതുകൊണ്ടാണ് മരിച്ചെന്ന് വാര്‍ത്ത പ്രചരിപ്പിച്ചത്.

    നയന്‍താരയുടെ അമ്മയും

    മാധ്യമങ്ങള്‍ കൊന്ന താരങ്ങള്‍

    നയന്‍താര വെള്ളിത്തിരയില്‍ തുടക്കം കുറിക്കുന്ന സമയത്താണ് താരത്തിന്റെ അമ്മ കവര്‍ച്ചയ്ക്കിടെ കൊല ചെയ്യപ്പെട്ടെന്ന വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ താന്‍ മരിച്ചിട്ടില്ലെന്നും ജീവനോടെ കാണണം എന്നുള്ളവര്‍ക്ക് തിരുവല്ലയിലെ വീട്ടിലേക്ക് വരാമെന്നും അവര്‍ പറഞ്ഞു

    English summary
    Fake news of celebrities death from social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X