»   » ഫഹദിന് ഫാസില്‍ സ്വാഗതമോതും

ഫഹദിന് ഫാസില്‍ സ്വാഗതമോതും

Posted By:
Subscribe to Filmibeat Malayalam
Fahad Fazil
മലയാള സിനിമയിലെ പരമ്പരാഗത നായക സങ്കല്പങ്ങള്‍ തിരുത്തിയെഴുതുന്ന ഫഹദ് ഫാസിലിന് ജന്മനാടിന്റെ ആദരവ്. ജൂലൈ ഏഴിന് ടൗണ്‍ഹാളില്‍ കേന്ദ്ര സഹമന്ത്രി കെ.സി. വേണുഗോപാല്‍ സംഘടിപ്പിക്കുന്ന എംഎല്‍എ മെറിറ്റ് അവാര്‍ഡ് വേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫഹദിന് ആലപ്പുഴയുടെ അംഗീകാരമായി പൊന്‍തൂവല്‍ പുരസ്‌കാരം സമ്മാനിയ്ക്കും.

ചടങ്ങില്‍ സ്വാഗതം ആശംസിക്കുന്നത് ഫഹദിന്റെ പിതാവും ചലച്ചിത്ര സംവിധായകനുമായ ഫാസിലാണെന്നതാണ് മറ്റൊരു പ്രത്യേകത. 2006ല്‍ എംഎല്‍എ എന്ന നിലയില്‍ കെ.സി. വേണുഗോപാല്‍ ആദ്യ മെറിറ്റ് അവാര്‍ഡ് നടത്തിയത് ഫാസിലിനെ ആദരിച്ചുകൊണ്ടായിരുന്നു

പിതാവ് കൂടി പങ്കെടുക്കുന്ന വേദിയില്‍ വച്ച് അവാര്‍ഡ് ഏറ്റുവാങ്ങുന്നതിന്റെ ആവേശത്തിലാണ് ഫഹദ്. കൈയ്യെത്തും ദൂരത്ത് എന്ന ഫാസില്‍ ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ ഫഹദ് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനായി മാറിക്കഴിഞ്ഞു.

ചാപ്പാകുരിശ്, 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക് ലേയ്‌സ് എന്നീ സിനിമകളിലൂടെ മലയാളത്തിലെ നവധാരസിനിമയ്‌ക്കൊപ്പം ഉറച്ചുനിന്ന് മുന്നേറുകയാണ് ഫഹദ് ഫാസില്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam