»   » ഉല്‍സവത്തിന് വ്യാഴാഴ്ച തുടക്കം

ഉല്‍സവത്തിന് വ്യാഴാഴ്ച തുടക്കം

Posted By:
Subscribe to Filmibeat Malayalam
Movie Box
ഏറെക്കാലത്തിനു ശേഷം കേരളത്തിലെ തിയേറ്ററുകള്‍ ഉത്സവാന്തരീക്ഷത്തിലേക്കു നീങ്ങാന്‍ പോകുകയാണ്. വ്യാഴാഴ്ച മാത്തുക്കുട്ടി ജര്‍മനിയില്‍ നിന്നെത്തി ഉത്സവാഘോഷത്തിനു തിരിതെളിയിക്കും. തുടര്‍ന്ന് വെടിക്കെട്ട് ചിത്രങ്ങളുടെ പൂരമായിരിക്കും. ഈ ആഴ്ച ആറു ചിത്രങ്ങളാണ് തിയേറ്ററുകളിലെത്തുന്നത്. മമ്മൂട്ടിയുടെ കടല്‍ കടന്നൊരു മാത്തുക്കുട്ടി, ദുല്‍ക്കറിന്റെ നീലാകാശം പച്ചക്കടല്‍, ചുവന്ന ഭൂമി, കുഞ്ചാക്കോ ബോബന്റെ പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും, പൃഥ്വിരാജിന്റെ മെമ്മറീസ്, വിജയുടെ തമിഴ് ചിത്രം തലൈവ, ഷാറൂഖ് ഖാന്റെ ചെന്നൈ എക്‌സ്പ്രസ് എന്നിവയാണ് ആദ്യമെത്തുന്നത്.

രഞ്ജിത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന മാത്തുക്കുട്ടി നിര്‍മിക്കുന്നത് പൃഥ്വിരാജിന്റെ കമ്പനിയാണ്. ഓഗസ്റ്റ് ഫിലിംസിന്റെ ബാനറില്‍ പൃഥ്വി, സന്തോഷ് ശിവന്‍, ഷാജിനടേശന്‍ എന്നിവരാണ് നിര്‍മാണം. 75 തിയറ്ററുകളിലാണ് മാത്തുക്കുട്ടിയെത്തുന്നത്. മോഹന്‍ലാല്‍, ദിലീപ്, ജയറാം എന്നിവര്‍ അതിഥി താരങ്ങളായി എത്തുന്നുണ്ട്. ഇക്കുറി ലാല്‍ ചിത്രം റിലീസ് ഇല്ലാത്തതിനാല്‍ മാത്തുക്കുട്ടി കാണാന്‍ ലാല്‍ഫാന്‍സിന്റെയും തിരക്കുണ്ടാകും. നെടുമുടി, ബാലചന്ദ്രമേനോന്‍, ടിനി ടോം, പി.ബാലചന്ദ്രന്‍, മുത്തുമണി, മീരാനന്ദന്‍ എന്നിവരെ കൂടാതെ പുതുമുഖം അലീഷ മുഹമ്മദും നായികയായി എത്തുന്നു. 5.75 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് ചാനല്‍ വാങ്ങിയിരിക്കുന്നത്.

എട്ടാം തീയതിയാണ് ദുല്‍ക്കര്‍ ചിത്രമെത്തുക. സമീര്‍ താഹിറാണ് സംവിധാനം. ചാപ്പാകുരിശിനു ശേഷം സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കോഴിക്കോട് മുതല്‍ നാഗാലാന്‍ഡ് വരെയുള്ള യാത്രയാണ് ചിത്രം. മണിപ്പൂരി നടി സുര്‍ജബാലയാണ് നായിക.

ഒന്‍പതാം തീയതി കുഞ്ചാക്കോ ബോബന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും റിലീസ് ചെയ്യും. ലാല്‍ജോസ് ആണ് സംവിധാനം. സിന്ധുരാജ് തിരക്കഥയും. ഇതേദിവസം തന്നെ പൃഥ്വിയുടെ മെമ്മറീസും എത്തും. മേഘ്‌നരാജ് ആണ്‌നായിക. മിയ പ്രധാന വേഷം ചെയ്യുന്നുണ്ട്.

ഷാരൂഖ് ഖാന്‍ ചിത്രം വ്യാഴാഴ്ച വൈകിട്ട് തിയേറ്ററിലെത്തും.ഇന്ത്യയിലാകെ 3000 തിയേറ്ററില്‍ റിലീസ് ചെയ്യുന്നുണ്ട്. ഒന്‍പതാം തീയതി വിജയുടെ തലൈവയും എത്തുന്നു. വ്യാഴാഴ്ച മുതല്‍ തിരക്കുള്ള ദിവസങ്ങളായി മാറുകയാണ് മലയാളി പ്രേക്ഷകര്‍ക്ക്.

English summary
After a sluggish and torpid July, the Malayalam film industry is back with a bang this festive season, with a slew of releases lined up to quench the thirst of moviegoers.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam