»   » വിടമാട്ടേ....ശോഭന മണിച്ചിത്രത്താഴില്‍ ഇടതു കൈകൊണ്ട് കട്ടില്‍ പൊക്കിയതെങ്ങനെയെന്ന് ഫാസില്‍!

വിടമാട്ടേ....ശോഭന മണിച്ചിത്രത്താഴില്‍ ഇടതു കൈകൊണ്ട് കട്ടില്‍ പൊക്കിയതെങ്ങനെയെന്ന് ഫാസില്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

വര്‍ഷങ്ങള്‍ക്കള്‍ക്കു ശേഷവും പ്രേക്ഷകരെ വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. മറ്റു ഭാഷകളിലേയ്ക്കു മൊഴിമാറ്റം ചെയ്തപ്പോഴും ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ പ്രേക്ഷക മനസ്സില്‍ കുടിയേറിയ കഥാപാത്രമാണ് ശോഭന അവതരിപ്പിച്ച നാഗവല്ലി

വിടമാട്ടേ...ഉന്നെക്കൊന്ന് ഉന്‍ രക്തത്തെ കുടിപ്പേന്‍ എന്നു തുടങ്ങുന്ന നാഗവല്ലിയുടെ  ഡയലോഗ് മലയാളി പ്രേക്ഷകരെ എന്നും ആവേശം കൊള്ളിച്ചിട്ടുണ്ട്. മിമിക്രിയും ട്രോളുമൊക്കെയായി ഇപ്പോഴും ആ രംഗം കാലത്തെ അതിജീവിക്കുകയാണ്. ഒരു കൈ കൊണ്ട് ശോഭന കട്ടില്‍ പൊക്കിയെടുക്കുന്ന രംഗം ഒരു ഞെട്ടലോടെയായിരിക്കും പ്രേക്ഷകര്‍ ഓര്‍ക്കുന്നത്. ആ രംഗത്തിനു പിന്നില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്നു വെളിപ്പെടുത്തുകയാണ് ഫാസില്‍.

മണിച്ചിത്രത്താഴും മറ്റ് ഓര്‍മ്മകളും

മണിച്ചിത്രത്താഴും മറ്റ് ഓര്‍മ്മകളും എന്ന പുസ്തകത്തിലാണ് ഫാസില്‍ ഇതേ കുറിച്ച് പരാമര്‍ശിക്കുന്നത്. അതിവൈകാരികമായ ആ രംഗം ചിത്രീകരിക്കുമ്പോള്‍ ശോഭന വളരെ നെര്‍വസായിരുന്നു. കട്ടില്‍ ഉയര്‍ത്താനാവുമോ എന്ന ആശങ്ക വേറെയും

തന്നെ കൊണ്ട് സീന്‍ പിന്നെയും വായിപ്പിച്ചു

വളരെ ടെന്‍ഷനോടെ നിന്നിരുന്ന ശോഭന പല തവണ ആ സീന്‍ തന്നെ കൊണ്ടു വായിപ്പിച്ചെന്ന് ഫാസില്‍ പറയുന്നു. ഇന്നേയ്ക്ക് ദുര്‍ഗ്ഗാഷ്ടമി എന്നു പറയുന്ന ഭാഗം എന്നെ കൊണ്ടു അഭിനയിപ്പിച്ചു കാണിക്കുകയും ചെയ്തു. എന്റെ ഓരോ ചലനവും ശോഭന ഒപ്പിയെടുത്തു

എനിക്കീ കട്ടില്‍ ഒറ്റയ്ക്കു പൊക്കാനാവില്ല

തനിക്കീ കട്ടില്‍ ഒറ്റയ്ക്കു പൊക്കാന്‍ ആവില്ലെന്നായിരുന്നു അഭിനയിക്കുന്നതിനു തയ്യാറെടുക്കുന്നതിനു മുന്നോടിയായി ശോഭന പറഞ്ഞത്.

നാഗവല്ലിയായി മാറുമ്പോള്‍ കട്ടില്‍ താനോ പൊക്കാനാവും

നാഗവല്ലിമാറിക്കഴിയുമ്പോള്‍ കട്ടില്‍ ശോഭന താനേ പൊക്കികൊള്ളുമെന്നാണ് താന്‍ പറഞ്ഞതെന്നു ഫാസില്‍ പറയുന്നു. ആകാംഷയോടെ തന്നെയൊരു നോട്ടം നോക്കിയാണ് ശോഭന ടച്ചപ്പിനു പോയത്.

പിന്നീട് നടന്ന റിഹേഴ്‌സലില്‍

പിന്നീട് ഡയലോഗുകള്‍ പറഞ്ഞ് റിഹേഴ്‌സല്‍ നടത്തിയപ്പോള്‍ താന്‍ ഒരു കൈകൊണ്ട് കട്ടില്‍ പൊക്കിയതു കണ്ട് ശോഭന അമ്പരന്നു. ഒന്നും മനസ്സിലാവാതെ മറ്റുളളവരുടെ മുഖത്തേക്കു നോക്കി

പിന്നീട് കട്ടിലിനടിയിലേക്കു നോക്കി

ഓടി വന്ന് ശോഭന കട്ടിലിനടിയിലേക്കു നോക്കിയപ്പോളാണ് സെറ്റ് അസിസ്റ്റന്റ് അലിയെ അവിടെ കണ്ടത് .അലിയുടെ സഹായത്തോടെയായിരുന്നു ഒറ്റകൈകൊണ്ടുള്ള ആ കട്ടില്‍ പൊക്കല്‍

പിന്നീട് ആ രംഗം ശോഭന നന്നായി ചെയ്തു

പിന്നീട് നിര്‍ദ്ദേശം നല്‍കിയതിനേക്കാള്‍ വളരെ മനോഹരമായിട്ടായിരുന്നു ശോഭന ആ രംഗത്തെ അനശ്വരമാക്കിയതെന്നു ഫാസില്‍ പറയുന്നു.

English summary
fazil recalling a scene in movie Manichitrathazhu ,which was shobhana performed classically

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam