»   » ''ഒരു നൂറ്റാണ്ടു പിന്നിടുന്ന ഇന്ത്യന്‍ സിനിമയില്‍ മുഖ്യമന്ത്രിയായി മരണമടഞ്ഞ നായിക''

''ഒരു നൂറ്റാണ്ടു പിന്നിടുന്ന ഇന്ത്യന്‍ സിനിമയില്‍ മുഖ്യമന്ത്രിയായി മരണമടഞ്ഞ നായിക''

Posted By: Pratheeksha
Subscribe to Filmibeat Malayalam

ചെന്നെ: ജയലളിതയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടീ നടന്മാര്‍. രാജ്യത്തിന് നഷ്ടമായത് ധീരയായ മകളെയെന്നാണ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ട്വീറ്റു ചെയ്തത്.  ജയയുടെ ആത്മാവിനായി ദൈവത്തോടു പ്രാര്‍ത്ഥിക്കുമെന്നും രജനീകാന്ത് പറഞ്ഞു.

ഒരു നൂറ്റാണ്ടു പിന്നിടുന്ന ഇന്ത്യന്‍ സിനിമയില്‍ മുഖ്യമന്ത്രിയായി അന്തരിച്ച നായിക എന്നാണ് അമിതാബ് ബച്ചന്‍ ജയലളിതയെ കുറിച്ചു പറഞ്ഞത്. ബോളിവുഡിലെയും മലയാളത്തിലെയും ,തമിഴിലെയും ഒട്ടേറെ താരങ്ങള്‍ ജയലളിതയ്ക്ക് അനുശോചനം രേഖപ്പെടുത്തി

രജനീകാന്ത്

സിനിമയുടെ തട്ടകത്തില്‍ നിന്നും വളര്‍ന്ന ഇരുതാരങ്ങളും ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. രാജ്യത്തിന് നഷ്ടപ്പെട്ടത് രാജ്യത്തിന്റെ ധീരയായ മകളെയാണെന്നായിരുന്നു രജനീകാന്ത് ട്വീറ്റു ചെയ്തത്

അമിതാബ് ബച്ചന്‍

ഒരു നൂറ്റാണ്ടു പിന്നിടുന്ന ഇന്ത്യന്‍ സിനിമയില്‍ നിന്നും മുഖ്യമന്ത്രിയായി മരണപ്പെട്ട ഏക നായികയെന്നാണ് അമിതാഭ് ബച്ചന്‍ ജയലളിതയെ കുറിച്ച് ട്വീറ്റു ചെയ്തത്.

ഷാറൂഖ് ഖാന്‍

ജയലളിതയുടെ നിര്യാണത്തില്‍ ദുഖം രേഖപ്പെടുത്തുന്നുവെന്നും ആത്മാവിന് നിത്യ ശാന്തി നേരുന്നുവെന്നും ബോളിവുഡ് നടന്‍ ഷാറൂഖ് ഖാനും ട്വീറ്റ് ചെയ്തിട്ടുണ്ട്.

മോഹന്‍ലാല്‍

ജയലളിതയുടെ ഫോട്ടോയ്ക്കു താഴെ റെസ്റ്റ് ഇന്‍ പീസ് എന്നാണ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്

ജയറാം

തമിഴ്‌നാടിന്റെ ഉരുക്കുവനിത ഇനിയില്ല. ആത്മാവിന് നിത്യ ശാന്തി നേരുന്നു എന്നാണ് ജയറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സൂര്യ

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ കരുത്തുറ്റ വേറിട്ട വ്യക്തിത്വമായിരുന്നുവെന്നാണ് തമിഴ് നടന്‍ സൂര്യ ജയലളിതയെ അനുസ്മരിക്കുന്നത്

ധനുഷ്

തമിഴ് നടന്‍ ധനുഷ് ,നടി സുഹാസിനി ,ഖുശ്ബു ,അരവിന്ദ് സ്വാമി, ശ്രുതി ഹാസന്‍ തുടങ്ങിയവരും ജയലളിതയ്ക്ക് അനുശോചനം അറിയിച്ചു. ദുഖം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നായിരുന്നു സുഹാസിനിയുടെ ട്വീറ്റ്

English summary
Tamil Superstar Rajinikanth today condoled the death of AIADMK chief and Tamil Nadu Chief Minister J Jayalalithaa, describing her as a "brave daughter" whom the country had lost.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam