തന്നെ സീരിയസ് വേഷങ്ങളില്‍ മാത്രം ഒതുക്കാന്‍ ശ്രമിച്ചെന്ന് സലീം കുമാര്‍
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച് ശേഷം തന്നെ സീരിയസ് കഥാപാത്രങ്ങളില്‍ മാത്രം ഒതുക്കാന്‍ ശ്രമിച്ചെന്ന് സലീം കുമാര്‍. തന്നെ സിനിമയ്ക്കായി സമീപിച്ചവരില്‍ അധികവും സീരിയസ് കഥാപാത്രങ്ങളെയാണ് നല്‍കിയത്.
എന്നാല്‍ ഇവയില്‍ പലതും നല്ല വേഷങ്ങളായിരുന്നില്ലെന്നും പേരില്‍ മാത്രമേ 'സീരിയസ്' ആയിരുന്നുള്ളൂവെന്നും സലീം കുമാര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അവാര്‍ഡിന് ശേഷം കോമഡി കഥാപാത്രങ്ങള്‍ ലഭിയ്ക്കുന്നത് കുറവായി. ഹാസ്യ നടനെന്ന നിലയില്‍ മലയാളത്തില്‍ പേരെടുത്ത ശേഷമാണ് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിയ്ക്കുന്നത്. ആദാമിന്റെ മകന്‍ അബു എന്ന സലീം അഹമ്മദ് ചിത്രത്തിലെ പ്രകടനത്തിനാണ് സലീം കുമാറിന് ദേശീയ അവാര്‍ഡ് ലഭിയ്ക്കുന്നത്.
അടുത്തിടെ സംസ്ഥാന അവാര്‍ഡ് നിര്‍ണയ സമിതിയ്‌ക്കെതിരെ ആരോപണവുമായി സലീം കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. എല്ലാ ചിത്രങ്ങളും കാണാതെയാണ് ജൂറി അവാര്‍ഡ് നിര്‍ണയം നടത്തിയതെന്നാണ് സലീം കുമാറിന്റെ വാദം. മാത്രമല്ല തന്റെ ചിത്രമായ മൂന്നാം നാള്‍ ഞായറാഴ്ച എന്ന ചിത്രം അവാര്‍ഡിന് പരിഗണിയ്ക്കാത്തതിനെ ന്യായീകരിയ്ക്കാനാവില്ലെന്നും സലീം കുമാര്‍.


Click it and Unblock the Notifications











