»   » മൊട കാണിച്ച നടന്‍ വിജയകുമാറിന് പണികിട്ടി

മൊട കാണിച്ച നടന്‍ വിജയകുമാറിന് പണികിട്ടി

Posted By:
Subscribe to Filmibeat Malayalam
Vijaya Kumar
ബയോസ്‌കോപ്പ് എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ സംവിധായകന്‍ കെഎം മധുസൂദന് വധഭീഷണി. നടന്‍ വിജയകുമാര്‍ തനിയ്‌ക്കെതിരെ വധഭീഷണിയുയര്‍ത്തിയെന്നാണ് മധുസൂദനന്‍ പരാതി നല്‍കിയിരിക്കുന്നത്. മധുസൂദനന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമായ കണ്ണാടി ടാക്കീസുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുണ്ടായിരിക്കുന്നത്.

ശ്രീനിവാസനും ലാലും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട്ട് നടക്കുന്നതിനിടയില്‍ നിര്‍മ്മാതാവിന്റെ സ്വന്തമാളാണെന്ന് പറഞ്ഞ് നടന്‍ വിജയകുമാര്‍ സെറ്റിലെത്തി. തുടര്‍ന്ന് മധുസൂദനന്‍ വിജയകുമാറിന് ചിത്രത്തിലൊരു നല്ല വേഷവും നല്‍കി. എന്നാല്‍ പിന്നീട് വിജയകുമാര്‍ നിര്‍മ്മാതാവിന് പകരം ഷൂട്ടിങ് കാര്യങ്ങളില്‍ ഇടപെടുകയും അധികച്ചെലവെന്ന് ആരോപിച്ച് പലകാര്യങ്ങളും വെട്ടിച്ചുരുക്കുകയും ചെയ്തു.

അനാവശ്യകാര്യങ്ങളില്‍ വിജയകുമാര്‍ തലയിടാന്‍ തുടങ്ങിയതോടെ പ്രശ്‌നങ്ങളായി. തുടര്‍ന്ന് ചിത്രത്തിന്റെ എഡിറ്ററായി തീരുമാനിച്ചിരുന്ന ബീന പോളിനെ മാറ്റി തനിയ്ക്ക് അടുപ്പമുള്ള ഒരാളെ വെയ്ക്കണമെന്ന് വിജയകുമാര്‍ ആവശ്യപ്പെട്ടതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. ഇക്കാര്യത്തെ മധുസൂദനന്‍ എതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് അഭിനയിച്ചവര്‍ക്ക് പണം കൊടുക്കാതെയും ചിത്രീകരണആവശ്യങ്ങള്‍ക്ക് പണം അനുവദിക്കാതെയും വന്നതോടെ സംവിധായകന് ചിത്രീകരണം നിര്‍ത്തിവെയ്‌ക്കേണ്ടിവന്നു.

ഇതിന് പിന്നാലെ സംവിധായകനെ ആരെല്ലാമോ ചേര്‍ന്ന് ഒളിപ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞ് വിജയകുമാര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ തന്നെ ആരും ഒളിപ്പിച്ചിട്ടില്ലെന്നും തനിയ്‌ക്കെതിരെ വിജയകുമാര്‍ തന്നെയാണ് വധഭീഷണി ഉയര്‍ത്തിയിരിക്കുന്നതെന്നും കാണിച്ച് സംവിധായകന്‍ കോഴിക്കോട്ടും തൃപ്പൂണിത്തുറയിലും പൊലീസിന് പരാതി നല്‍കി. പരാതി നല്‍കിയതിന്റെ പേരില്‍ വിജയകുമാര്‍ വീണ്ടും വധഭീഷണി ഉയര്‍ത്തിയപ്പോള്‍ മധുസൂദദന്‍ പ്രശ്‌നം ഫെഫ്കയെ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ നടന്‍ വിജയകുമാറിനെ ചിത്രത്തില്‍ നിന്നും നീക്കുകയും അയാള്‍ അഭിനയിച്ച രംഗങ്ങള്‍ നീക്കം ചെയ്യാന്‍ ഫെഫ്ക നിര്‍ദ്ദേശിയ്ക്കുകയും ചെയ്തു.

ഇനി കണ്ണാടി ടാക്കീസില്‍ യാതൊരു വിധത്തിലും വിജയകുമാറിനെ സഹകരിപ്പിക്കില്ലെന്ന് ഫെഫ്ക താരസംഘടനയായ അമ്മയെ അറിയിച്ചുകഴിഞ്ഞു. ഫെഫ്കയിലെ അംഗങ്ങള്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലും വിജയകുമാറിനെ അഭിനയിപ്പിക്കേണ്ടെന്നാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്. കണ്ണാടി ടാക്കീസ് പുതിയ നിര്‍മ്മാതാവ് ഏറ്റെടുക്കുകയും ചിത്രീകരണം പുനരാരംഭിയ്ക്കുകയും ചെയ്തിട്ടുണ്ട്.

English summary
Actor Vijayakumar who made issued in the shooting set of Kannadi Takkis of KM Madhusudanan banned by FEFKA.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam