»   » ഗപ്പി കണ്ട് കാശ് പോയി എന്ന് ആരാധകന്‍; ആ പണം അയച്ചു തരാം എന്ന് ടൊവിനോ തോമസ്

ഗപ്പി കണ്ട് കാശ് പോയി എന്ന് ആരാധകന്‍; ആ പണം അയച്ചു തരാം എന്ന് ടൊവിനോ തോമസ്

Posted By: Rohini
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ അപ്പൂവേട്ടന് ശേഷം ടൊവിനോ തോമസ് ശ്രദ്ധേയമായ കഥാപാത്രമായി എത്തിയ ചിത്രമാണ് ഗപ്പി. ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോ തോമസിന്റെ ലുക്കും സംസാരമായിരുന്നു.

ചിത്രം ആഗസ്റ്റ് 5 ന് റിലീസ് ചെയ്തു. സിനിമ കണ്ട് നല്ല അഭിപ്രായം പറഞ്ഞവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം ടൊവിനോ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഈ സിനിമ കണ്ട് തന്റെ കാശ് പോയി എന്ന് പറഞ്ഞ ഒരു ആരാധകന് ടൊവിനോ മറുപടി നല്‍കിയതാണ് ഇപ്പോള്‍ സംസാര വിഷയം.

ടൊവിനോ തോമസ് നായകനായി എത്തിയ ഗപ്പി എന്ന ചിത്രം

ജോണ്‍ പോള്‍ ജോര്‍ജ്ജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഗപ്പി ആഗസ്റ്റ് 5 നാണ് റിലീസ് ചെയ്തത്. ടൊവിനോ തോമസ് കേന്ദ്ര നായകനായി എത്തിയ ചിത്രത്തില്‍ മാസ്റ്റര്‍ ചേതന്‍, ശ്രീനിവാസന്‍, രോഹിണി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മോശമല്ലാത്ത അഭിപ്രായങ്ങളാണ് ചിത്രത്തെ കുറിച്ച് വരുന്നത്.

നന്ദി പറഞ്ഞുകൊണ്ട് ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്

'ഗപ്പി എന്ന സിനിമ കണ്ട് അതിന് വേണ്ട പ്രോത്സാഹനം തന്ന, ചിത്രത്തെ കുറിച്ച് നാല് പേരോട് നല്ലത് പറഞ്ഞ എല്ലാവര്‍ക്കും നന്ദി. കണ്ടവര്‍ക്കൊക്കെ ഇഷ്ടപ്പെട്ടു എന്ന് പറയുന്നു. കാണാത്തവര്‍ കണ്ടു നോക്കൂ'- എന്ന് പറഞ്ഞുകൊണ്ട് ടൊവിനോ തോമസ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു.

ടൊവിനോ തോമസിന്റെ പോസ്റ്റിന് വന്ന കമന്റ്

ടൊവിനോ തോമസിന്റെ പോസ്റ്റിന് താഴെ ചിത്രത്തെ കുറിച്ചുള്ള ഒരുപാട് കമന്റ് വന്നു. ഈ സിനിമ കണ്ട് തന്റെ കാശ് പോയി എന്നായിരുന്നു ഒരാളുടെ കമന്റ്.

പോയ കാശ് തിരികെ തരാം എന്ന് പറഞ്ഞ് ടൊവിനോ തോമസ്

ആ കമന്റിന് ടൊവിനോ ഒരുഗ്രന്‍ മറുപടി നല്‍കി. എത്ര കാശ് പോയി എന്നും, അതോടൊപ്പം ബാക്ക് അക്കൗണ്ട് വിവരങ്ങളും നല്‍കിയാല്‍ പൈസ അയച്ചു തരാം എന്നായിരുന്നു നടന്റെ മറുപടി. കമന്റിട്ടയാള്‍ പിന്നെ ഒന്നും മിണ്ടാതെ സ്ഥലം വിട്ടു. ടൊവിനോ തോമസിന്റെ മറുപടി വൈറലായി.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Fan regrets watching 'Guppy', Tovino's reply makes us wow

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam