»   » മനുഷ്യരോട് സ്‌നേഹമില്ലാത്തയാള്‍ക്ക് നല്ല സംവിധായകനാകാന്‍ കഴിയില്ല, മധു പറഞ്ഞത് ആരെക്കുറിച്ച്?

മനുഷ്യരോട് സ്‌നേഹമില്ലാത്തയാള്‍ക്ക് നല്ല സംവിധായകനാകാന്‍ കഴിയില്ല, മധു പറഞ്ഞത് ആരെക്കുറിച്ച്?

Posted By:
Subscribe to Filmibeat Malayalam

മലയാള ചലച്ചിത്ര രംഗത്തെ കാര്‍ണവരും പ്രശസ്ത നടനുമായ മധു ന്യൂജനറേഷന്‍ സിനിമകളിലൊന്നും പ്രത്യക്ഷപ്പെടാത്തതെന്തു കൊണ്ടാണ്? ന്യൂജനറേഷന്‍ സിനിമകളെക്കുറിച്ച് മധു ഇതുവരെ മോശം പറഞ്ഞിട്ടില്ല. ഇന്നത്തെ മലയാള സിനിമയെക്കുറിച്ച് വളരെ നല്ല അഭിപ്രായം മാത്രേ മധുവിനുള്ളൂ.

മലയാള സിനിമയ്ക്ക് ഒരു ഘട്ടത്തില്‍ പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, ആ പ്രതിസന്ധിയൊക്കെ മലയാള ചലച്ചിത്ര ലോകം മറികടന്നുവെന്ന് പറയാം. മധവിനും ഇതു തന്നെയാണ് പറയാനുള്ളത്. മലയാള സിനിമയുടെ ഭാവിയെക്കുറിച്ച് തനിക്കുണ്ടായിരുന്ന ആശങ്ക ഇപ്പോള്‍ മാറിയെന്നാണ് മധു പറഞ്ഞത്.

madhu

മലയാള സിനിമയുടെ ഭാവി പുതുതലമുറയുടെ കയ്യില്‍ ഭദ്രമാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഒരു നല്ല സംവിധായകന്‍ എങ്ങനെയുള്ളവരായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യരോട് സ്‌നേഹമില്ലാത്തവര്‍ക്ക് ഒരു നല്ല സംവിധായകനാകാന്‍ കഴിയില്ല. അവര്‍ക്കുവേണ്ടി ജീവിക്കുന്നയാളാണ് നല്ല സംവിധായകനും എഴുത്തുകാരനുമെന്ന് മധു അഭിപ്രായപ്പെട്ടു.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയില്‍ സമഗ്രസംഭാവനയ്ക്കുള്ള ദര്‍ശിനി പുരസ്‌കാരം ഏറ്റുവാങ്ങവെയാണ് മധു സിനിമയെക്കുറിച്ചും സംവിധായകരെക്കുറിച്ചും പറഞ്ഞത്. നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലുള്ള സമഗ്രസംഭാവനകളെ പരിഗണിച്ചാണ് മധുവിന് പുരസ്‌കാരം നല്‍കിയത്.

English summary
Famous actor Madhu talk about directors and writers
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam