»   » സൗബിന്‍ ഷാഹിറിന് ഇത്രയും ജാഡയോ? ഒരു ഫോട്ടോ എടുക്കാന്‍ പോലും നിന്ന് തരാത്ത സൗബിനെതിരെ ആരാധകര്‍!!

സൗബിന്‍ ഷാഹിറിന് ഇത്രയും ജാഡയോ? ഒരു ഫോട്ടോ എടുക്കാന്‍ പോലും നിന്ന് തരാത്ത സൗബിനെതിരെ ആരാധകര്‍!!

Posted By:
Subscribe to Filmibeat Malayalam

വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിലെത്തിയ താരമായിരുന്നു സൗബിന്‍ ഷാഹിര്‍. സഹ സംവിധായകനായി സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ സൗബിന്‍ നടനായും പിന്നീട് സംവിധായകനായും കഴിവ് തെളിയിച്ച ആളാണ്. എന്നാല്‍ പേരും പ്രശസ്തിയും കൂടുമ്പോള്‍ സ്വഭാവത്തിന് മാറ്റം വരുമോ?

പൊരുതി മരിക്കാന്‍ മമ്മൂട്ടി ഒരുക്കമാണ്! മെഗാസ്റ്റാറിന്റെ കരിയറിലെ ബിഗ് പ്രോജക്ട് ഏതാണെന്ന് അറിയാമോ?

സൗബിന്റെ സിനിമകള്‍ വിജയിക്കാന്‍ തുടങ്ങിയതോടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ സൗബിന് ഇപ്പോള്‍ ഇത്തിരി ജാഡ കൂടിയിരിക്കുകയാണെന്നാണ് മലപ്പുറത്തെ കുറച്ച് യുവാക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒരു സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി എത്തിയ സൗബിന്‍ ആരാധകരെ തിരിഞ്ഞു നോക്കുക പോലും ചെയ്തില്ലെന്നാണ് യുവാക്കള്‍ പറയുന്നത്.

സൗബിന് ജാഡയാണോ?

മലപ്പുറത്ത് നിന്നുമാണ് കുറച്ച് യുവാക്കള്‍ സൗബിന്‍ ഷാഹിറിനെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മലപ്പുറത്തെത്തിയ സൗബിന്‍ ആരാധകരെ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ പോവുകയായിരുന്നു.

ഒന്ന് കൈവീശി കാണിച്ചുടെ..?


മൂന്ന് മണിക്കൂറിനടുത്ത് സൗബിന്‍ മലപ്പുറത്തെ ഒരു ബേക്കറിയില്‍ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നതായും എന്നാല്‍ ഫോട്ടോ എടുക്കാന്‍ സമീപിച്ച ആരാധകരോട് ഷൂട്ട് കഴിഞ്ഞിട്ട് ആവാമെന്ന് പറയുകയുമായിരുന്നു. എന്നാല്‍ ഷൂട്ട് കഴിഞ്ഞപാടെ ഒന്ന്് കൈവീശി കാണിക്കുക പോലും ചെയ്യാതെ പോവുകയായിരുന്നെന്നാണ് യുവാക്കള്‍ പറയുന്നത്.

താരരാജാക്കന്മാര്‍ക്ക് പോലുമില്ല ഇത്രയും ജാഡ


താരരാജാക്കന്മാര്‍ക്ക് പോലും ഇത്രയും ജാഡ ഇല്ലെന്നും ഇവിടെ പലതാരങ്ങളും വന്നിട്ടുണ്ടെന്നും അവര്‍ക്കില്ലാത്ത ഡിമാന്റായിരുന്നു സൗബിനെന്നാണ് ഫേസ്ബുക്ക് ലൈവിലൂടെ ഒരു കൂട്ടം യുവാക്കള്‍ പറയുന്നത്.

സൗബിനെ സ്‌നേഹിക്കുന്നവരാണ് ഞങ്ങള്‍

മലപ്പുറംക്കാരെ കുറിച്ച് ആരും മോശഭിപ്രായം പറയില്ലെന്നും ഞങ്ങള്‍ സൗബിന്റെ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും യുവാക്കള്‍ പറയുന്നു. നന്നായി അഭിനയിക്കുന്ന താരമാണ് സൗബിനെന്നും അതിനെ തങ്ങള്‍ മാനിക്കുന്നുണ്ടെന്നും എന്നാല്‍ കഴിഞ്ഞ ദിവസത്തെ സംഭവം തങ്ങളെ ഏറെ വിഷമിച്ച കാര്യമാണെന്നും യുവാക്കള്‍ പറയുന്നു

സൗബിന്റെ വിജയതുടക്കം

സഹസംവിധായകന്‍, നടന്‍, സംവിധായകന്‍ എന്നിങ്ങനെ പലതിലും കഴിവ് തെളിയിച്ചിരിക്കുകയാണ് സൗബിന്‍. സൗബിന്റെ സംവിധാനത്തില്‍ പിറന്ന ആദ്യ സിനിമയും സൂപ്പര്‍ ഹിറ്റായിരുന്നു.

പറവ


സൗബിന്‍ ഷാഹിറിന്റെ കന്നിചിത്രമായിരുന്നെങ്കിലും പറവ സൂപ്പര്‍ ഹിറ്റായിരുന്നു. മികച്ച അഭിപ്രായമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. ഒപ്പം സൗബിന്റെ സംവിധാനത്തിലുള്ള മികവും തെളിയിക്കപ്പെടുകയായിരുന്നു.

English summary
Fans are against Soubin Shahir who does not even take a photo!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam