»   » പ്രശസ്തി ഉള്ളിലെ കലാകാരനെ നഷ്ടപ്പെടുത്തില്ല,5 രൂപക്ക് കാപ്പി വിറ്റു നടന്നിട്ടുണ്ട് റസൂല്‍ പൂക്കുട്ടി

പ്രശസ്തി ഉള്ളിലെ കലാകാരനെ നഷ്ടപ്പെടുത്തില്ല,5 രൂപക്ക് കാപ്പി വിറ്റു നടന്നിട്ടുണ്ട് റസൂല്‍ പൂക്കുട്ടി

Posted By:
Subscribe to Filmibeat Malayalam

അഞ്ചു രൂപക്ക് ചുക്ക് കാപ്പി വിറ്റു നടന്ന കൈകളില്‍ ഓസ്‌കാര്‍ പുരസ്‌കാരം. പെട്ടെന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരും ഒന്നു അത്ഭുതപ്പെടും. എന്നാല്‍ സംഭവം മലയാളത്തിന്റെ അഭിമാനമായി മാറിയ റസൂല്‍ പൂക്കുട്ടിയുടെ ജീവിതമാണിത്.

വീട്ടില്‍ നിന്ന് 5 രൂപ കടം വാങ്ങി ഉത്സവപറമ്പില്‍ ചുക്കുകാപ്പി വിറ്റു നടന്നിരുന്ന റസൂല്‍ പൂക്കുട്ടിയുണ്ടായിരുന്നു. കാപ്പിപൊടിയും കരുപ്പെട്ടിയും കാശു കൊടുത്ത് വാങ്ങും. ചുക്ക് കടവും വാങ്ങിയാണ് പൂക്കുട്ടി കാപ്പി കച്ചവടം നടത്തിയിരുന്നത്.

 rasool-pookutty

കോളേജില്‍ പഠിക്കുമ്പോള്‍ സൂപ്പര്‍ കണ്ടക്ടിവിറ്റി എലമെന്റ് കണ്ടുപിടിച്ച് നോബേല്‍ പുരസ്‌കാരം നേടണമെന്നതായിരുന്നു റസൂലിന്റെ ആഗ്രഹം. എന്നാല്‍ സിനിമിലെത്തിയതോടെ ആ മോഹം ഉപേക്ഷിച്ചിരുന്നു.

എന്നാല്‍ ഭാഗ്യ ദേവത തേടിയെത്തിയത് സിനിമയില്‍ നിന്നുമായിരുന്നു. സംഗീത മിശ്രണത്തിനാണ് അദ്ദേഹത്തെ തേടി ഓസ്‌കാര്‍ പുരസ്‌കാരം എത്തിയത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസീനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങളൊക്കെ പറഞ്ഞിരിക്കുന്നത്.

English summary
Fame can't change the artist inside; Had to sell tea for livelyhood

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X