»   » ദേവാസുരത്തില്‍ ശരിക്കും മോഹന്‍ലാലിന്റെ നട്ടെല്ല് ഒടിഞ്ഞു, സ്ക്രൂ ഇടേണ്ടി വരുമായിരുന്നു

ദേവാസുരത്തില്‍ ശരിക്കും മോഹന്‍ലാലിന്റെ നട്ടെല്ല് ഒടിഞ്ഞു, സ്ക്രൂ ഇടേണ്ടി വരുമായിരുന്നു

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുന്നതിനെ കുറിച്ച് സംവിധായകര്‍ക്കും സ്റ്റണ്ട് മാസ്റ്റര്‍ക്കുമൊക്കെ വലിയ മതിപ്പാണ്. അതേ സമയം ലാല്‍ സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ചെറിയ പേടിയും ഇവര്‍ക്കുണ്ടാവാറുണ്ട്.

മോളിവുഡിലെ തലയെടുപ്പുളള കഥാപാത്രങ്ങള്‍

രംഗങ്ങളുടെ പെര്‍ഫക്ഷന് വേണ്ടി ഏതറ്റം വരെയും പോകാന്‍ മടിക്കാത്ത മോഹന്‍ലാല്‍, സംഘട്ടന രംഗങ്ങളില്‍ നിന്ന് കഴിവതും ഡ്യൂപ്പിനെ ഒഴിവാക്കും. ആ വഴി പലപ്പോഴും വലിയ അപകടങ്ങള്‍ ലാലിനെ തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ കടന്ന് പോകുകയും ചെയ്തിട്ടുണ്ട്.

ദേവാസുരം എന്ന ചിത്രത്തിലെ സംഘട്ടനത്തെ കുറിച്ചും അതിനിടയില്‍ നടന്ന് ഒരു അപകടത്തെ കുറിച്ചുമാണ് ഇപ്പോള്‍ ഇവിടെ പറയുന്നത്. ലാല്‍ മംഗലശ്ശേരി നീലകണ്ഠനായി തകര്‍ത്താടിയ ചിത്രം

ദേവാസുരത്തില്‍ ശരിക്കും മോഹന്‍ലാലിന്റെ നട്ടെല്ല് ഒടിഞ്ഞു, സ്ക്രൂ ഇടേണ്ടി വരുമായിരുന്നു

മുണ്ടക്കല്‍ ശേഖരന്റെ ഇരുട്ടടിയെ തുടര്‍ന്ന് മംഗലശ്ശേരി നീലകണ്ഠന്‍ വീല്‍ചെയറില്‍ ആകുന്നുണ്ട്. അവിടെ നിന്നുള്ള മനുഷ്യസ്‌നേഹിയായുള്ള നായകന്റെ മാറ്റമാണ് ചിത്രം. എന്നാല്‍ സിനിമയില്‍ ശരിയ്ക്കും ലാലിന്റെ നട്ടെല്ല് ഒടിഞ്ഞിരുന്നുവത്രെ.

ദേവാസുരത്തില്‍ ശരിക്കും മോഹന്‍ലാലിന്റെ നട്ടെല്ല് ഒടിഞ്ഞു, സ്ക്രൂ ഇടേണ്ടി വരുമായിരുന്നു

ദേവാസുരം എന്ന ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കവെ മോഹന്‍ലാലിന്റെ നട്ടെല്ലിന് ക്ഷതമേറ്റു. അറിയപ്പെടുന്ന ഡോക്ടര്‍മാരെല്ലാം ശസ്ത്രക്രിയ വേണമെന്നും നട്ടെല്ലിന് സ്‌ക്രൂ ഇടണമെന്നും നിര്‍ദ്ദേശിച്ചു.

ദേവാസുരത്തില്‍ ശരിക്കും മോഹന്‍ലാലിന്റെ നട്ടെല്ല് ഒടിഞ്ഞു, സ്ക്രൂ ഇടേണ്ടി വരുമായിരുന്നു

ശസ്ത്രക്രിയ കൂടാതെ അസുഖം ഭേദമാക്കാന്‍ വഴിയുണ്ടോ എന്ന് മോഹന്‍ലാല്‍ പലവഴി അന്വേഷിച്ചു. ഒടുവില്‍ നടന്‍ ശ്രീരാമനായിരുന്നു ആയുര്‍വേദവും കളരിമുറകളും യോജിപ്പിച്ചുള്ള ചികിത്സനടത്തുന്ന പെരുങ്ങോട് പൂവള്ളിമനയിലെ ആറാം തമ്പുരാന്റെ അടുത്തേക്ക് ലാലിനെ അയച്ചത്.

ദേവാസുരത്തില്‍ ശരിക്കും മോഹന്‍ലാലിന്റെ നട്ടെല്ല് ഒടിഞ്ഞു, സ്ക്രൂ ഇടേണ്ടി വരുമായിരുന്നു

തമ്പുരാന്‍ ലാലിന്റെ നട്ടെല്ല് സൂക്ഷ്മമായി പരിശോധിച്ചിട്ട് പറഞ്ഞു, 'ഇതിപ്പോള്‍ കീറുകയും മുറിക്കുകയും ഒന്നും വേണ്ട. നമുക്ക് ശരിയാക്കാം' തമ്പുരാന്‍ ഹൃദ്യമായി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോള്‍ തന്നെ ലാലിന്റെ പാതി അസുഖം മാറിയിരുന്നു എന്നാണ് കേട്ടത്.

ദേവാസുരത്തില്‍ ശരിക്കും മോഹന്‍ലാലിന്റെ നട്ടെല്ല് ഒടിഞ്ഞു, സ്ക്രൂ ഇടേണ്ടി വരുമായിരുന്നു

ഇത്തരത്തില്‍ സംഘട്ടന രംഗങ്ങളില്‍ പരിക്കേറ്റ് ലാലിന് പലപ്പോഴും ചികിത്സ തേടേണ്ടി വന്നിട്ടുണ്ട്. പണ്ട് ഷൂട്ടിങിനിടെ സ്റ്റൂളില്‍ നിന്ന് കാല്‍ തെറ്റി വീണ് നാല്‍പതോളം ദിവസം മോഹന്‍ലാല്‍ കിടപ്പിലായിപ്പോയിട്ടുമുണ്ടത്രെ.

English summary
Fight scene that broke Mohanlal's back at Shooting Location

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam