»   » വിലക്ക് നീങ്ങി; റിമയും ആരാധകരും ഹാപ്പി

വിലക്ക് നീങ്ങി; റിമയും ആരാധകരും ഹാപ്പി

Posted By:
Subscribe to Filmibeat Malayalam

റിമ കല്ലിങ്കലിന് ഫിലിം ചേംബര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. 22 ഫീമെയില്‍ കോട്ടയത്തിലൂടെ മലയാളസിനിമയുടെ മുന്‍നിരയിലേക്ക് ഓടിക്കയറിയ റിമയ്ക്ക് റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ടാണ് റിമയ്ക്ക് ചേംബര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. മഴവില്‍ മനോരമയിലെ 'മിടുക്കി' റിയാലിറ്റി ഷോയുടെ അവതാരകയായ റിമയോട് വിശദീകരണം ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി നല്‍കാതെ പരിപാടിയുമായി മുന്നോട്ടുപോയതിനായിരുന്നു വിലക്ക്.

ഇത് സംബന്ധിച്ച് ചേംബര്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. തൃപ്തികരമായ വിശദീകരണം നല്‍കിയാല്‍ റിമയ്ക്കുള്ള വിലക്ക് പിന്‍വലിക്കാന്‍ ചേംബര്‍ തയ്യാറായിരുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് റിമ വിശദീകരണം നല്‍കി തടിയൂരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

RIMA

സിനിമാ താരങ്ങള്‍ ചാനല്‍ ഷോ അവതരിപ്പിക്കുന്നത് തീയറ്റര്‍ കളക്ഷന്‍ കുറയാന്‍ കാരണമാകുന്നു എന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. ഇക്കാരണം കാണിച്ച് ചാനല്‍ പരിപാടികള്‍ അവതരിപ്പിക്കുന്ന സുരേഷ് ഗോപി, റിമ കല്ലിങ്കല്‍, സായ്കുമാര്‍, ലാല്‍, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, ബാബുരാജ്, അര്‍ച്ചനാ കവി തുടങ്ങിയ സിനിമാ താരങ്ങള്‍ക്ക് ചേംബര്‍ നോട്ടീസ് അയച്ചിരുന്നു.

വിലക്കിനെതുടര്‍ന്ന് റിമയുടെ പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് മുടങ്ങിയതായി റിപ്പോര്‍്ട്ടുകള്‍ ഉണ്ടായിരുന്നു. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തില്‍ പ്രായമേറെയുള്ള ഒരാളുടെ ഗര്‍ഭിണിയായ ഭാര്യയുടെ റോളിലാണ് റിമ അഭിനയിക്കുന്നത്. നേരത്തേ ഷൂട്ടിങ്ങിനിടെ സെറ്റില്‍ നിന്നും ആരോടും പറയാതെ സ്ഥലംവിട്ടുവെന്നതിന്റെ പേരില്‍ റിമയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു.

English summary
Film Chamber withdrawn ban against actress Rima Kallingal in connection with the anchoring of a channel reality show.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam