»   » ഡബ്ലുസിസിക്ക് വെല്ലുവിളി ഉയര്‍ത്തി മറ്റൊരു വനിത കൂട്ടായ്മ, നേതൃനിരയില്‍ ഭാഗ്യലക്ഷ്മി!

ഡബ്ലുസിസിക്ക് വെല്ലുവിളി ഉയര്‍ത്തി മറ്റൊരു വനിത കൂട്ടായ്മ, നേതൃനിരയില്‍ ഭാഗ്യലക്ഷ്മി!

Posted By:
Subscribe to Filmibeat Malayalam

താരസംഘടനയായ അമ്മ നില നില്‍ക്കുന്നതിനിടയിലാണ് വനിതപ്രവര്‍ത്തകര്‍ ചേര്‍ന്ന് വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് രൂപീകരിച്ചത്. മലയാള സിനിമയിലെ യുവനടിമാരിലൊരാള്‍ക്ക് നേരിടേണ്ടി വന്ന മോശം സംഭവത്തെ തുടര്‍ന്നായിരുന്നു ഈ സംഘടന രൂപീകരിച്ചത്. നടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ഈ സംഘടനയ്ക്ക് എതിര്‍പ്പ് പ്രകടിപ്പിച്ച് സിനിമാ മേഖലയിലെ തന്നെ പലരും രംഗത്തെത്തിയിരുന്നു.

കമ്മാരന്റെ മേക്കപ്പിനായി ദിലീപ് ചെലവിടുന്നത് അഞ്ച് മണിക്കൂര്‍, ഒന്നും രണ്ടുമല്ല നാല് ഗെറ്റപ്പുകളാണേ!

വനിതാ താരങ്ങളില്‍ ചിലരൊക്കെ ഇത്തരത്തിലൊരു സംഘടന ഉള്ളതായി അറിയില്ലെന്ന തരത്തില്‍ പ്രചരിച്ചിരുന്നു. മറ്റ് ചിലരാവട്ടെ മാധ്യമങ്ങളില്‍ നിന്നാണ് ഡബ്ലുസിസിയെക്കുറിച്ച് അറിഞ്ഞതെന്ന തരത്തിലും പ്രതികരിച്ചിരുന്നു. ഡബ്ലുസിസിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ തുടരുന്നതിനിടയിലാണ് ഫെഫ്കയുടെ നേതൃത്വത്തില്‍ പുതിയ വനിതാ കൂട്ടായ്മ രൂപീകരിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.

ഫെഫ്കയുടെ നേതൃത്വത്തില്‍

ഫെഫ്കയുടെ നേതൃത്വത്തില്‍ രൂപീകരിച്ച വനിതാ കൂട്ടായ്മയുടെ ആദ്യ യോഗം ശനിയാഴ്ചയാണ് നടന്നത്. ഡബ്ബിങ്ങ് ആര്‍ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മിയാണ് സംഘടനയുടെ അധ്യക്ഷ.

ബദലായി മറ്റൊരു വനിതാസംഘടന

വനിതാ അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഫെഫ്ക ആദ്യമായാണ് യോഗം ചേര്‍ന്നത്. അധ്യക്ഷയായി തിരഞ്ഞെടുത്ത ഭാഗ്യലക്ഷ്മി ആദ്യ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

സിബി മലയിലും ബി ഉണ്ണിക്കൃഷ്ണനും

ഫെഫ്കയുടെ ഭാരവാഹികളായ ബി ഉണ്ണിക്കൃഷ്ണനും സിബി മലയിലും യോഗത്തില്‍ പങ്കെടുത്തിരുന്നു. പുതിയൊരു സംഘടനയൊന്നുമല്ല, ഫെഫ്കയിലെ വനിതകളുടെ കൂട്ടായ്മ മാത്രമാണ് ഇതെന്നാണ് അവര്‍ പ്രതികരിച്ചത്.

ഡബ്ലുസിസിയുമായി അഭിപ്രായ വ്യത്യാസം

ഡബ്ലുസിസിയും ഫെഫ്കയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെക്കുറിച്ച് സിനിമാലോകത്തെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഡബ്ലുസിസി നില നില്‍ക്കെ തന്നെയാണ് പുതിയ വനിതാ കൂട്ടായ്മ രൂപീകരിച്ചിട്ടുള്ളത്.

മത്സരത്തിന് വേണ്ടിയല്ല

ഡബ്ലുസിസിയോട് മത്സരിക്കാനായല്ല ഈ സംഘടന രൂപീകരിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

അര്‍ഹിക്കുന്ന പരിഗണന ഉറപ്പാക്കാന്‍

സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് അവരര്‍ഹിക്കുന്ന പരിഗണന ഉറപ്പാക്കുകയെന്നതാണ് വനിത കൂട്ടായ്മയുടെ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കുന്നു.

തുറന്നു പറയാനുള്ള വേദി

സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരില്‍ പലരും അവര്‍ നേരിടുന്ന പ്രശ്‌നത്തെക്കുറിച്ച് തുറന്നു പറയാറില്ല. ഭയം കാരണമാണ് ഇത്തരത്തിലൊരു തുറന്നുപറച്ചില്‍ നടക്കാത്തത്. അവര്‍ക്ക് തുറന്ന് സംസാരിക്കാനുള്ള ഒരു വേദി കൂടിയാണ് ഈ വനിതാ കൂട്ടായ്മയെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

നല്ല പ്രതികരണം

സിനിമയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നായി നല്ല പിന്തുണയാണ് വനിത കൂട്ടായ്മയ്ക്ക് ലഭിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

അടിസ്ഥാന വര്‍ഗത്തിന്‌റെ പ്രശ്‌നം

മാന്യമായ തൊഴില്‍ സാഹചര്യമില്ലാത്തതിന്റെ അഭാവം, പ്രതിഫലത്തിലെ ഏറ്റക്കുറച്ചില്‍, ലൈംഗിക ചൂഷണം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളാണ് സിനിമയിലെ താരത്തിളക്കമില്ലാത്ത അടിസ്ഥാന വര്‍ഗത്തിന് പങ്കുവെക്കാനുണ്ടായിരുന്നത്.

English summary
FEFKA formed a new women organisation against WCC?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam