twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

    |

    മലയാളികളുടെ പ്രിയപ്പെട്ട ഗാന രചയീതാവ് ബിച്ചു തിരുമല അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് നാലരയ്ക്ക് ശാന്തികവാടത്തില്‍ വച്ച് നടക്കും. നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകളെഴുതി ബിച്ചു തിരുമലയുടെ പാട്ടുകളിലെ കാവ്യ ഭംഗി മലയാളി മനസില്‍ എന്നും മായാതെ നില്‍ക്കും. ഭാര്യ പ്രസന്ന കുമാരി ജല അതോറിട്ടി റിട്ട. ജീവനക്കാരിയാണ്. സംഗീത സംവിധായകന്‍ സുമന്‍ ശങ്കര്‍ ബിച്ചുവാണ് മകന്‍.

    പ്രണയ കാലത്ത് ഷാഹിദിന് വേണ്ടി ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കാര്യം? കരീനയുടെ മറുപടി വായിക്കാംപ്രണയ കാലത്ത് ഷാഹിദിന് വേണ്ടി ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കാര്യം? കരീനയുടെ മറുപടി വായിക്കാം

    മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണ ബിച്ചു തിരുമലയെ തേടിയെത്തിയിട്ടുണ്ട്. 1981 ല്‍ തൃഷ്ണയിലെ ശ്രുതിയില്‍ നിന്നുയരും, തേനും വയമ്പിലേയും ഒറ്റക്കമ്പി നാദം മാത്രം മൂളം എന്നീ ഗാനങ്ങള്‍ക്കും 1991 കടിഞ്ഞൂല്‍ കല്യാണത്തിലെ പുലരി വിരിയും മുമ്പേയ്ക്കും മനസില്‍ നിന്നും മനസിലേക്കൊരു മൗനസഞ്ചാരം എന്നീ പാട്ടിനുമായിരുന്നു പുരസ്‌കാരം. നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന്റെ കവിത തുളുമ്പുന്ന പാട്ടുകളെ തേടിയെത്തിയിട്ടുണ്ട്.

     Bichu Thirumala

    ബി ശിവശങ്കരന്‍ നായര്‍ എന്ന ബിച്ചു തിരുമലയുടെ ജനനം 1942 ഫെബ്രുവരി 13 ന് ചേര്‍ത്തല അയ്യനാട്ടു വീട്ടില്‍ സിജി ഭാസ്‌കരന്‍ നായരുടേയും പാറുക്കുട്ടിയുടേയും മൂത്തമകനായിട്ടായിരുന്നു. മുത്തച്ഛന്‍ വിദ്വാന്‍ ഗോപാലപിള്ള സ്‌നേഹത്തോടെ വിളിച്ച പേരാണ് ബിച്ചു എന്നത്. അത് പിന്നെ സ്വന്തം പേരായി മാറി. പിന്നീട് തിരുമലയിലേക്ക് താമസം മാറിയതോടെ ബിച്ചു ബിച്ചുതിരുമലയായി മാറി. ഗായികയായ സഹോദരിയ്ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കവിതകളെഴുതിയാണ് എഴുത്ത് ജീവിതം തുടങ്ങുന്നത്. നാടക രചയിതാവായി മാറിയ ബിച്ചു പിന്നീട് സിനിമ സംവിധായകന്‍ ആവുക എന്ന മോഹത്തോടെ എം കൃഷ്ണന്‍ നായരുടെ അസിസ്റ്റന്റായി മാറുകയായിരുന്നു.

    ജൂഹി ചൗളയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവനടന്‍; നിരസിച്ചിട്ടും പാട്ടിലൂടെ സ്‌നേഹം അറിയിച്ചുജൂഹി ചൗളയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവനടന്‍; നിരസിച്ചിട്ടും പാട്ടിലൂടെ സ്‌നേഹം അറിയിച്ചു

    പിന്നീട് ഒരു വാരികയില്‍ ബിച്ചു എഴുതിയ കവിത ഭജഗോവിന്ദം എന്ന കവിതയ്ക്ക് വേണ്ടി ഉപയോഗിച്ചു. സിനിമ പക്ഷെ പുറത്തിറങ്ങിയില്ല. എങ്കിലും ബ്രഹ്‌മമുഹൂര്‍ത്തത്തില്‍ എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. നടന്‍ മധു സംവിധാനം ചെയ്ത അക്കല്‍ദാമ എന്ന സിനിമയിലൂടെയായിരുന്നു ഗാനരചയിതാവായി മാറുന്നത്. ശ്യാം ആയിരുന്നു സംഗീത സംവിധായകന്‍. ഈ കൂട്ടുകെട്ട് മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരുപാട് പാട്ടുകള്‍ സമ്മാനിച്ച ഒന്നായി മാറി. ഇളയരാജ, ദേവരാജന്‍ മാസ്റ്റര്‍, രവീന്ദ്രന്‍, ദക്ഷിണാമൂര്‍ത്തി, എടി ഉമ്മര്‍, ജെറി അമല്‍ദേവ്, ഔസേപ്പച്ചന്‍, തുടങ്ങിയ മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകര്‍ക്കെല്ലാം ഒപ്പം പാട്ടുകളെഴുതി. എആര്‍ റഹ്‌മാന്‍ മലയാളത്തില്‍ സംഗീതം നിര്‍വ്വഹിച്ച യോദ്ധയുടെ ഗാനരചയിതാവും ബിച്ചുവായിരുന്നു.

    നിക്കിനെ 'എടുത്ത് ഉടുത്ത' പ്രിയങ്കയുടെ കളിയാക്കലിന് പ്രതികരണവുമായി സമാന്ത; ഒളിയമ്പോ എന്ന് ആരാധകര്‍!നിക്കിനെ 'എടുത്ത് ഉടുത്ത' പ്രിയങ്കയുടെ കളിയാക്കലിന് പ്രതികരണവുമായി സമാന്ത; ഒളിയമ്പോ എന്ന് ആരാധകര്‍!

    Recommended Video

    Padmaraj Ratheesh Exclusive interview | Filmibeat Malayalam

    ഒറ്റക്കമ്പി നാദം മാത്രം മൂളും, നക്ഷത്രദീപങ്ങള്‍ തിളങ്ങി, തേനും വയമ്പും, ഒലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളി, വാകപ്പൂമരം ചൂടും, ആയിരം കണ്ണുമായ്, പൂങ്കാറ്റിനോടും കിളികളോടും, പാതിരവായി നേരം, ആലിപ്പഴം പെറുക്കാന്‍, പ്രായം നമ്മില്‍ മോഹം നല്‍കി, വെള്ളിച്ചില്ലും വിതറി, രാകേന്ദു കിരണങ്ങള്‍, പാല്‍നിലാവിലും ഒരു നൊമ്പരം തുടങ്ങി മലയാളികള്‍ ഇന്നും നിത്യവും ഓര്‍ത്തിരിക്കുന്ന പാട്ടുകളുടെ രചയിതാവാണ് ബിച്ചു തിരുമല.

    Read more about: bichu thirumala
    English summary
    Famous Lyricist Bichu Thirumala Passes Away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X