»   » തലൈവ കാണാനൊത്തില്ല; വിജയിയുടെ ആരാധകന്‍ ജീവനൊടുക്കി

തലൈവ കാണാനൊത്തില്ല; വിജയിയുടെ ആരാധകന്‍ ജീവനൊടുക്കി

Posted By:
Subscribe to Filmibeat Malayalam

കോയമ്പത്തൂര്‍: പുതിയ ചിത്രമായ തലൈവ കാണാന്‍ കഴിയാഞ്ഞതില്‍ മനംനൊന്ത് നടന്‍ വിജയിയുടെ ആരാധകന്‍ ജീവനൊടുക്കി. ഓഗസ്റ്റ് 10ന് ശനിയാഴ്ചയാണ് ഇരുപതുവയസുള്ള വിജയ് ആരാധകന്‍ വിഷ്ണു ആത്മഹത്യ ചെയ്തത്. നിര്‍മ്മാണതൊഴിലാളിയായ വിഷ്ണു കോയമ്പത്തൂരിനടതുത്ത തുടിയാലൂര്‍ സ്വദേശിയാണ്. ഓഗസ്റ്റ് 9നാണ് വിജയുടെ തലൈവ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ തിയേറ്ററുകള്‍ക്ക് ബോംബ് ഭീഷണിയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ തമിഴ്‌നാട്ടില്‍ ചിത്രം റിലീസ് ചെയ്യാന്‍ കഴിയാതെ വന്നു.

തമിഴ്‌നാട്ടില്‍ ചിത്രം റിലീസ് ചെയ്യില്ലെന്നറിഞ്ഞ് വെള്ളിയാഴ്ച വിഷ്ണു പടം കാണാനായി കേരള അതിര്‍ത്തിയ്ക്കടുത്തുള്ള വേലന്‍താവളം വരെ മുപ്പതുകിലോമീറ്ററോളം യാത്രചെയ്തതെത്തി. എന്നാല്‍ തിയേറ്ററിലെത്തിയ വിഷ്ണുവിന് ടിക്കറ്റ് കിട്ടിയില്ല. രാത്രിയോടെ വീട്ടിലെത്തിയ വിഷ്ണു നിരാശകാരണം ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.

Thalaiva

കേരളം, ആന്ധ്ര തുടങ്ങിയ അന്യസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും റിലീസ് ചെയ്ത ചിത്രം വിജയകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം സ്വന്തം നാട്ടില്‍ റിലീസ് ചെയ്യാത്തതില്‍ വിജയിയുടെ ആരാധകര്‍ കടുത്ത നിരാശയിലാണ്. വെള്ളിയാഴ്ച വൈകീട്ടോടെ ചിത്രം റിലീസ് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇതിനായി ചിത്രത്തിന്റെ അണിയറക്കാര്‍ തിയേറ്റര്‍ ഉടമകളുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു.

ചിത്രം പൊലീസ് സംരക്ഷണത്തോടെ പ്രദര്‍ശിപ്പിക്കാന്‍ ആവശ്യമുന്നയിച്ചുകൊണ്ടുള്ള നിവേദനവുമായി മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ വിജയ് ശ്രമിച്ചെങ്കിലും അതിനും സാധിച്ചില്ല.

English summary
A 20-year old man, said to be a hardcore fan of Tamil actor Vijay, allegedly committed suicide.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam