»   » പ്രതിസന്ധി മാറി, ആ മൂന്ന് ചിത്രങ്ങളും റിലീസിനെത്തും

പ്രതിസന്ധി മാറി, ആ മൂന്ന് ചിത്രങ്ങളും റിലീസിനെത്തും

Posted By:
Subscribe to Filmibeat Malayalam

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേതാക്കളും വിതരക്കറും തമ്മിലുള്ള പ്രശ്‌നത്തിന് താത്കാലിക പരിഹാരം. വെള്ളിയാഴ്ച റിലീസ് ചെയ്യാതെ മാറ്റിവച്ച മൂന്ന് ചിത്രങ്ങള്‍ ഇന്ന് (ശനിയാഴ്ച) തിയേറ്ററുകളിലെത്തും.

പൃഥിരാജ് നായകനാകുന്ന എന്ന് നിന്റെ മൊയ്തീന്‍, ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന ഞാന്‍ സംവിധാനം ചെയ്യും, ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്നീ ചിത്രങ്ങളാണ് ശനിയാഴ്ച റിലീസ് ചെയ്യുന്നത്.


പ്രതിസന്ധി മാറി, ആ മൂന്ന് ചിത്രങ്ങളും റിലീസിനെത്തും

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേതാക്കളുടെ തിയറ്ററുകള്‍ക്ക് വിതരണക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ എ ക്ലാസ് തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചു. കൊച്ചിയില്‍ ഫിലിം ചേബര്‍ ഹാളില്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വിതരണക്കാരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.


പ്രതിസന്ധി മാറി, ആ മൂന്ന് ചിത്രങ്ങളും റിലീസിനെത്തും

ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി.


പ്രതിസന്ധി മാറി, ആ മൂന്ന് ചിത്രങ്ങളും റിലീസിനെത്തും

വെള്ളിയാഴച റിലീസ് ചെയ്യേണ്ടിയിരുന്ന മൂന്ന് ചിത്രങ്ങള്‍ ശനിയാഴ്ച റിലീസിനെത്തും. പൃഥിരാജ് നായകനാകുന്ന എന്ന് നിന്റെ മൊയ്തീന്‍, ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന ഞാന്‍ സംവിധാനം ചെയ്യും, ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്നീ ചിത്രങ്ങളാണ് ശനിയാഴ്ച റിലീസ് ചെയ്യുന്നത്.


പ്രതിസന്ധി മാറി, ആ മൂന്ന് ചിത്രങ്ങളും റിലീസിനെത്തും

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേതാക്കളുടെ തിയറ്ററുകള്‍ക്ക് വിതരണക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് റിലീസ് മുടങ്ങാന്‍ കാരണമായത്. മാളുകളിലെ മള്‍ട്ടി പ്ലക്‌സുകള്‍ക്ക് നല്‍കുന്ന അതേ വ്യവസ്ഥകളും ആനുകൂല്യങ്ങളും ഫെഡറേഷന്റെ കീഴിലുളള തിയറ്ററുകള്‍ക്കും നല്‍കണമെന്ന ആവശ്യമാണ് തര്‍ക്കത്തിന് കാരണം.


English summary
With the Kerala Film Exhibitors' Federation and Distribution Association reaching a consensus to withdraw the ban they imposed on each other, three new Malayalam films will hit the screen on Saturday.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam