»   » പരാജയപ്പെട്ട ആ ചിത്രം വീണ്ടും സിനിമയാക്കുമെന്ന് ഫര്‍ഹാന്‍ ഫാസില്‍

പരാജയപ്പെട്ട ആ ചിത്രം വീണ്ടും സിനിമയാക്കുമെന്ന് ഫര്‍ഹാന്‍ ഫാസില്‍

Posted By: Sanviya
Subscribe to Filmibeat Malayalam


ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടനാണ് ഫര്‍ഹാന്‍ ഫാസില്‍. സംവിധായകന്‍ ഫാസിലിന്റെ ഇളയ മകന്‍. ഇപ്പോള്‍ അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഫര്‍ഹാന്‍ വീണ്ടും നായക വേഷത്തില്‍ എത്തുകയാണ്.

എന്നാല്‍ ഇപ്പോള്‍ അഭിനയത്തിനാണ് പ്രാധാന്യം നല്‍കുന്നതെങ്കിലും ബാപ്പയെ പോലെ തനിക്കും സംവിധായകനാകനാണ് ആഗ്രഹമെന്ന് ഫര്‍ഹാന്‍ ഫാസില്‍ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫര്‍ഹാന്‍ പറഞ്ഞത്.

farhaanfazil

ബാപ്പ സംവിധാനം ചെയ്ത മാനത്തെ വെള്ളിത്തേര് എന്ന ചിത്രം ബോക്‌സോഫീസില്‍ പ്രേക്ഷകര്‍ സ്വീകരിച്ചില്ലെങ്കിലും തനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു ചിത്രം കൂടിയാണ് മാനത്തെ വെള്ളിത്തേര്. അതുകൊണ്ട് തന്നെ ഇന്നത്തെ കാലാനുസൃതമായി തനിക്ക് മാനത്തെ വെള്ളിത്തേരിനെ വീണ്ടും സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്നും ഫര്‍ഹാന്‍ പറയുന്നു.

English summary
Farhaan Fazil about film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X