»   » മമ്മൂട്ടിയുടെ ശാസന സ്‌നേഹത്തിന്റേതാണെന്ന് യുവസംവിധായകന്‍, വൈറലാവുന്ന ഫേസ് ബുക്ക് പോസ്റ്റ് വായിക്കൂ !

മമ്മൂട്ടിയുടെ ശാസന സ്‌നേഹത്തിന്റേതാണെന്ന് യുവസംവിധായകന്‍, വൈറലാവുന്ന ഫേസ് ബുക്ക് പോസ്റ്റ് വായിക്കൂ !

Posted By: Nihara
Subscribe to Filmibeat Malayalam

പൊതുവെ കര്‍ക്കശക്കാരനായി അറിയപ്പെടുന്ന താരമാണ് മമ്മൂട്ടി. താരത്തോട് ഇടപഴകുമ്പോള്‍ സൂക്ഷിക്കണമെന്ന് പലപ്പോഴും സിനിമയിലുള്ളവര്‍ തന്നെ പറയുന്നത് പ്രേക്ഷകര്‍ കേട്ടിട്ടുമുണ്ട്. റഫ് ആന്‍ഡ് ടഫാണ് താരമെന്ന നിലയില്‍ വിലയിരുത്തിയവരൊക്കെ പിന്നീട് ആ അഭിപ്രായം മാറ്റിയിട്ടുണ്ട്. അത്തരത്തില്‍ മമ്മൂട്ടിയെ കാണാന്‍ ലൊക്കേഷനിലേക്ക് പോയപ്പോഴുള്ള അനുഭവമാണ് യുവസംവിധായകനായ ഗഫൂര്‍ ഏലിയാസ് പങ്കുവെച്ചിട്ടുള്ളത്.

പരീത് പണ്ടാരിയിലൂടെയാണ് ഗഫൂര്‍ സംവിധാനത്തില്‍ തുടക്കം കുറിച്ചത്. മമ്മൂട്ടിയെക്കുറിച്ച് ഗഫൂര്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബ്ലസി സംവിധാനം ചെയ്ത
 കാഴ്ചയുടെ ഷൂട്ടിങ്ങ് കാണാന്‍ പോയപ്പോഴുള്ള അനുഭവത്തെക്കുറിച്ചാണ് സംവിധായകന്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

കാഴ്ചയുടെ ഷൂട്ടിങ്ങ് കാണാന്‍ പോയപ്പോള്‍ സംഭവിച്ചത്

ഗഫൂര്‍ ഏലിയാസ് പത്താം ക്ലാസില്‍ പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കാഴ്ചയുടെ ഷൂട്ടിങ്ങിനായി മമ്മൂട്ടിയും സംഘവും ആലപ്പുഴ ബീച്ചിലെത്തിയത്. വിവരമറിഞ്ഞ ഗഫൂറും സുഹൃത്തുക്കളും നേരെ അവിടേക്ക് വെച്ചുപിടിക്കുകയായിരുന്നു.

ആക്ഷന്‍ കാണിച്ച് ശ്രദ്ധ നേടി

രാത്രിയിലെ സീക്വന്‍സ് ഷൂട്ട് ചെയ്യുന്നതിനിടയില്‍ പൊലീസിനാല്‍ കൈവരി തീര്‍ത്ത് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നുണ്ടായിരുന്നു. തിരക്ക് കാരണം താരത്തിനു മുന്‍പിലെത്താന്‍ കഴിയില്ലെന്നുറപ്പായതോടെ ആക്ഷന്‍ കാണിച്ച് താരത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാനായിരുന്നു ഗഫൂറിന്റെ ശ്രമം.

മമ്മൂട്ടി ശ്രദ്ധിച്ചു

ഗഫൂറിന്റെ ആക്ഷന്‍ ശ്രദ്ധയില്‍പ്പെട്ട മമ്മൂട്ടി കാര്യമന്വേഷിച്ചതോടെ താരത്തിനെ കാണാന്‍ ഗഫൂറിനും സുഹൃത്തുക്കള്‍ക്കും അവസരം ലഭിച്ചു. ഗഫൂറും സുഹൃത്തുക്കളും മമ്മൂട്ടിയെ കണ്ടു ഒപ്പം സൗഹൃദ സംഭാഷണവും നടത്തി.

അവസരം ചോദിച്ചു

സിനിമാ മോഹിയായ ഗഫൂറും സുഹൃത്തുക്കളും താരത്തിനോട് അവസരം ചോദിച്ചപ്പോള്‍ പഠനം പൂര്‍ത്തിയാക്കാനായിരുന്നു മമ്മൂട്ടി നിര്‍ദേശിച്ചത്. സങ്കടത്തോടെ തിരിച്ചു പോവുന്നതിനിടയിലാണ് താരം തങ്ങളെ കാണിച്ച് ബ്ലസിയോട് എന്തൊക്കെയോ പറയുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ഭാവിയിലെ താരങ്ങള്‍ ആവുമെന്ന്

ഈ പിള്ളേരെ നോക്കി വെച്ചോണം ഭാവിയില്‍ സിനിമയിലേക്ക് വരാന്‍ സാധ്യതയുള്ളതാണെന്നായിരുന്നു ബ്ലസിയോട് സംവിധായകന്‍ പറഞ്ഞത്. പഠനം പൂര്‍ത്തിയാക്കിക്കഴിഞ്ഞ് സിനിമയില്‍ വന്നാല്‍ മതിയെന്നായിരുന്നു അന്ന് അദ്ദേഹം നിര്‍ദേശിച്ചത്.

സംവിധായകനായതിനു ശേഷം കണ്ടപ്പോള്‍ വീണ്ടും കണ്ടു

വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ സംവിധാനം ചെയ്ത പരീത് പണ്ടാരിയുടെ ഡബ്ബിംഗ് നടക്കുന്നതിനിടയിലാണ് പിന്നീട് സംവിധായകന്‍ മമ്മൂട്ടിയെ കണ്ടത്. കസബയുടെ ഡബ്ബിംഗുമായി ബന്ധപ്പെട്ട് മമ്മൂട്ടി അവിടെയുണ്ടായിരുന്നു. അന്ന് താരത്തെ വീണ്ടും പരിചയപ്പെട്ടുവെന്നും ഗഫൂര്‍ കുറിച്ചിട്ടുണ്ട്.

യുവസംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

English summary
Facebook post about Mammootty is getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam