»   » പ്രേമം ഗേള്‍ തന്നെ, സായി പല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രം ഫിദയ്ക്ക് മാസീവ് വിജയം!! കളക്ഷന്‍

പ്രേമം ഗേള്‍ തന്നെ, സായി പല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രം ഫിദയ്ക്ക് മാസീവ് വിജയം!! കളക്ഷന്‍

Posted By: സാൻവിയ
Subscribe to Filmibeat Malayalam

പ്രേമം ഫെയിം സായി പല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രമാണ് ഫിദ. ശേഖര്‍ കമ്മുള സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 21നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. വരുണ്‍ തേജ് നായകനാകുന്ന ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ബോക്‌സോഫീസില്‍ മാസീവ് വിജയം നേടിയതായി റിപ്പോര്‍ട്ടുകള്‍.

മലയാളത്തില്‍ പ്രേമം, കലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സായി പല്ലവി അഭിനയിച്ച തെലുങ്ക് ചിത്രമാണ് ഫിദ. പ്രേമത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്ന് ഓഫറുകള്‍ വന്നുവെങ്കിലും നടി സ്വീകരിച്ചില്ല. പ്രേമം പോലെയുള്ള കഥാപാത്രം വന്നെങ്കില്‍ മാത്രമേ അഭിനയിക്കുകയുള്ളുവെന്ന് സായി പല്ലവി പറഞ്ഞു.

ദുല്‍ഖറിനൊപ്പം

പ്രേമത്തിന് ശേഷം അന്യ ഭാഷയില്‍ നിന്ന് വന്ന ഓഫറുകള്‍ തട്ടി മാറ്റിയാണ് സായി പല്ലവി മലയാളത്തില്‍ തന്നെ അഭിനയിച്ചത്. സമീര്‍ താഹിര്‍ സംവിധാനം ചെയ്ത കലി എന്ന ചിത്രത്തിലാണ് സായി പല്ലവി അഭിനയിച്ചത്. ദുല്‍ഖറിന്റെ നായികയായി അഭിനയിച്ച ചിത്രം വിജയം നേടുകയും ചെയ്തു.

തമിഴിലെ വേഷം വേണ്ട

മലയാളത്തിലെ രണ്ടു ചിത്രങ്ങള്‍ക്ക് ശേഷവും അന്യ ഭാഷയില്‍ സായി പല്ലവിക്ക് ഡിമാന്റു കുറഞ്ഞില്ല. തമിഴില്‍ നിന്ന് വീണ്ടും ഓഫറുള്‍ വന്നുവെങ്കിലും നടി വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ആ സമയത്ത് സായി പല്ലവിക്കൊപ്പം പ്രേമത്തില്‍ അഭിനയിച്ച അനുപമ പരമേശ്വരനും മഡോണ സെബാസ്റ്റിയനും കരിയറില്‍ ചുവടുറപ്പിച്ചു കഴിഞ്ഞിരുന്നു.

തെലുങ്കിലേക്ക്

സായി പല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രമാണ് ഫിദ. ശേഖര്‍ കമ്മുള സംവിധാനം ചെയ്ത ചിത്രത്തില്‍ വരുണ്‍ തേജിന്റെ നായികയായാണ് അഭിനയിച്ചത്. ജൂലൈ 21ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഫിദ-റിലീസ് കേന്ദ്രങ്ങള്‍

തെലുങ്കാനയിലും ആന്ധ്രാപ്രദേശിലും ഫിദയ്ക്ക് വമ്പന്‍ റിലീസായിരുന്നു. ഇന്ത്യക്ക് പുറത്ത് യുഎസഎ, കാനഡ എന്നിവിടങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. യുഎസില്‍ 140 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

ആദ്യ ദിവസത്തെ കളക്ഷന്‍

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 5.25 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. 8.9 കോടി ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ബോക്‌സോഫീസില്‍ നേടിയിട്ടുണ്ട്.

മൂന്ന് ദിവസത്തെ കളക്ഷന്‍

റിലീസ് ചെയ്ത് മൂന്ന് ദിവസത്തെ ചിത്രത്തിന്റെ കളക്ഷനും ഇപ്പോള്‍ പുറത്ത് വിട്ടിട്ടുണ്ട്. 25 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. ലോകമെമ്പാടമുള്ള തിയേറ്ററുകളില്‍ നിന്നുമുള്ള കളക്ഷന്‍ റിപ്പോര്‍ട്ടാണിത്.

English summary
Fida Collections – Varun Tej Fida Movie Weekend Box Office Collections

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam