»   » ഫാസിലിന്റെ ഡ്രീം പ്രൊജക്ടില്‍ ഫഹദ്

ഫാസിലിന്റെ ഡ്രീം പ്രൊജക്ടില്‍ ഫഹദ്

Posted By:
Subscribe to Filmibeat Malayalam
Fazil Fahad
വര്‍ഷങ്ങള്‍ക്കു മുന്‍പ് മണിച്ചിത്രത്താഴ് വന്‍ ഹിറ്റായപ്പോള്‍ ഫാസിലും തിരക്കഥാകൃത്ത് മധുമുട്ടവും മോഹന്‍ലാലും ചേര്‍ന്ന് മറ്റൊരു ബിഗ്ബജറ്റ് ചിത്രം പഌന്‍ ചെയ്തിരുന്നു. മണിച്ചിത്രത്താഴുപോലെ ഫാന്റസി ചിത്രമായിരുന്നു അത്. എന്നാല്‍ ഫാസിലിന്റെ തുടര്‍ ചിത്രങ്ങള്‍ വന്‍ പരാജയമായപ്പോള്‍ ആ ചിത്രം ഉപേക്ഷിച്ചു. തുടര്‍ന്നാണ് ഫാസില്‍ ലാലിനെ വച്ച് വിസ്മയത്തുമ്പത്ത് എന്ന ചിത്രമൊരുക്കിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ആ പ്രൊജക്ട് വീണ്ടും സജീവമാകുകയാണ്. ഇക്കുറി നായകന്‍ ലാലല്ല. ഫാസിലിന്റെ മകന്‍ ഫഹദിനാണ് ഈ പ്രൊജക്ട് വീണ്ടും കൊണ്ടുവരാന്‍ താല്‍പര്യം. ചിത്രം ഉടന്‍ ഉണ്ടാകില്ലെങ്കിലും ഫാസില്‍ തന്നെയായിരിക്കും അത് സംവിധാനം ചെയ്യുക.

ഫഹദിനെ വച്ച് ചിത്രമൊരുക്കാന്‍ ഫാസിലിനു താല്‍പര്യമുണ്ട്. മുന്‍പ് സംവിധായകന്‍ സിദ്ധീഖിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്യുന്ന ഫഹദ് ചിത്രം അണിയറയില്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ ഫഹദ് അഭിനയിക്കുന്നതെല്ലാം 'മള്‍ട്ടിപഌക്‌സ്' ചിത്രങ്ങളായതിനാല്‍ അത്തരമൊരു പ്രൊജക്ടില്‍ നിന്ന് സിദ്ധിഖ് പിന്‍മാറുകയായിരുന്നു. സിദ്ധിഖിന്റെ ചിത്രങ്ങളെല്ലാം കോമഡിയും സെന്റിമെന്റ്‌സുമാണ്. എന്നാല്‍ ഫഹദിന് അത്തരം ചിത്രങ്ങള്‍ ചേരുകയുമില്ല. അതുകൊണ്ട് ഫാസില്‍ ആ പ്രൊജക്ട് ഉപേക്ഷിച്ചു. സിദ്ധീക് മോഹന്‍ലാലിന വച്ച് ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ എന്ന ചിത്രത്തിലേക്കു കടന്നു.

ഒരുകാലത്ത് സൂപ്പര്‍ഹിറ്റൊരുക്കിയിരുന്ന ഫാസിലിനിപ്പോല്‍ ചിത്രങ്ങളൊന്നുമില്ലാതെയിരിക്കുകയാണ്. അവസാനമായി ചെയ്ത ലിവിങ് ടുഗദറും വന്‍ പരാജയമായിരുന്നു. ഈ സമയത്ത് ഫഹദ് തന്നെയാണ് മുന്‍പത്തെ പ്രൊജക്ടുമായി പിതാവിനെ സമീപിക്കുന്നത്. ഫഹദിനെ വച്ച് ആ ചിത്രമൊരുക്കാന്‍ ഫാസിലിനു ധൈര്യവും കുറവാണ്. നിന്നിലെ നടന്‍ അല്‍പം കൂടി വളരാനുണ്ടെന്നാണ് ഫാസില്‍ പറഞ്ഞിരിക്കുന്നത്. പക്ഷേ പ്രൊജക്ടുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ഫഹദിനു താല്‍പര്യം.

English summary
Get information about Fazil's dream project, son fahad will be the hero.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam