»   » ഇക്കാര്യത്തില്‍ നസ്രിയയ്ക്കും എനിക്കും ഒരേ ഇഷ്ടമാണ്, ഫഹദിനെക്കുറിച്ച് ഫര്‍ഹാന്‍ പറയുന്നു !!

ഇക്കാര്യത്തില്‍ നസ്രിയയ്ക്കും എനിക്കും ഒരേ ഇഷ്ടമാണ്, ഫഹദിനെക്കുറിച്ച് ഫര്‍ഹാന്‍ പറയുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

രാജീവ് രവി ചിത്രമായ ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ് ഫാസിലിന്റെ ഇളയ മകനായ ഫര്‍ഹാന്‍ ഫാസില്‍ സിനിമയിലേക്ക് എത്തിയത്. സിനിമാ കുടുംബത്തിലെ ഇളം തലമുറയായതിനാല്‍ത്തന്നെ ഈ താരപുത്രന്റെ സിനിമാപ്രവേശത്ത ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ആധ്യ സിനിമ ഇറങ്ങി മുന്നൂ വര്‍ഷത്തിന് ശേഷമാണ് ഫര്‍ഹാന്റെ അടുത്ത ചിത്രമായ ബഷീറിന്റെ പ്രമേലേഖനം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

സ്റ്റീവ് ലോപ്പസിന് ശേഷം നിരവധി ചിത്രങ്ങളുടെ കഥ കേട്ടിരുന്നുവെങ്കിലും എല്ലാം ഒരേ പോലുള്ളവായായിരുന്നു. ഫീല്‍ ഗുഡ് സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പിന്നീട്. ഇടയ്ക്ക് ചില ചിത്രങ്ങളില്‍ കമ്മിറ്റ് ചെയ്തുവെങ്കിലും അത് നടക്കാതെ പോവുകയായിരുന്നുവെന്നും ഫര്‍ഹാന്‍ പറയുന്നു. പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

സിനിമാകുടുബത്തിലെ ഇളം തലമുറ

ലോകമറിയുന്ന സംവിധായകന്റെ ഇളയ പുത്രന്‍, മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളുടെ അനുജന്‍ ഫര്‍ഹാന്‍ ഫാസിലിനെക്കുറിച്ചുള്ള വിശേഷണങ്ങള്‍ ഏറെയാണ്. സിനിമാ കുടുംബത്തില്‍ നിന്നുള്ള ഈ താരപുത്രന്റെ വരവില്‍ പ്രേക്ഷകര്‍ ഏറെ സന്തോഷിച്ചിരുന്നു. അന്നയും റസൂലും ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വെച്ച് രാജീവ് രവിയെ കണ്ടതാണ് ഫര്‍ഹാന്റെ സിനിമാജീവിതം തുടങ്ങാന്‍ നിമിത്തമായത്.

സിനിമാപാരമ്പര്യം സഹായിച്ചു

സ്റ്റീവ് ലോപ്പസില്‍ അഭിനയിക്കാനിരുന്ന താരം മാറിയപ്പോഴാണ് ഈ വേഷം ഫര്‍ഹാന് ലഭിച്ചത്. ആദ്യ സിനിമയില്‍ സിനിമാപാരമ്പര്യം ഏറെ സഹായിച്ചിരുന്നുവെന്നും താരപുത്രന്‍ പറയുന്നു. പക്ഷേ നല്ല സിനിമകള്‍ ചെയ്യാതെ സിനിമാപാരമ്പര്യം മാത്രമായി സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയില്ലെന്ന് താരം പറയുന്നു.

ഒരുപോലെ ഇഷ്ടപ്പെടുന്നു

ഫഹദ് ഫാസിലും ഫര്‍ഹാനും തമ്മില്‍ പലകാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായക്കാരാണ്. അടിപൊളി സിനിമകള്‍ ഇഷ്ടപ്പെടുന്നയാളാണ് ഫര്‍ഹാന്‍. അത്തരം സിനിമകള്‍ തിയേറ്ററില്‍ പോയി കാണാനും ഇഷ്ടമാണ്. എന്നാല്‍ ഫഹദാവട്ടെ അപൂര്‍വ്വമായാണ് തിയേറ്ററില്‍ പോയി സിനിമ കാണുന്നത്. നസ്രിയയുടെയും തന്റെയും ഇഷ്ടം ഏതാണ്ട് ഒരേ പോലെയാണെന്ന് ഫര്‍ഹാന്‍ പറയുന്നു.

മോഹന്‍ലാലിനെ ഇഷ്ടമാണ്

മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ ആരാധകനാണ് താനെന്ന് ഫര്‍ഹാന്‍ ഫാസില്‍ പറയുന്നു. എത്ര അനായാസമായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

മമ്മൂട്ടിയുമായി ഏറെ അടുപ്പം

മമ്മൂട്ടിയുമായി വ്യക്തിപരമായി നല്ല അടുപ്പമുണ്ട്. എപ്പോള്‍ കണ്ടാലും അദ്ദേഹം അടുത്തു വിളിച്ചിരുത്തി ഉപദേശിക്കുമെന്നും ഫര്‍ഹാന്‍ പറയുന്നു. അദ്ദേഹത്തോട് സംസാരിച്ചിരിക്കാന്‍ നല്ല രസമാണെന്നും താരം പറയുന്നു.

ബഷീറിന്റെ പ്രേമലേഖനം തിയേറ്ററുകളില്‍

3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫര്‍ഹാന്‍ അഭിനയിച്ച ചിത്രമായ ബഷീറിന്റെ പ്രേമലേഖനം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനമാണ് ഈ സിനിമയെന്ന് കരുതരുതെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

English summary
Farhan Fazil shares about his latest films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam