»   » മമ്മൂട്ടിയുടെ ഇഷ്ടനമ്പര്‍ ഫാന്‍സ് നേതാവിന്

മമ്മൂട്ടിയുടെ ഇഷ്ടനമ്പര്‍ ഫാന്‍സ് നേതാവിന്

Posted By:
Subscribe to Filmibeat Malayalam

താരാധനകൂടിയാല്‍ എന്തും ചെയ്തുകളയുന്ന ആളുകളുടെ നമ്മുടെ നാട്ടില്‍. താരങ്ങളെപ്പോലെ വസ്ത്രധാരണം നടത്തുകയും അവരുപയോഗിക്കുന്ന തരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതുമുതല്‍ സ്വന്തം കീശയില്‍ നിന്നും പണമിറക്കി ഇഷ്ടതാരത്തിന്റെ ചിത്രം കാണാന്‍ തിയേറ്ററുകളില്‍ ആളെക്കൂട്ടുന്നവര്‍വരെയുണ്ട് ഇക്കൂട്ടത്തില്‍. സൂപ്പര്‍താരം മമ്മൂട്ടിയുടെ ആരാധകന്‍ അദ്ദേഹത്തോടുള്ള കടുത്ത ആരാധന വെളിവാക്കിയിരിക്കുന്നത് താരത്തിന്റെ ഭാഗ്യനമ്പര്‍ സ്വന്തം വാഹനത്തിനായി സ്വന്തമാക്കിക്കൊണ്ടാണ്.

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ സംസ്ഥാന ട്രഷററും നിര്‍മ്മാതാവുമായ ഫൈസല്‍ ലത്തീഫാണ് കെഎല്‍ 7 പിസെഡ് 369 എന്ന നമ്പര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഒരുലക്ഷത്തിലേറെ രൂപ മുടക്കിയാണ് ഫൈസല്‍ ഈ ലേലത്തില്‍പ്പിടിച്ചിരിക്കുന്നത്. രണ്ടായിരം രൂപ കെട്ടിവച്ചാണ് കാക്കനാട് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നടന്ന ലേലത്തില്‍ 160000രൂപയ്ക്ക ഫൈസല്‍ നമ്പര്‍ സ്വന്തമാക്കിയത്. 369 എന്നും മമ്മൂട്ടിയുടെ പ്രിയപ്പെട്ട നമ്പറാണ്. പുതിയ സീരീസില്‍ ഈ നമ്പര്‍ എത്തുന്നത് കണക്കുകൂട്ടിയാണ് മമ്മൂട്ടി പുതിയ വാഹനങ്ങള്‍ വാങ്ങിക്കാറുള്ളത്.

Mammootty

ഏറ്റവും ഒടുവില്‍ മമ്മൂട്ടി കെഎല്‍ 7 ബി എക്‌സ് 369 എന്ന നമ്പര്‍ സ്വന്തമാക്കിയത് മകന്‍ ദുല്‍ഖര്‍ സല്‍മാനുവേണ്ടി വാങ്ങിച്ച പജേറോയ്ക്ക് വേണ്ടിയായിരുന്നു. ഇപ്പോള്‍ ഫൈസല്‍ ഇഷ്ടതാരത്തിന്റെ ഇഷ്ടനമ്പര്‍ സ്വന്തമാക്കിയിരിക്കുന്നതും പജേറോയ്ക്ക് വേണ്ടിത്തന്നെ.

ഫാന്‍സ് അസോസിയേഷന്‍ നേതാവിനെ മറയാക്കി മമ്മൂട്ടിയാണ് നമ്പറിനായി ശ്രമിക്കുന്നതെന്ന ധാരണയില്‍ ആറുപേര്‍കൂടി ലേലത്തില്‍ കൂടിയതോടെയാണ് തുക 160000ലേയ്ക്ക് ഉയര്‍ന്നത്. മമ്മൂട്ടിയുടെ കടുത്ത ആരാധകനായ ഫൈസല്‍ ഇപ്പോള്‍ ചലച്ചിത്രനിര്‍മ്മാതാവ് എന്ന പേരിലും പ്രശസ്തനാണ്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന മമ്മൂട്ടിച്ചിത്രം നിര്‍മ്മിച്ചത് ഫൈസലാണ്.

English summary
Faisal Latheef, leader of Mammootty Fans Association, had spent a huge amout to get Mammootty's favourite number for his vehicle.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam