twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു! ആദരാഞ്ജലികളുമായി സിനിമാലോകം

    |

    പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പട്ടത്തെ വസതിയില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിന് പിന്നാലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അസ്വാസ്ഥതത അനുഭവപ്പെട്ടതിന് പിന്നാലെ അദ്ദേഹം സ്വന്തമായി കാര്‍ ഓടിച്ചാണ് ആശുപത്രിയിലേക്ക് പോയത്. യാത്രക്കിടെ അവശനായ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോഴെക്കും മരിച്ചിരുന്നു. എം ജെ രാധാകൃഷ്ണന് ആദാരാഞ്ജലികളുമായി സിനിമാലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്.

    mj-radhakrishnan

    സ്റ്റില്‍ ഫോട്ടോഗ്രാഫറായി കരിയര്‍ ആരംഭിച്ച എം ജെ രാധാകൃഷ്ണന്‍ അലി അക്ബര്‍ സംവിധാനം ചെയ്ത് 1988 ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. മലയാള സിനിമയിലെ മുന്‍നിര ഛായാഗ്രാഹകന്മാരില്‍ ഒരാളായ എം ജെ 75 ഓളം സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ഷാജി എന്‍ കരുണിന്റെ സംവിധാനത്തില്‍ ഒരുക്കിയ ഓള് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.

    Recommended Video

    വിടവാങ്ങിയത് മനംകുളിര്‍പ്പിച്ച കാഴ്ചകളെ സൃഷ്ടിച്ച എംജെ

    ഏക് അലഗ് മേസം എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചുവടുറപ്പിച്ചിരുന്നു. മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏഴ് തവണ സ്വന്തമാക്കിയിട്ടുണ്ട്. കളിയാട്ടം, ദേശാടനം, കരുണം, തീര്‍ഥാടനം, കണ്ണകി, പരിണാമം, കൂട്ട്, മകള്‍ക്ക്, നാല് പെണ്ണുങ്ങള്‍, ഗുല്‍മോഹര്‍, വിലാപങ്ങള്‍ക്കപ്പുറം, പേരറിയാത്തവര്‍, കാട് പൂക്കുന്ന നേരം, ഓള് എന്നിങ്ങനെ എം ജെ രാധാകൃഷ്ണന്‍ ക്യാമറ ചലിപ്പിച്ച് ശ്രദ്ധേയമായ നിരവധി സിനിമകളാണുള്ളത്.

    English summary
    Famous malayalam cinematographer MJ Radhakrishnan passes away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X