ജാനകിയമ്മ വിടവാങ്ങിയത് സംഗീത ലോകത്ത് നിന്നാണ്, ജീവിതത്തില്‍ നിന്നല്ല!!

By Aswini

സോഷ്യല്‍ മീഡിയ കൊലപാതകം അടുത്ത കാലത്ത് വളരെ അധികം സജീവമാണ്. പൂര്‍ണ ആരോഗ്യത്തോടെ നില്‍ക്കുന്ന പല സെലിബ്രിറ്റികളെയും ജീവനോട് കൊന്നിട്ടുണ്ട്. അക്കൂട്ടത്തിലെ അവസാനത്തെ ഇരയാണ് ജാനകിയമ്മ.

കഴിഞ്ഞ ദിവസം മൈസൂരുവില്‍ നടന്ന ഒരു സംഗീത പരിപാടിയില്‍ ഞാന്‍ പാട്ട് നിര്‍ത്തുന്നു എന്ന് ജാനകി അമ്മ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. സിനിമാ സംഗീത മേഖലയില്‍ ചെയ്യാവുന്നതെല്ലാം ചെയ്തു എന്ന തോന്നല്‍ കുറച്ചു കാലമായിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് പാട്ട് നിര്‍ത്തുന്നു എന്ന് ജാനകിയമ്മ പ്രഖ്യാപിച്ചത്.

 janki-amma

ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി, ജാനകി അമ്മ വിടവാങ്ങി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. വാട്‌സാപ്പിലും ഫേസ്ബുക്കിലും ജാനികയിമ്മയ്ക്ക് ആദരാഞ്ജലികള്‍ അര്‍പിയ്ക്കുന്ന തിരക്കിലായിരുന്നു ചിലര്‍.

ജീവനോടെ ഇരിക്കുന്ന സെലിബ്രിറ്റികളെ കൊല്ലുന്ന പ്രവണത ഇതാദ്യത്തെ സംഭവമല്ല. ഇന്നസെന്റ്, സലിം കുമാര്‍, മാമൂക്കോയ, കനക, അമിതാഭ് ബച്ചന്‍ തുടങ്ങിയവരൊക്കെ എത്രയോ തവണ മരിച്ചു കഴിഞ്ഞതാണ്.

17 ഭാഷകളിലായി നാല്‍പത്തിയെട്ടായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ച ജാനകി അമ്മ ഏറ്റവുമൊടുവില്‍ പാടിയത് പത്ത് കല്‍പനകള്‍ എന്ന മലയാള സിനിമയ്ക്ക് വേണ്ടിയാണ്. അന്നേ പിന്നണി ഗാനം അവസാനിപ്പിയ്ക്കുന്നു എന്ന് ജാനകിയമ്മ പറഞ്ഞിരുന്നവെങ്കിലും, ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇപ്പോഴാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X