»   » ഫെബ്രുവരിയും മോഹന്‍ലാലും തമ്മില്‍ ചേരില്ല, വ്യക്തമായ കാരണമുണ്ട്

ഫെബ്രുവരിയും മോഹന്‍ലാലും തമ്മില്‍ ചേരില്ല, വ്യക്തമായ കാരണമുണ്ട്

By: Rohini
Subscribe to Filmibeat Malayalam

ഫെബ്രുവരി മാസം മോഹന്‍ലാലിനെ സംബന്ധിച്ച് കഷ്ടകാലം നിറഞ്ഞതാണ്. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന ബ്ലോഗ് വിവാദം മാത്രമല്ല, കഴിഞ്ഞ വര്‍ഷം ലാലിനെ ഏറെ തളര്‍ത്തിയ ലാലിസം സംഭവിച്ചതും ഇതേ മാസമാണ്.

ഇടിവെട്ടിയവന്റെ തലയില്‍ തേങ്ങ വീണു എന്ന് പറഞ്ഞപോലെ ബ്ലോഗ് പോസ്റ്റിനൊപ്പം ഏഷ്യനെറ്റ് ഫിലും പുരസ്‌കാര രാവിലെ പെര്‍ഫോമന്‍സ് കൂടൊയപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ക്ക് സന്തോഷമായി ഗോപിയേട്ടാ....

ഫെബ്രുവരിയും മോഹന്‍ലാലും തമ്മില്‍ ചേരില്ല, വ്യക്തമായ കാരണമുണ്ട്

2015 ജനുവരി 31 നായിരുന്നു ലാലിസം എന്ന മഹാദുരിതം സംഭവിച്ചത്. ദേശീയ ഗെയിമില്‍ അവതരിപ്പിച്ച ലാലിസം അത്രമേല്‍ അബദ്ധമായി. ഫെബ്രുവരി യുടെ ആദ്യത്തെ പകല്‍ ലാലിന് ഉണര്‍ന്നത് വിമര്‍ശനങ്ങളും കുത്തുവാക്കുകളും കളിയാക്കലുമായിട്ടാണ്.

ഫെബ്രുവരിയും മോഹന്‍ലാലും തമ്മില്‍ ചേരില്ല, വ്യക്തമായ കാരണമുണ്ട്

ഒടുവില്‍ തെറ്റിനെ ന്യായീകരിക്കാനൊന്നും ലാല്‍ നിന്നില്ല. പറ്റിയ തെറ്റിന് ക്ഷമ പറഞ്ഞ്, ഗവണ്‍മെന്റ് നല്‍കിയ തുക തിരിച്ചു നല്‍കി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചു. ഒരുവിധം പുകിലുകള്‍ അടങ്ങയെങ്കിലും അവസരം കിട്ടുമ്പോഴൊക്കെ സോഷ്യല്‍ മീഡിയ അത് ഉപയോഗിച്ചു.

ഫെബ്രുവരിയും മോഹന്‍ലാലും തമ്മില്‍ ചേരില്ല, വ്യക്തമായ കാരണമുണ്ട്

ഈ ഫെബ്രുവരി മാസം ലാലിന് തുടങ്ങിയത് ഏഷ്യനെറ്റ് ഫിലിം പുരസ്‌കാര രാവോടെയാണ്. നേരത്തെ ഷൂട്ട് ചെയ്ത സാധനം കൃത്യമായി ഫെബ്രുവരിയില്‍ തന്നെ ടെലിക്കാസ്റ്റ് ചെയതു. ലാലിന്റെ 36 വര്‍ഷത്തെ അഭിനയ ജീവിതം വെള്ളിത്തിരയില്‍ വീണ്ടും പുനരാവിഷ്‌കരിക്കുന്നു എന്നൊക്കെ കേട്ടപ്പോള്‍ പ്രേക്ഷകര്‍ വല്ലാതെ പ്രതീക്ഷിച്ചു. എന്നാല്‍ അതും ഒരു തരത്തില്‍ 'ലാലിലം' ആയിരുന്നു എന്ന് വൈകാതെ ട്രോളുകള്‍ വന്നു.

ഫെബ്രുവരിയും മോഹന്‍ലാലും തമ്മില്‍ ചേരില്ല, വ്യക്തമായ കാരണമുണ്ട്

അതിന് ആക്കം കൂട്ടാന്‍ എന്ന പോലെയാണ് മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ് എത്തിയത്. ലാല്‍ വിരോദികള്‍ക്ക് പിന്നെ അദ്ദേഹത്തെ വിമര്‍ശിക്കാന്‍ കാരണം തേടി എങ്ങോട്ടും പോകേണ്ടി വന്നില്ല. ജെഎന്‍യു വിഷയത്തില്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ് വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തി. സിനിമാ - രാഷ്ട്രീയ- സാമൂഹിക പ്രവര്‍ത്തകരും യുവ തലമുറയും ലാലിനെ ഒരേ സ്വരത്തില്‍ കുറ്റം പറഞ്ഞു. പണ്ട് ലാലിലസത്തിലെന്ന പോലെ

ഫെബ്രുവരിയും മോഹന്‍ലാലും തമ്മില്‍ ചേരില്ല, വ്യക്തമായ കാരണമുണ്ട്

അപ്പോഴും തന്റെ കുറ്റം ഏറ്റു പറഞ്ഞ് ലാല്‍ രംഗത്തെത്തി. ആ ബ്ലോഗ് പിഴവു പറ്റിയതാണെന്ന് ലാല്‍ സമ്മതിച്ചു. ആഷിഖ് അബുവിനെയും പൃഥ്വിരാജിനെയുമൊക്കെ പോലെ പലതവണ ഇപ്പോള്‍ മോഹന്‍ലാലും നവ മാധ്യമത്തിന്റെ തല്ലിനും തലോടിനും പാത്രമാകുന്നു.

English summary
February is not a good month for Mohanlal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam